Image

ഡോ. രാജു കുന്നത്ത് നഴ്‌സിംഗ് ഹോം അഡ്മിനിസ്‌ട്രേറ്റര്‍ സൊസൈറ്റി പ്രസിഡന്റ്

Published on 27 February, 2018
ഡോ. രാജു കുന്നത്ത് നഴ്‌സിംഗ് ഹോം അഡ്മിനിസ്‌ട്രേറ്റര്‍ സൊസൈറ്റി പ്രസിഡന്റ്

അമേരിക്കയിലെ ലൈസെന്‍സേഡ് നഴ്‌സിംഗ് ഹോം അഡ്മിനിസ്‌ട്രേറ്റര്‍ സൊസൈറ്റിയുടെ പ്രെസിഡന്റായി ഡോക്ടര്‍ രാജു കുന്നത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു (www.slnha.org). 2015 ലാണ് ഡോക്ടര്‍ കുന്നത്ത് ആദ്യമായി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്.

സംഘടനയുടെ അമ്പതു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ ഈ പദവിയിലേയ്ക് തിരഞ്ഞെടുക്കപെട്ടത്. മികച്ച സംഘടന പ്രവര്‍ത്തനവും നേതൃ പാടവവും കാഴ്ച വെച്ച ഇദ്ദേഹത്തെ വീണ്ടും ഒരു ടേമിലേക്കു കൂടി തിരഞ്ഞെടുക്കുകയാണുണ്ടായത്. പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപെടുന്നതിനു മുന്‍പ് ഡോക്ടര്‍ കുന്നത്ത് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ആയി പത്തു വര്‍ഷത്തോളം ഡയറക്ടര്‍ ബോര്ഡില്‍ പ്രവര്‍ത്തിച്ചിരുന്നു.

രാജു കുന്നത്തിനു ന്യൂ ജേര്‍സി മാഡിസണിലുള്ള ഡ്രൂ യൂണിവേഴ്‌സിറ്റിയില്‍നിന്നും മെഡിക്കല്‍ ഹ്യൂമാനിറ്റീസില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. മികച്ച ഹെല്‍ത് കെയര്‍ കണ്‍സള്‍റ്റന്റ് ആയി പേരെടുത്ത ഡോക്ടര്‍ കുന്നത്ത് പല ആരോഗ്യ പരിപാലന സെമിനാറുകളിലും നയിക്കുവാന്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട് . ന്യൂ ജേഴ്സിയിലെ കീന്‍ സേവകലാശായില്‍നിന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും നഴ്‌സിങ്ലും ബിരുദാനന്തര ബിരുദം ഇദ്ദേഹം നേടിയിട്ടുണ്ട്.

2006 ല്‍ ഗ്ലോബല്‍ ഹെല്‍ത് കെയര്‍ സെര്‍വീസ്സ്‌സ് സ്ഥാപക വൈസ് പ്രസിഡന്റ് ആയി സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് ട്രിനിറ്റാസ് ഹോസ്പിറ്റല്‍, മാനര്‍ കെയര്‍, ജനസിസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയി ജോലി നോക്കിയിരുന്നു. പല പ്രൊഫഷണല്‍ ബോര്‍ഡ്കളിലും അംഗമാണ്. നിലവില്‍ 'വിറ്റ' ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആണ്. നഴ്‌സിംഗ് ഹോം ക്വാളിറ്റി ഇമ്പ്രൂവ്‌മെന്റ് സോഫ്റ്റ്വെയര്‍ ആയ MedApps Inc. ന്റെ സ്ഥാപക പ്രെസിഡന്റും സിഇഒ യുമാണ്.

കോട്ടയം ജില്ലയില്‍ തെള്ളകം കുന്നത്ത് വീട്ടില്‍ (പരേതനായ) ജോസഫിന്റെയും മറിയാമ്മയുടെയും ഇളയ കാണാനാണ്. ഭാര്യ ജയ കവിയൂര്‍ കൊണ്ടൂര്‍ കുടുംബാംഗമാണ്. മക്കള്‍ (ആഷ്‌ലി, അനു, അനിത) മൂന്നു പേരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക