Image

ബില്ലിഗ്രഹാമിന് കാപ്പിറ്റോളില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ അവസരം ഫെബ്രുവരി 28, 29

പി.പി. ചെറിയാന്‍ Published on 26 February, 2018
ബില്ലിഗ്രഹാമിന് കാപ്പിറ്റോളില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ അവസരം ഫെബ്രുവരി 28, 29
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ പാസ്റ്ററും, ലോക പ്രസിദ്ധ സുവിശേഷക പ്രാസംഗീകനുമായ അന്തരിച്ച ബില്ലിഗ്രഹാമിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ഗവണ്‍മെന്റ് ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

മൃതദേഹം അടക്കം ചെയ്ത കാസ്‌ക്കറ്റ് ഫെബ്രുവരി മുതല്‍ മാര്‍ച്ച് 1 വരെ യു.എസ്. കാപ്പിറ്റോള്‍ റൊട്ടന്‍ ഡായിലാണ്(Rotunda) പൊതുദര്‍ശനത്തിനായി വെക്കുന്നത്.
മാര്‍ച്ച് 2ന് ബില്ലഗ്രഹാം ലൈബ്രറി പരിസരത്താണ് മൃതദേഹം അടക്കം ചെയ്യുക. 2007 ല്‍ അന്തരിച്ച ഭാര്യ റൂത്തിന്റെ കല്ലറക്ക് സമീപമാണ് ബില്ലിഗ്രഹാത്തിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.

ലോകത്തിന്റേയും അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജനലക്ഷങ്ങള്‍ അമേരിക്കയുടെ തലസ്ഥാനത്തും എത്തിച്ചേരും.

ബില്ലിഗ്രഹാമിന്റെ പ്രസംഗത്തിലൂടെ ദൈവത്തെ കണ്ടെത്തിയ ലൂസിയാന സ്റ്റേറ്റ് പ്രിസണിലുള്ള കൊലപാതകത്തിന് ശിക്ഷ അനുഭവിക്കുന്ന റിച്ചാര്‍ഡ് എന്ന പ്രതിയുടെ നേതൃത്വത്തിലാണ് ബില്ലിഗ്രഹാമിന് അന്ത്യവിശ്രമം കൊള്ളുന്നതിനുള്ള കാസ്‌കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്്. 215 ഡോളറാണ് വില.

മാര്‍ച്ച് രണ്ടിന് സ്വകാര്യ ഫ്യൂണറല്‍ ചടങ്ങാണ് നടക്കുക.

ബില്ലിഗ്രഹാമിന് കാപ്പിറ്റോളില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ അവസരം ഫെബ്രുവരി 28, 29
ബില്ലിഗ്രഹാമിന് കാപ്പിറ്റോളില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ അവസരം ഫെബ്രുവരി 28, 29
ബില്ലിഗ്രഹാമിന് കാപ്പിറ്റോളില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ അവസരം ഫെബ്രുവരി 28, 29
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക