Image

താന്‍ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കുമെന്ന്‌ ജിഗ്‌നേഷ്‌ മേവാനി

Published on 24 February, 2018
താന്‍ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കുമെന്ന്‌ ജിഗ്‌നേഷ്‌ മേവാനി


ഏതു നിമിഷവും താന്‍ കൊല്ലപ്പെട്ടേക്കുമെന്ന്‌ ഭയക്കുന്നതായി വഡ്‌ഗാം എംഎല്‍എ ജിഗ്‌നേഷ്‌ മേവാനി. തന്നെയും എന്‍കൗണ്ടര്‍ ചെയ്‌തില്ലാതാക്കാന്‍ ഗുജറാത്തിലെ ഉന്നത സംഘം ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നെന്ന്‌ മാധ്യമവാര്‍ത്ത മുന്‍നിര്‍ത്തി മേവാനി ട്വീറ്റ്‌ ചെയ്‌തു.

ഗുജറാത്തിലെ ചില ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെട്ട വാട്ട്‌സ്‌ആപ്പ്‌ ഗ്രൂപ്പായ 'എഡിആര്‍ പൊലീസ്‌ ആന്റ്‌ മീഡിയ' വഴി കഴിഞ്ഞ ദിവസം പുറത്തുവന്ന രണ്ട്‌ വീഡിയോയുടെ പശ്ചാത്തലത്തിലാണ്‌ താന്‍ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കുമെന്ന്‌ ഭയക്കുന്നതായി ജിഗ്‌നേഷ്‌ മേവാനി ട്വീറ്റ്‌ ചെയ്‌തത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക