Image

ശ്രീദേവി അവസാനമായി അഭിനയിച്ചത്‌ ഷാരൂഖ്‌ നായകനായ സീറോ എന്ന ചിത്രത്തില്‍

Published on 25 February, 2018
ശ്രീദേവി അവസാനമായി അഭിനയിച്ചത്‌ ഷാരൂഖ്‌ നായകനായ സീറോ എന്ന ചിത്രത്തില്‍


ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന്‌ അര്‍ഹയായ ശ്രീദേവി ഇന്നലെ രാത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരിച്ചു. ശ്രീദേവി അവസാനമായി അഭിനയിച്ചത്‌ ഷാരൂഖ്‌ നായകനായ സീറോ എന്ന ചിത്രത്തിലാണ്‌. രവി ഉദയവാര്‍ സംവിധാനം ചെയ്‌ത മോം എന്ന ഹിന്ദി ചിത്രമാണ്‌ ശ്രീദേവിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്‌. ശ്രീദേവിയുടെ കരിയറിലെ മുന്നൂറാമത്തെ ചിത്രമായിരുന്നു ഇത്‌.

ഷാരുഖ്‌ ഖാന്‍ പൊക്കമില്ലാത്ത ആളായി അഭിനയിക്കുന്ന സീറോ എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ്‌ ശ്രീദേവി എത്തുന്നത്‌. ഈ വര്‍ഷം ക്രിസ്‌മസ്‌ റിലീസായി എത്തുന്ന ചിത്രം ഷാരുഖ്‌ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌.


ആനന്ദ്‌ എല്‍ റായ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫ്‌, അനുഷ്‌ക്ക ശര്‍മ്മ തുടങ്ങിയവരാണ്‌ മറ്റ്‌ പ്രധാന അഭിനേതാക്കള്‍. ഒരു പാര്‍ട്ടി നടക്കുന്നതിന്റെ ദൃശ്യത്തില്‍ ആലിയ ഭട്ട്‌, കരിഷ്‌മ കപൂര്‍ എന്നിവര്‍ക്കൊപ്പമാണ്‌ ശ്രീദേവി എത്തുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക