Image

സാബു മാവേലിക്കരക്കു പ്രണാമം

Published on 24 February, 2018
സാബു മാവേലിക്കരക്കു പ്രണാമം

കുവൈത്ത്: മാവേലിക്കര അസോസിയേഷന്‍ മുന്‍ ട്രഷററും ജനറല്‍ സെക്രട്ടറിയുമായിരുന്ന സാബു മാവേലിക്കരക്കു മാവേലിക്കര അസോസിയേഷന്റെ പ്രണാമം.

ഫെബ്രുവരി 23ന് അബാസിയ ഓര്‍മ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകോല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍ കുമാര്‍ സ്വാഗതം ആശംസിച്ചു. ഉപദേശക സമതി അംഗം എ.ഐ കുര്യന്‍ ഭദ്രദീപം തെളിച്ചു. ഉപദേശക സമതി അംഗം നൈനാന്‍ ജോണ്‍, വനിതാ ചെയര്‍ പേഴ്‌സണ്‍ ധന്യാ ലക്ഷ്മി , വൈസ് പ്രസിഡന്റ് മനോജ് പരിമണം, സാബു മാവേലിക്കരയുടെ കുടുംബാംഗമായ അനീഷ് ചെറുകര, ജനറല്‍ സെക്രട്ടറി റ്റിജി മാത്യൂ, രാജീവ് നാടുവിലേമുറി , ഫിലിപ്പ് സി.വി. തോമസ്, ബിഷപ്പ് മൂര്‍ കോളജ് അലൂംനി പ്രസിഡന്റ് ജെറി ജോണ്‍, മധു വെട്ടിയാര്‍, പ്രകാശ് ചിറ്റേഴത്, ജോയിന്റ് സെക്രട്ടറി ജോമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക