Image

സൗദിയില്‍ ജോലിക്കിടെ ക്രെയിന്‍ ദേഹത്തു വീണ്‌ കര്‍ണാടക സ്വദേശി മരിച്ചു

ഷക്കീബ്‌ കൊളക്കാടന്‍ Published on 17 March, 2012
സൗദിയില്‍ ജോലിക്കിടെ ക്രെയിന്‍ ദേഹത്തു വീണ്‌ കര്‍ണാടക സ്വദേശി മരിച്ചു
റിയാദ്‌: ന്യൂ സനയ്യയിലെ മുദൈഫിര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്പനിയില്‍ മെക്കാനിക്കായി ജോലി നോക്കുന്ന കര്‍ണാടക കോലാര്‍ പെര്‍ണാപെട്ട്‌ സ്വദേശി അഖില്‍ (28) ജോലിക്കിടയില്‍ ക്രെയിന്‍ ദേഹത്തേക്ക്‌ മറിഞ്ഞ്‌ ദാരുണമായി മരണമടഞ്ഞു.

നാട്ടില്‍ പോയി വന്നിട്ട്‌ രണ്‌ട്‌ വര്‍ഷം കഴിഞ്ഞ അഖിലിനെ അവധിക്ക്‌ പോകാനുള്ള തയാറെടുപ്പിനിടയിലാണ്‌ വിധി കീഴ്‌പ്പെടുത്തിയത്‌. വ്യാഴാഴ്‌ച രാവിലെ 10 നാണ്‌ അപകടം സംഭവിച്ചതെന്ന്‌ കൂടെ ജോലി ചെയ്യുന്ന കേളി സാംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയ ഭാരവാഹി അബ്‌ദുള്‍ ജലീല്‍ പറഞ്ഞു. ഇതേ കമ്പനിയില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരന്‍ ആദില്‍ ഇപ്പോള്‍ അവധിയില്‍ നാട്ടിലാണ്‌.

സൗദിയില്‍ ജോലിക്കിടെ ക്രെയിന്‍ ദേഹത്തു വീണ്‌ കര്‍ണാടക സ്വദേശി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക