Image

ഫാ. ഡൊമിനിക് വാളന്മനാല്‍ നയിക്കുന്ന കൃപാഭിഷേകധ്യാനം ഫിലാഡല്‍ഫിയയില്‍

ജോസ് മാളേയ്ക്കല്‍ Published on 25 February, 2018
ഫാ. ഡൊമിനിക് വാളന്മനാല്‍ നയിക്കുന്ന കൃപാഭിഷേകധ്യാനം ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: പ്രശസ്ത വചനപ്രഘോഷകനും, പ്രാര്‍ത്ഥനാപൂര്‍ണമായ കൈവപ്പുശുശ്രൂഷയിലൂടെ അനേകായിരങ്ങള്‍ക്ക് രോഗസൗഖ്യത്തിëള്ള ദൈവകൃപ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നതുമായ റവ. ഫാ. ഡൊമിനിക് വാളന്മനാല്‍ നയിക്കുന്ന കൃപാഭിഷേകധ്യാനം ഫിലാഡല്‍ഫിയ സെ. തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാദേവാലയത്തില്‍ നടത്തപ്പെടുന്നു. 2018 ജൂലൈ 27, 28, 29 വെള്ളി, ശനി, ഞായര്‍ എന്നീ മൂന്നുദിവസങ്ങളിലായി നടത്തപ്പെടുന്ന ധ്യാനത്തിലേçള്ള രജിസ്‌ട്രേഷന്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

ഭക്ഷണമുള്‍പ്പെടെ മൂന്നുദിവസത്തേçള്ള ധ്യാനത്തിë 15 വയസിന് മുകളിലുള്ള ഒരാള്‍ക്ക് 25 ഡോളര്‍ ആണ് രജിസ്‌ട്രേഷന്‍ ഫീസ്. 15 വയസിനുതാഴെയുള്ള æട്ടികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ആവശ്യമില്ല. æട്ടികള്‍ക്ക് ഇംഗ്ലീഷില്‍ പ്രത്യേക ധ്യാനമോ മറ്റു സമാന്തര പ്രോഗ്രാമുകളോ ഉണ്ടായിരിക്കുന്നതല്ല. æട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം മലയാളത്തിലൂള്ള ധ്യാനപരിപാടിയില്‍ പങ്കെടുക്കണം. ജൂലൈ 27 വെള്ളിയാഴ്ച്ച രാവിലെ ഒമ്പതു മണിക്കാരംഭിച്ച് ജൂലൈ 29 ഞായറാഴ്ച്ച വൈകിട്ട് അഞ്ചുമണിക്കവസാനിക്കുന്ന ത്രിദിനധ്യാന ശുശ്രൂഷയില്‍ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗണ്‍സലിംഗ്, കുമ്പസാരം, മധ്യസ്ത പ്രാര്‍ത്ഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. 

”കര്‍ത്താവിന്‍െറ ആത്മാവ് എന്‍െറ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും അവിടുന്ന് സ്‌നേഹവും കêണയുംകൊണ്ടുനിന്നെ കിരീടമണിയിക്കുന്നു’(ലൂക്കാ 4:18) എന്നതായിരിക്കും കൃപാഭിഷേക ധ്യാനത്തിന്റെ ചിന്താവിഷയം.
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ ഇടുക്കി അണക്കരയില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ആണ് ഫാ. ഡൊമിനിക്ക് വാളന്മനാല്‍. കരിസ്മാറ്റിക് നവീകരണധ്യാനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫാ. ഡൊമിനിക്ക് വാളന്മനാല്‍ യൂ ട്യൂബിലും, സോഷ്യല്‍ മീഡിയകളിലും വളരെവേഗം വൈറലായിക്കൊണ്ടിരിക്കുന്നു. 

മൂന്നുദിവസത്തെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ താന്ര്യമുള്ളവര്‍ www.syromalabarphila.org എന്ന വെബ്‌സൈറ്റിലുള്ള krupabhishekam എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനിലൂടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ ആണ് ഏറ്റവും സ്വീകാര്യമായ രീതി. എന്നാല്‍ ഇതിന് സാധിക്കാത്തവര്‍ക്ക് താഴെപ്പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പരില്‍ വിളിച്ച് നേരിട്ടും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ആത്മീയ ഉണര്‍വിനായും, രോഗശാന്തിക്കായും വളരെയധികം ആള്‍ക്കാര്‍ ആഗ്രഹിക്കുന്ന ധ്യാനമായതിനാല്‍ സീറ്റുകള്‍ പെട്ടെന്ന് ബുക്ക് ചെയ്തു തീരാന്‍ സാധ്യതയുണ്ട്. ആദ്യമാദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ലഭിçം. ഓണ്‍ലൈന്‍ വഴിയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്തശേഷം രജിസ്റ്റ്രേഷന്‍ ഫീസ് ചെക്കായി St. Thomas SyroMalabar Church, 608 Welsh Road, Philadelphia PA 19115 എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ രജിസ്റ്റ്രേഷന്‍ ഫീസ് ലഭിച്ചില്ലാ എങ്കില്‍ രജിസ്റ്റ്രേഷന്‍ സ്വമേധയാ അസാധുവാകുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ 630 901 5724, ടോം പാറ്റാനിയില്‍ 267 456 7850, റോഷിന്‍ പ്ലാമൂട്ടില്‍ 484 470 5229, ജോസ് തോമസ് 412 656 4853, മോഡി ജേക്കബ് 215 667 0801, ഷാജി മിറ്റത്താനി 215 715 3074, ജോസ് മാളേയ്ക്കല്‍ 215 873 6943
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക