Image

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 7 ന് ന്യൂജേഴ്‌സിയില്‍

സന്തോഷ് എബ്രഹാം Published on 26 February, 2018
ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 7 ന് ന്യൂജേഴ്‌സിയില്‍
ന്യൂജേഴ്‌സി: ജൂണ്‍ 21 മുതല്‍24 വരെ ചിക്കാഗോയില്‍ അരങ്ങേറുന്ന ഫോമ ദേശീയ കണ്‍വന്‍ഷനു മുന്നോടിയായി ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ, ഡെലവെയര്‍ എന്നീ സ്റ്റേറ്റുകള്‍ ഉള്‍പ്പെടുന്ന ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തില്‍  നടക്കുന്ന റീജിയണല്‍ കണ്‍വെന്‍ഷനും മീറ്റ് ദ കാന്‍ഡിഡേറ്റ്‌സ് പ്രോഗ്രാമും ഏപ്രില്‍ 7 ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ 9.30 വരെ ന്യൂജേഴ്‌സി എഡിസണിലുള്ള 'E' ഹോട്ടലില്‍  വച്ച് നടത്തുന്നതാണ്. (3050 വുഡ് ബ്രിഡ്ജ് അവന്യൂ, എഡിസണ്‍, ന്യൂജേഴ്‌സി - 08837). 

ഈ മീറ്റിംഗില്‍ 2018-ലെ ഫോമാ ഇലക്ഷനില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പരിചയപ്പെടലും മറ്റ് കള്‍ച്ചറല്‍ പ്രോഗ്രാമും ഉണ്ടാ യിരിക്കുന്നതാണ്.  ഫോമയുടെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും, ജനറല്‍ സെക്രട്ടറി ജിബി തോമസും മറ്റ് ദേശീയ നേതാക്കളും പങ്കെടുക്കുന്നതാണ്.

റീജിയന്‍ വൈസ് പ്രസിഡന്റ് സാബു സ്‌കറിയ, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് ജോണ്‍, സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറര്‍ ബോബി തോമസ്, ഫണ്ട്  റെയ്‌സിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്ജ്, ആര്‍ട്‌സ് ചെയര്‍മാന്‍ ഹരികുമാര്‍ രാജന്‍, PRO  സന്തോഷ് എബ്രഹാം, വുമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഷീല ശ്രീകുമാര്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി ഇതിനായി പ്രവർത്തിക്കുന്നു . 

സിറിയക് കുര്യന്‍, രേഖാഫിലിപ്പ്, സക്കറിയാ പെരിയപ്പുറം, ബേസില്‍ എലീയാസ് എന്നീ നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സും, മാപ്പ് , കല, കാഞ്ച്, കേരളാ സമാജം ഓഫ് ന്യൂജേഴ്‌സി, സൗത്ത് ജേഴ്‌സി മലയാളി അസോസിയേഷന്‍, ഡെലവെയര്‍ മലയാളി അസോസിയേഷന്‍ (ഡെല്‍മാ) എന്നീ അസോസിയേഷനുകളുടെ പ്രസിഡന്റുമാരും, ഭാരവാഹികളും അംഗങ്ങളും ഈ കണ്‍വന്‍ഷന്റെ വിജയത്തിനായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഇത് ഒരു ചരിത്ര മുഹൂര്‍ത്തം ആക്കുവാന്‍ യത്‌നിക്കുന്നു. കണ്‍വന്‍ഷനോടുനുബന്ധിച്ച് ഒരു ന്യൂസ്‌ലെറ്ററും പ്രസിദ്ധീരിക്കുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുന്നതാണ്. 

ഈ മഹനീയ സമ്മേളനത്തിലേക്ക് ഏവരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

ഞ.ഢ.ജ സാബു സ്‌കറിയ 267 980 7923, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് ജോണ്‍ 908 313 6121, സെക്രട്ടറി ജോജോ കോട്ടൂര്‍ 610 308 9829, ട്രഷറര്‍ ബോബി തോമസ് 862 812 0606.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക