Image

ലീസ്റ്ററിലെ സ്‌ഫോടനം: നാല് പേര്‍ മരിച്ചതായി പോലീസ്

Published on 26 February, 2018
ലീസ്റ്ററിലെ സ്‌ഫോടനം: നാല് പേര്‍ മരിച്ചതായി പോലീസ്

ലണ്ടന്‍: ബ്രിട്ടനിലെ ലീസ്റ്റര്‍ഷെയറില്‍ ഞായറാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തിലും തീപിടുത്തിലും നാല് പേര്‍ മരിച്ചതായി പോലീസ് അറിയിച്ചു. ഹിങ്ക്‌ലി റോഡിലുള്ള ബഹുനില കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ നാല് പേര്‍ ആശുപത്രിയിലാണ്.

ആറ് അഗ്‌നിശമനസേനാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായി കഴിഞ്ഞെന്നു പോലീസ് പറഞ്ഞു. സ്‌ഫോടനം നടന്ന ഹിങ്ക്‌ലി റോഡും സമീപത്തെ മറ്റ് റോഡുകളും പോലീസ് അടച്ചിരുന്നു.

ഭീകരാക്രമണമാണ് നടന്നതെന്ന് പറയാനാകില്ലെന്നും അന്വേഷണത്തിന് ശേഷമേ പ്രാഥമിക നിഗമനങ്ങളിലെങ്കിലും എത്താന്‍ സാധിക്കുകയുള്ളുവെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക