Image

കല കുവൈറ്റ് പ്രതിഷേധിച്ചു

Published on 24 February, 2018
കല കുവൈറ്റ് പ്രതിഷേധിച്ചു

കുവൈത്ത് സിറ്റി: ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നു ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രതിഷേധിച്ചു. 

കേരളം നേടിയെടുത്തിട്ടുള്ള സാമൂഹ്യ, സാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്ന സംഭവമാണിതെന്നും ഇത്തരം ആക്രമണങ്ങളെ നമ്മുടേതുപോലുള്ള ഒരു സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവില്ല. കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷവാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ജാഗ്രത ജനങ്ങള്‍ കൈക്കൊള്ളണമെന്നും കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് പ്രസീദ് കരുണാകരന്‍, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ പറഞ്ഞു. 

മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകുന്നേരം 6.30ന് കല കുവൈറ്റിന്റെ നേതൃത്വത്തില്‍ അബു ഹലീഫ കല സെന്ററില്‍ പ്രതിഷേധ കൂട്ടായ്മ ഒരുക്കിയിട്ടുണ്ട്. എല്ലാ മനുഷ്യസ്‌നേഹികളേയും കൂട്ടയ്മയിലേക്ക് ക്ഷണിക്കുന്നതായി കല കുവൈറ്റ് പ്രവര്‍ത്തകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക