Image

ശരീര സൗന്ദര്യം കൊണ്ട്‌ മാത്രമാണ്‌ ഞാന്‍ ഇവിടെവരെ എത്തിയത്‌: റായ്‌ ലക്ഷ്‌മി

Published on 24 February, 2018
 ശരീര സൗന്ദര്യം കൊണ്ട്‌ മാത്രമാണ്‌ ഞാന്‍ ഇവിടെവരെ എത്തിയത്‌: റായ്‌ ലക്ഷ്‌മി

ബോളിവുഡിലും താരമായിരിക്കുകയാണ്‌ തെന്നിന്ത്യന്‍ സുന്ദരി റായ്‌ ലക്ഷ്‌മി. ജൂലി 2 എന്ന ചിത്രത്തിലുടെ അതിഗ്ലാമറസായാണ്‌ താരം ബോളിവുഡിലേക്ക്‌ എത്തിയത്‌. താരത്തിന്റെ ഈ ഹോട്ട്‌ലുക്ക്‌ തന്നെയാണ്‌ ചിത്രത്തിന്‌ ഏറെ ജനസമ്മതി നല്‍കിയതും. അഭിനയത്തെക്കാളുപരി ശരീര സൗന്ദര്യം കൊണ്ട്‌ മാത്രമാണ്‌ ഇവിടംവരെ എത്തിയത്‌ എന്നാണ്‌ അടുത്തിടെ ഒരു അഭിമുഖത്തില്‍കരിയര്‍ നേട്ടത്തെക്കുറിച്ച്‌  താരത്തിന്റെ വെളിപ്പെടുത്തല്‍.

'അഭിനയത്തേക്കാളുപരി ശരീര സൗന്ദര്യം കൊണ്ട്‌ മാത്രമാണ്‌ ഇവിടെവരെ എത്തിയത്‌. പലരും ശരീരത്തിന്റെ വലിപ്പവും നിറവും പറഞ്ഞ്‌ കളിയാക്കുകയും തുറിച്ച്‌ നോക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതേ കാരണത്താല്‍ ഏറെപ്പേര്‍ സ്‌നേഹിക്കുകയും ചെയ്‌തു. അതുകൊണ്ട്‌ സുന്ദരമായ ശരീരം വേദനിപ്പിച്ചിട്ടില്ല. ശരീരത്തിന്റെ വലിപ്പം അസ്വസ്ഥമാക്കിയിട്ടില്ല. എങ്കിലും വാഗ്‌ദാനങ്ങള്‍ നല്‍കി പലരും വഞ്ചിച്ചിട്ടുണ്ട്‌' റായ്‌ ലക്ഷ്‌മി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക