Image

വിവാഹസമ്മാന പാക്കറ്റ്‌ പൊട്ടിത്തെറിച്ചു: വരനും മുത്തശ്ശിയും കൊല്ലപ്പെട്ടു; വധുവിന്‌ പരുക്ക്‌

Published on 24 February, 2018
വിവാഹസമ്മാന പാക്കറ്റ്‌ പൊട്ടിത്തെറിച്ചു: വരനും മുത്തശ്ശിയും കൊല്ലപ്പെട്ടു; വധുവിന്‌ പരുക്ക്‌
ചണ്ഡീഗഢ്‌: വിവാഹസമ്മാനമായി ലഭിച്ച പാക്കറ്റ്‌ പൊട്ടിത്തെറിച്ച്‌ വരനും വരന്റെ മുത്തശ്ശിയും കൊല്ലപ്പെട്ടു. ഒഡീഷയിലെ ബോലന്‍ഗിറാലാണ്‌ സംഭവം.
മുത്തശ്ശി സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ വരന്‍ ആശുപത്രിയില്‍ വെച്ചാണ്‌ മരണപ്പെട്ടത്‌.

ബുര്‍ളയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്‌ വധു. ഫെബ്രുവരി 21ന്‌ നടന്ന വിവാഹ റിസപ്‌ഷനില്‍ അജ്ഞാതനായ ഒരാള്‍ നല്‍കിയ സമ്മാനമാണ്‌ പൊട്ടിത്തെറിച്ചത്‌. വീട്ടിലെത്തി പാക്കറ്റ്‌ തുറന്നതോടെ അത്‌ പൊട്ടിത്തെറിക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക