Image

കൊല്‍ക്കത്ത സ്വദേശികളായ 8 തൊഴിലാളികളെ നാട്ടിലെത്തിച്ചു

Published on 25 February, 2018
കൊല്‍ക്കത്ത സ്വദേശികളായ 8 തൊഴിലാളികളെ  നാട്ടിലെത്തിച്ചു
റിയാദ് : റിയാദിലെ മൂസാ സനയ്യയില്‍ യമനികളുടെ ഉടമസ്ഥതയിലുള്ള സ്വര്‍ണാഭരണ പണിശാലയിലെ കൊല്‍ക്കത്ത സ്വദേശികളായ 8 തൊഴിലാളികളെ സാമുഹികപ്രവര്‍ത്തകരുടെ ഇടപെടലാല്‍ നാട്ടിലെത്തിച്ചു .

2015 ജൂലൈ 5 നാണ് കൊല്‍ക്കത്ത സ്വദേശികളായഎട്ടു പേര്‍ റിദിയില്‍ എത്തിയത് ഒരുകൊല്ലത്തെ വര്‍ക്ക് പെര്‍മിറ്റ് തീര്‍ന്നതിനു ശേഷം വീണ്ടും പുതുക്കി നല്‍ക്കാന്‍ നിരവധി തവണ ആവിശ്യപെട്ടിട്ടും തൊഴില്‍ ഉടമ തയ്യാറായില്ല ശമ്പളം കിട്ടാതെയും നാട്ടില്‍ പറഞ്ഞയക്കാതെയും വന്നപ്പോള്‍ തൊഴിലാളികള്‍ ചോദ്യം ചെയ്തു അതിഷ്ടപെടാതെ യമനികള്‍ തൊഴിലാളികളെ ഭീഷണിപെടുത്തുകയും മര്‍ദിക്കുകയും ചെയ്തപ്പോള്‍ ഇവര്‍ എംബസിയിലെത്തി പരാതിപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഈ പ്രശനം പരിഹരിക്കാനായി എംബസിയില്‍ നിന്നും ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട് അയൂബ് കരൂപ്പടന്നയെയും ജയന്‍ കൊടുങ്ങല്ലൂരിനെയും ചുമതല പെടുത്തുകയാണ് ഉണ്ടായത്

കമ്പനിയിലെത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ മാനേജ് മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും കമ്പനി നഷ്ടത്തിലാണ് ജോലി വളരെ കുറവാണു സാമ്പത്തികമായി വളരെ പ്രയാസമാണ് എന്നൊക്കെയുള്ള കാര്യങ്ങളാണ് പറഞ്ഞത് എല്ലാം വിശദമായി മനസ്സിലാക്കിയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഒരു നിര്‍ദേശം മുന്നോട്ട് വെച്ചു

സാമ്പത്തികപ്രശ്‌നമുണ്ടെങ്കില്‍ എല്ലാവരെയും ഒന്നിച്ചയാക്കാതെ രണ്ട് പേരെ വീതം ഘട്ടം ഘട്ടമായി പറഞ്ഞയക്കണം അല്ലാത്ത പക്ഷം സ്‌പോണ്‌സര്‍ക്കെതിരെ ശക്തമായ നിയമനടപടി കൈകൊള്ളുമെന്ന താക്കീതും നല്‍കി അതനുസരിച്ചു കമ്പനി ആദ്യ ഘട്ടമായി തൊഴിലാളികളുടെ ബാക്കി ശമ്പളം നല്‍കുകയും പിന്നീട് രണ്ട് തവണയായി നാല് പേരെ വീതം ഫൈനല്‍ എക്‌സിറ്റ് നല്‍കി പറഞ്ഞയക്കുകയും ചെയ്തു.നാട്ടില്‍ പോകാനോ ശമ്പളമോ കിട്ടാതെ വലഞ്ഞ തൊഴിലാളികള്‍ സാമുഹ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക നന്ദി അറിയുകുകയും ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക