Image

ക്യൂന്‍സില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 8,9,10 തീയതികളില്‍, ബ്ര. തോമസ് പോള്‍ നയിക്കും

പോള്‍ ഡി പനയ്ക്കല്‍ Published on 26 February, 2018
ക്യൂന്‍സില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 8,9,10 തീയതികളില്‍, ബ്ര. തോമസ് പോള്‍ നയിക്കും
ബ്രൂക്ക്‌ളിന്‍ രൂപതയിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ശ്രമത്തില്‍ ത്രിദിന നോമ്പുകാല ധ്യാനം നടത്തുന്നു. പ്രമുഖ ധ്യാന പ്രഭാഷകനായ ബ്ര. തോമസ് പോള്‍ ആണ് ധ്യാനം നയിക്കുന്നത്. ക്യൂന്‍ വില്ലേജിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളിയുടെ ചാപ്പലില്‍ മാര്‍ച്ച് 8,9,10 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ മലയാളത്തിലും, 7 മുതല്‍ 9 വരെ ഇംഗ്ലീഷിലുമായിരിക്കും ധ്യാനം.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ MILR.EVENTBRITE.com-ല്‍ രജിസ്റ്റര്‍ ചെയ്യാം. അല്ലെങ്കില്‍ ഫോണ്‍വഴി കൂടുതല്‍ വിവരങ്ങള്‍ അറിയുകയോ, രജിസ്‌ട്രേഷന്‍ നടത്തുകയോ ചെയ്യാം. അലോഷ്യസ് ആറുകാട്ടില്‍ (646 335 3804), ബോണി ജോര്‍ജ് (917 415 6883), ഫാ. റോബര്‍ട്ട് (718 490 5057).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക