Image

മധുവിന്റെ കൊലപാതകത്തില്‍ രാഹുല്‍ ഗാന്ധി ദുഖം രേഖപ്പെടുത്തി

Published on 24 February, 2018
മധുവിന്റെ കൊലപാതകത്തില്‍ രാഹുല്‍ ഗാന്ധി ദുഖം രേഖപ്പെടുത്തി


അട്ടപ്പാടിയില്‍ നടന്ന മധുവിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുഖം രേഖപ്പെടുത്തി. കേരളത്തില്‍ ആദിവാസി യുവാവിനെ മനസാക്ഷിയില്ലാത്ത ആള്‍ക്കൂട്ടം ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ എന്റെ മനസിനെ അസ്വസ്ഥമാക്കുന്നു.

നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരുന്ന ഇത്തരം അസഹിഷ്‌ണുതയ്‌ക്കെതിരായി നാം ശബ്ദമുയര്‍ത്തണം. ഏക സ്വരത്തില്‍ ഇവ എതിര്‍ക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ കൊലപ്പെട്ട മധു സംഭവത്തില്‍ 11 പേര്‍ അറസ്റ്റിലായി. അറസ്റ്റ്‌ എട്ട്‌ പേര്‍ക്കതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കൊലപാതകം, കാട്ടില്‍ അതിക്രമിച്ച്‌ കയറി എന്നീ വകുപ്പുകളിലാണ്‌ എട്ടു പേരുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. പ്രതികള്‍ക്ക്‌ എതിരെ ഏഴ്‌ വകുപ്പുകള്‍ ചുമത്തും. നേരെത്ത തന്നെ പൊലീസ്‌ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റാണ്‌ പൊലീസ്‌ രേഖപ്പെടുത്തിയത്‌. ഹുസൈന്‍, മത്തച്ചന്‍, മനു, അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ കരീം, അബ്ദുള്‍ ലത്തീഫ്‌, എ. പി ഉമ്മര്‍ എന്നിവര്‍ക്കതിരെയാണ്‌ കൊലക്കുറ്റം ചുമത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക