Image

കലാമേള 2018 ലോഗോ പ്രകാശനം ചെയ്തു

ജിമ്മി കണിയാലി Published on 26 February, 2018
കലാമേള 2018 ലോഗോ പ്രകാശനം ചെയ്തു
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന കലാമേള 2018 ന്റെ ലോഗോ പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം പ്രകാശനം ചെയ്തു. മൗണ്ട് പ്രോസ്‌പെക്ടിലെ സി.എം.എ ഹാളില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ലോഗോ പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചത്.

ചിക്കാഗോ മലയാളികള്‍ എല്ലാ വര്‍ഷവും ആവേശപൂര്‍വ്വം കാത്തിരിക്കുന്ന കലാമേള ഈ വര്‍ഷം ഏപ്രില്‍ 7 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ (5000 സെയിന്റ് ചാള്‍സ് റോഡ്, ബെല്‍വുഡ്, കഘ 60104) ഹാളുകളില്‍ വെച്ച് നടത്തപ്പെടും.
മുന്‍ പ്രസിഡന്റ് ടോമി അമ്പേനാട്ട് ചെയര്‍മാനും ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത് എന്നിവര്‍ കോ ചെയര്‍മാന്‍മാരുമായ കമ്മറ്റിയാണ് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡിനൊപ്പം കലാമേളയ്ക്ക് നേതൃത്വം നല്‍കുന്നത്.

മാര്‍ച്ച് 1 മുതല്‍ കലാമേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംഘടനയുടെ വെബ്‌സൈറ്റായ www.chicagomalayaleeassociation.org യില്‍ ആരംഭിക്കുന്നതാണ്. മാര്‍ച്ച് 26 ആണ് കലാമേളയ്ക്ക് രജിസ്റ്റര്‍ ചെയ്യാവുന്ന അവസാന തീയതി. ഒരേ സമയം നാലു സ്റ്റേജുകളിലായി നടത്തപ്പെടുന്ന മത്സരങ്ങള്‍ കേരളത്തിലെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിനോട് കിടപിടിക്കുന്നതാണ്.
ചടങ്ങുകള്‍ക്ക് സ്റ്റാന്‍ലി കളരിക്കമുറി, മത്യാസ് പുല്ലാപ്പള്ളില്‍, ബിജി സി മാണി, അച്ചന്‍കുഞ്ഞ് മാത്യു, സഖറിയ ചേലക്കല്‍, സണ്ണി മൂക്കേട്ട്, ജോഷി മാത്യു പുത്തൂരാന്‍, ഷിബു മുളയാനിക്കുന്നേല്‍, മനു നൈനാന്‍, ജോഷി വള്ളിക്കളം, സിബിള്‍ ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക