Image

റഷ്യന്‍ ഇടപെടല്‍: നാല് പേര്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്

എബ്രഹാം തോമസ് Published on 26 February, 2018
റഷ്യന്‍ ഇടപെടല്‍: നാല് പേര്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായതായി അന്വേഷണ സംഘത്തിന് മുമ്പാകെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ റിക്ക് ഗേറ്റ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. കുറ്റ സമ്മതം നടത്തുന്ന നാലാമത്തെ വ്യക്തയാണ് റിക്ക് ഗേറ്റ്‌സ്. രാജ്യത്തിനെതിരെ ഗൂഡാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥരോട് കളവു പറഞ്ഞു എന്നീ കുറ്റകൃത്യങ്ങളാണ് ഗേറ്റ്‌സ് ഏല്‍ക്കുന്നത്. റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് സ്‌പെഷ്യല്‍ കൗണ്‍സല്‍ നടത്തുന്ന അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിക്കുമെന്ന് ഗേറ്റ്‌സ് പറഞ്ഞു.

ട്രംപിന്റെ പ്രചാരണ വിഭാഗത്തിന്റെ മുന്‍ വിദേശനയ ഉപദേശകനായ ജോര്‍ജ് പാപഡോ പൗലോസ് കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന്കുറ്റം സമ്മതിക്കുന്നതായി മൊഴി നല്‍കിയിരുന്നു. ഡാലസ് വിമാനത്താവളത്തില്‍ വച്ച് പാപഡോ പൗലോസിനെ അറസ്റ്റ് ചെയ്തതിനുശേഷം അയാള്‍ അന്വേഷണവുമായി സഹകരിച്ച് വരികയാണ്. ട്രംപിന്റെ മുന്‍ ഫസ്റ്റ് നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ മൈക്കേല്‍ അബാസിഡറായിരുന്ന സെര്‍ഗി കിസിയാക്കുമായി നടന്ന സംഭാഷണത്തെക്കുറിച്ച് എഫ്ബിഐയോട് പറഞ്ഞ വിവരം കളവായിരുന്നു എന്ന് സമ്മതിച്ചിരുന്നു.

ഒരു റഷ്യന്‍ ബില്യനറുടെ മരുമകനും അഭിഭാഷകനുമായ അലക്‌സണ്ടര്‍ വാന്‍സ്വാന്‍ ട്രംപിന്റെ മുന്‍ പ്രചരണ സംഘ പ്രവര്‍ത്തകരായ റിക്ക് ഗേറ്റ്‌സും പോള്‍ മാന്‍ഫോര്‍ട്ടുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. 2016 സെപ്റ്റംബറില്‍ ഗേറ്റ്‌സുമായി നടത്തിയ സംഭാഷണം നിഷേധിക്കുക വഴി താന്‍ പ്രോസിക്യൂട്ടര്‍മാരോട് കളവ് പറഞ്ഞു എന്ന് വാന്‍സ്വാന്‍ സമ്മതിച്ചു. അഞ്ചു വര്‍ഷം വരെ ഇയാള്‍ക്ക് തടവു ശിക്ഷ ലഭിക്കാം.

ഡസന്‍ കണക്കിന് പണമിടപാടുകളും ബാങ്ക് തട്ടിപ്പുകളും ആരോപിക്കപ്പെടുന്ന പോള്‍ മാന്‍ഫോര്‍ട്ട് ആരോപണങ്ങളെല്ലാം നിഷേധിക്കുന്നു. റഷ്യയോട് വിധേയത്വം ഉണ്ടായിരുന്ന മുന്‍ ഉക്രേനിയന്‍ പ്രസിഡന്റിന്റെ ലോബിയിസ്റ്റും പൊളിറ്റിക്കല്‍ കണ്‍സല്‍റ്റന്റുമായിരുന്ന മാന്‍ഫോര്‍ട്ട് വാദിക്കുന്നത് താന്‍ നിരപരാധിയാണെന്നും മ്യുള്ളര്‍ തന്റെ അന്വേഷണാധികാപരിധി കടന്നാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമാണ്. 2016 ലെ തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ഇവയ്ക്കു ബന്ധമില്ലെന്നാണ് മാന്‍ഫോര്‍ട്ടിന്റെ നിലപാട്.

13 റഷ്യാക്കാര്‍ കൂടി കുറ്റാരോപിതരാണ് ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷന്‍ പറയുന്നു. യുഎസിനെ അസ്ഥിരപ്പെടുത്തുവാനും 2016 ലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുവാനും നാലു വര്‍ഷം നീണ്ട ശ്രമം നടത്തി എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി, കണ്‍കോര്‍ഡ് മാനേജ്‌മെന്റ്, കണ്‍കോര്‍ഡ് കേറ്ററിംഗ് എന്നീ മൂന്ന് വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെയും കുറ്റാരോപണങ്ങളുണ്ട്.
Join WhatsApp News
True Christan Trump fan 2018-02-26 13:40:01
Will trump supporter Malayalees will accept this?
Democrat 2018-02-26 16:57:39
No one could disagree with this. Russia wanted Clinton to lose more than they wanted Trump to win. In this regard, gaining support for Bernie was even more important than Trump. Republicans would generally vote for Trump. Those votes were not hard to get. What cost Clinton the election though, was the democratic and independent supporters for Sanders that didn’t vote for Clinton or actually voted for Trump.
CBS News 2018-02-26 17:26:34
One of President Trump's closest political aides is slated to appear before the House Intelligence Committee to testify behind closed doors in its ongoing investigation into Russia's interference in the 2016 election, multiple sources say. White House communications director Hope Hicks was supposed to appear before the committee in January, but her interview was abruptly postponed while counsel for the White House and committee sorted out the scope of her testimony.
Anthappan 2018-02-26 22:40:10
The next person who is going to plead guilty is Manafort  who can tell whether Trump knew it all or not.  Mueller is digging his way up.  Manafort is under enormous pressure. If he doesn't tell the truth he will end up in jail and die there for Money Laundering.  If he pleads guilty America will learnt the truth about Trump and his crooked business with Russia. 
Born again Blessed 2018-02-27 06:24:10
Yes, the book of Revelations is open. Mueller the Savior of Democracy is revealing the truth and treason. Kushner Next and Then trump, then the End.
God is the truth. AMEN
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക