Image

സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യു.പിക്കാരന്‍, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

Published on 26 February, 2018
സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യു.പിക്കാരന്‍, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം: ശമ്പളകുടിശ്ശിക ചോദിച്ചതിന് സ്‌പോണ്‍സര്‍ കള്ളകേസുണ്ടാക്കി കുടുക്കാന്‍ ശ്രമിച്ച ഉത്തരപ്രദേശുകാരനായ ഹൌസ് െ്രെഡവര്‍, നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്തോടെ കേസില്‍ നിന്നും രക്ഷപ്പെട്ട് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഉത്തരപ്രദേശ് ലക്‌നൗ സ്വദേശിയായ മുഹമ്മദ് നദീം ആണ് അഞ്ചു മാസത്തെ കാത്തിരിപ്പിന് ശേഷം, ഫൈസലിയ സെന്‍ട്രല്‍ ജയിലില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വര്‍ഷം മുന്‍പാണ് നദീം സൗദിയില്‍ ഒരു വീട്ടില്‍ െ്രെഡവറായി ജോലിയ്‌ക്കെത്തിയത്. രാപകല്‍ വിശ്രമമില്ലാതെ ജോലി ചെയ്ത നദീമിന്, സ്‌പോണ്‍സര്‍ ശമ്പളം കൃത്യമായി കൊടുത്തിരുന്നില്ല. അഞ്ചു മാസത്തെ ശമ്പളം കുടിശ്ശിക ആയപ്പോള്‍ നദീം ശക്തമായി പ്രതിഷേധിച്ചു. ശമ്പളമില്ലാതെ ഇനി ജോലി ചെയ്യില്ലെന്നും, ശമ്പളം തന്നില്ലെങ്കില്‍ നാട്ടിലേയ്ക്ക് തിരികെ കയറ്റി വിടണമെന്നും നദീം തറപ്പിച്ചു പറഞ്ഞു.കോപിഷ്ടനായ സ്‌പോണ്‍സര്‍ നദീമിനെ ഒരു മുറിയില്‍ പൂട്ടിയിട്ടിട്ട് പോലീസിനെ വിളിച്ചു വരുത്തി. നദീം വീട്ടിലെ ജോലിക്കാരിയുമായി അവിഹിതബന്ധം പുലര്‍ത്തി എന്ന് കള്ളകേസുണ്ടാക്കി അയാളെ അറസ്റ്റു ചെയ്യിച്ചു.

ഈ വിവരമറിഞ്ഞ നദീമിന്റെ ഒരു സുഹൃത്ത് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ പദ്മനാഭന്‍ മണിക്കുട്ടനെ ഫോണില്‍ വിളിച്ചു സഹായമഭ്യര്‍ത്ഥിച്ചു.  ജയിലിലായ നദീമിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, മണിക്കുട്ടന്റെ ഉപദേശമനുസരിച്ച്, കേസ് കള്ളക്കേസാണെന്നും തന്നെയും ആ ജോലിക്കാരിയെയും മെഡിക്കല്‍ പരിശോധനയ്ക്ക് അയയ്ക്കണമെന്നും അയാള്‍ വാദിച്ചു. കോടതി അവരെ മെഡിക്കല്‍ പരിശോധനയ്ക്ക് അയയ്ക്കുകയും, പരിശോധനയില്‍ നദീം നിരപരാധി ആണെന്ന് തെളിയുകയും ചെയ്തു. 

നദീമിന്റെ അവസ്ഥ മനസ്സിലാക്കിയ കോടതി സ്‌പോണ്‍സറോട് പാസ്സ്‌പോര്‍ട്ടും, കുടിശ്ശിക ശമ്പളവും, വിമാന ടിക്കറ്റും നല്‍കി അയാളെ നാട്ടിലേയ്ക്ക് കയറ്റിവിടാന്‍ ഉത്തരവിട്ടു. എന്നാല്‍ സ്‌പോണ്‍സര്‍ വിധി മാനിയ്ക്കാന്‍ തയ്യാറായില്ല. അയാള്‍ തിരിഞ്ഞു നോക്കാത്തതിനാല്‍ നദീമിന് ജയിലില്‍ തുടരേണ്ടി വന്നു.

മണിക്കുട്ടനും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും പലപ്രാവശ്യം സ്‌പോണ്‍സറെ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, അയാള്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ല. തുടര്‍ന്ന് മണിക്കുട്ടന്‍ അപേക്ഷിച്ചതനുസരിച്ച് ജയില്‍ അധികൃതര്‍ സ്‌പോണ്‍സറുടെ എല്ലാ സര്‍ക്കാര്‍ ഇടപാടുകളും, ഓണ്‍ലൈന്‍ സിസ്റ്റവും ബ്ലോക്ക് ചെയ്തു. ഗത്യന്തരമില്ലാതെ സ്‌പോണ്‍സര്‍ ജയിലിലെത്തി നദീമിന് ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്സ്‌പോര്‍ട്ടും, കുടിശ്ശിക ശമ്പളവും, വിമാന ടിക്കറ്റും നല്‍കി.

തന്നെ സഹായിച്ചവര്‍ക്കൊക്കെ നന്ദി പറഞ്ഞ് മുഹമ്മദ് നദീം നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: മുഹമ്മദ് നദീം 

സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യു.പിക്കാരന്‍, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക