Image

കേരള സഭ പരിഷ്‌ക്കരിയ്ക്കണം.: ഓര്‍മ (പി ഡി ജോര്‍ജ് നടവയല്‍)

പി ഡി ജോര്‍ജ് നടവയല്‍ Published on 26 February, 2018
കേരള സഭ  പരിഷ്‌ക്കരിയ്ക്കണം.: ഓര്‍മ (പി ഡി ജോര്‍ജ് നടവയല്‍)
ഫിലഡല്‍ഫിയ: കേരള സഭയുടെ ഘടനയും നിയമനവും പ്രവര്‍ത്തന മേഖലയും പരിഷ്‌ക്കരിയ്ക്കണം എന്ന് ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ ഇന്റര്‍നാഷനല്‍ (ഓര്‍മാ) വാര്‍ഷിക ഭരണ സമിതി സമ്മേളനം ആവശ്യപ്പെട്ടു. ഓര്‍മാ പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍ വാര്‍ഷിക റിപ്പോര്‍ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ സ്വാഗതവും, അരുണ്‍ ചെമ്പ്‌ളായില്‍ നന്ദിയും പ്രകാശിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍, ഷാജി മിറ്റത്താനി, ട്രഷറാര്‍ ജോര്‍ജ്കുട്ടി അമ്പാട്ട്, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ റവ. ഫാ. ഫിലിപ് മോഡയില്‍, ആന്റണി സേവ്യര്‍, ജേക്കബ് കോര, ജോയിന്റ് സെക്രട്ടറി ബിനു പോള്‍, മോഡി ജേക്കബ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി അലക്‌സ് തോമസ്, വൈസ് ചെയര്‍മാന്‍ മാത്യൂ തരകന്‍, റോഷന്‍ പ്ലാമൂട്ടില്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രസംഗിച്ചു.

ഓര്‍മ കേരള മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചിരുന്ന ''കേരള വിദൂര സാംസ്‌കാരിക ജില്ലകള്‍'' എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ വിദേശ മലയാളികളൂടെ താമസ സ്ഥലങ്ങളെയും സാന്ദ്രതയേയും പരിഗണിച്ച് ഓരോ ഏരിയായില്‍ നിന്നും കേരള സഭയിലേയ്ക്ക്  പ്രതിനിധികളെ കണ്ടെത്തുന്ന ക്രമം ഉണ്ടാകണം. പ്രഗത്ഭമായി സാമൂഹിക സാംസ്‌കാരിക സേവനം നിര്‍വഹിക്കുന്ന എല്ലാ മറുനാടന്‍ മലയാളി സംഘടനകളുടെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിക്കണം. കേരളത്തിന്റെ സാംസ്‌കാരിക ശാസ്ത്രിയ കലാ സാഹിത്യ മേ•യ്ക്ക് മറുനാടന്‍ മലയാളികളുടെ പരിചയ സമ്പന്നത ഉപയുക്തമാക്കുന്നതിന് അജണ്ടകള്‍ ഉണ്ടാകണം. മറുനാടന്‍ മലയാളികളുടെ സേവന ങ്ങളെ  മാനിയ്ക്കുന്ന നടപടികള്‍ ആവിഷ്‌ക്കരിക്കണം. കലയ്ക്കും ഗവേഷണങ്ങള്‍ക്കും മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിദേശ മലയാളികളുടെ നൈപുണ്യം മുതല്‍ക്കൂട്ടാക്കുന്ന കാര്യപരിപാടികള്‍ നിയയമമാക്കണം. ഇന്ത്യക്കാരോട് ഈസ്റ്റിന്ത്യാകമ്പനി പുലര്‍ത്തിയിരുന്ന വിരുദ്ധ നിലപാടുകളാണ് കേരളീയരായിതുടരുന്ന മറുനാടന്‍ മലയാളികളോട്  കേരള വാസികളിലെ അഴിമതിക്കാര്‍  നടപ്പാക്കുന്നത്.  ഈ ചിറ്റമ്മ നയം മാറ്റാനുതകുന്ന നയങ്ങള്‍ അവതരിപ്പിക്കുവാന്‍ കേരള സഭയുടെ വേദി അധികാരമുള്ളതാക്കണം.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി  അവറുകള്‍ സമക്ഷം ഓവര്‍സീസ് റസിഡന്റ് മലയാളീസ്സ് അസ്സോസ്സിയേഷന്‍ (ഓര്‍മ്മ) 2015 ല്‍ അവതരിപ്പിച്ച (2016ല്‍ ബഹു രാജു ഏബ്രാഹം എം എല്‍ ഏ യ്ക്ക് ഫിലഡല്‍ഫിയയില്‍ വച്ച് പുന: സമര്‍പ്പിക്കുകയും ചെയ്ത) പ്രമേയം: 
(1) മറുനാടന്‍ മലയാളിസമൂഹങ്ങളെ മലയാളത്തിന്റെ സാംസ്‌കാരിക ജില്ലകളായി പരിഗണിക്കണമെന്ന് ഓവര്‍സീസ് റസിഡന്റ് മലയാളീസ്സ് അസ്സോസ്സിയേഷന്‍ ('ഓര്‍മ്മ') നിര്‍വാഹകസമിതിയോഗം കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. കേരളീയര്‍ 'ലോക മലയാളികള്‍' എന്ന നിലയിലേക്ക് വളര്‍ന്ന 'സൈബര്‍ യുഗത്തില്‍ അതനുസരിച്ചുള്ള പൊളിറ്റിക്കല്‍ സയന്‍സ് (രാഷ്ട്രമിമാംസകള്‍) രൂപപ്പെടുത്തേണ്‍ണ്ടതുണ്ടണ്‍്. മറുനാടന്‍ മലയാളികളാണ് ഇന്ന് കേരളത്തെ പോറ്റുന്ന നിര്‍ണ്ണയക പങ്കാളികള്‍. ഓരോ വിദേശ രാജ്യങ്ങളിലും താമസ്സിച്ച് കേരളത്തിലേക്ക് പണമോ മസ്തിഷ്‌ക വിഭവങ്ങളൊ ഒഴുക്കുന്ന മലയാളി സമൂഹങ്ങളെ മലയാളത്തിന്റെ ''വിദൂര സാംസ്‌കാരിക ജില്ലക''കളായി പ്രഖ്യാപിച്ച് കേരളത്തിലെ നയതീരുമാനങ്ങളിലും സാമൂഹിക ക്രമപാലനത്തിലും വിദ്യാഭ്യാസ-ആരോഗ്യപാലന കാര്യങ്ങളിലും പങ്കാളിത്തം നല്കണം; നിയമസഭയിലും തദ്ദേശ ഭരണത്തിലും കമ്മീഷണുകളിലും കോര്‍പ്പറേഷണുകളിലും അക്കാഡമികളിലും കൗണ്‍സിലുകളിലും സിന്റിക്കേറ്റുകളിലും കമ്മറ്റികളിലും പ്രാതിനിധ്യം നല്കണം. കേരളത്തിലെ പത്രങ്ങളും ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങളും നിലവിലുള്ള 14 ജില്ലകള്‍ക്കും പേജുകള്‍ നീക്കി വച്ചിരിക്കുന്നതുപോലെ, ഈ വിദൂര ജില്ലകള്‍ക്കും പേജുകള്‍ നീക്കി വയ്ക്കണം. അമേരിക്കയിലെ മലയാളി സമൂഹത്തെ '' അമേരിക്കയിലെ കേരള ജില്ല'' എന്ന നിലയില്‍ കണക്കാക്കണം. കേരളത്തിലെ മാദ്ധ്യമങ്ങളുടെ ലിങ്കുകളായി വിദേശ മലയാള പത്രങ്ങളെ കൈകോര്‍ത്ത് പ്രവര്‍ത്തിപ്പിക്കണം. അമേരിക്കയിലെ അംബ്രല്ലാസംഘടനകള്‍ക്കും വിവിധ സാമൂഹിക സംഘടനകള്‍ക്കും കേരള ഭരണകൂടം കൂടുതല്‍ പ്രസക്തമായ അംഗീകാരം നല്‍കണം. കേരളത്തിന്റെ അംബാസ്സിഡര്‍മാരാണ് വിദേശ മലയാളികള്‍ എന്ന '' മധുരമൊഴി' കൊണ്ടണ്‍ു മാത്രം കാര്യങ്ങള്‍ അവസാനിപ്പിച്ചു കൂടാ. 'ബ്രയിന്‍ ഡ്രയിന്‍ ഫലത്തില്‍ ബ്രയിന്‍ ഗെയിന്‍ ആണ്' എന്ന് ലോക മലയാളികള്‍ തെളിയിച്ചിരിക്കുന്നു. വിദേശ മലയാളിയുവതലമുറയുടെ സര്‍ഗാത്മകവും ശാസ ്‌ത്രോത്സുകവുമായ കഴിവുകളെ കേരള സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഉപകരിക്കുവാന്‍ വിദേശ മലയാളികളെ കേരള സര്‍ക്കാര്‍, കേരള തനയര്‍ എന്ന നിലയില്‍ പ്രവൃത്തിരംഗങ്ങളില്‍ അംഗീകരിച്ച് പ്രോത്സാഹിപ്പിക്കണം. അമേരിക്കയില്‍ വരുന്നതിനു മുമ്പ് മറ്റു വിദേശ രാജ്യങ്ങളില്‍ സേവനം ചെയ്ത് ആര്‍ജ്ജിച്ച അനുഭവ സമ്പത്തുമായി, വിവിധ രാജ്യങ്ങളില്‍ താമസാമുറപ്പിക്കുമ്പോളും, സ്വന്തം ജ•നാടായ കേരളത്തിന്റെ ഗൃഹാതുരസ്മരണകളെ നെഞ്ചേറ്റുന്ന കുടുംബങ്ങളുടെ സൗഹൃദ കൂട്ടായ്മ എന്ന നിലയില്‍, ഗതകാലമലയാള ന•കള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഓര്‍മ; ''കേരളത്തിന്റെ വിദൂര സാംസ്‌കാരിക ജില്ലകള്‍'' എന്ന ആശയത്തെ മുന്നോട്ടു വയ്ക്കുന്നത്, ''ആഗോള മലയാള ഗ്രാമം'' എന്ന ആധുനിക സൈബര്‍ മാറ്റങ്ങളുടെ അനന്ത സാദ്ധ്യതകളില്‍, മലയാണ്മയുടെ തനതു പുണ്യശീലങ്ങള്‍ തലമുറ തലമുറയായ് കൈമാറ്റം ചെയ്ത്, ലോകത്തിനു തന്നെ മാതൃകയാകുന്നതിനു ണ്‍ വേണ്ടി , വരുംകാലങ്ങളില്‍ ഉപകരിക്കണം എന്നതിനാലാണ്. ഇതോടൊപ്പം താഴെപ്പറയുന്ന പരിഷ്‌ക്കാരങ്ങളും നടപ്പാക്കണമെന്ന് ഓവര്‍സീസ് റസിഡന്റ് മലയാളീസ്സ് അസ്സോസ്സിയേഷന്‍ (ഓര്‍മ്മ) കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. (2) മറുനാടന്‍ (വിദേശവാസ) മലയാളി വിദ്യാര്‍ത്ഥികളെ മലയാള സംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്ന മേ•യില്‍ വളര്‍ത്തുന്നതിന് സഹായകമാകുന്നതിന് ഇത്തരം വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പഠിക്കുന്നതിനുള്ള ഫീസ് തദ്ദേശ മലയാളികള്‍ക്ക് ഏപ്പെടുത്തിയിരിക്കുന്ന ഫീസിനു തുല്യമാക്കുക. കേരളത്തിലെ വിദ്യാഭ്യാസ്സ സ്ഥാപനങ്ങളിലെ പഠിതാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടണ്‍ാകാന്‍ ഈ നയം സഹായിക്കും. തദ്വാരാ വിദ്യാഭ്യാസ്സ മേഖലയിലെ നഷ്ടം കുറയ്ക്കുന്നതിനും കഴിയും. (3) വിദേശ വാസ മലയാളികളുടെ ജ•ഭാഷയോടുള്ള സ്‌നേഹവും ആദരവും സജീവമാക്കിത്തുടരുന്നതിന് അമേരിക്കയിലും മറ്റു രാജ്യങ്ങളിലും കേരളത്തിലെ സര്‍വകലാശാലകളുടെ (വിശിഷ്യാ കേരള കലാമണ്ഡലത്തിന്റെയും മലയാള സവകലാശാലയുടെയും) വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ വിവിധ മറുനാടുകളില്‍ ആരംഭിക്കുക.

Join WhatsApp News
കുതിരവട്ടം 2018-02-26 16:54:07
ഹി ഹി ഇപ്പ ശരിയാക്കി തരാം   ഹി ഹി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക