Image

ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടം പീഡനമാണെന്ന് ഡി.ജി.പി ആര്‍ ശ്രീലേഖ

Published on 27 February, 2018
ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടം പീഡനമാണെന്ന് ഡി.ജി.പി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടം ആണ്‍കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്ന് ഡി.ജി.പി ആര്‍ ശ്രീലേഖ. ബ്ലോഗിലൂടെയാണ് ഡി.ജി.പിയുടെ പരാമര്‍ശം. വനിതകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രം കുട്ടികളുടെ തടവറയാണെന്നും കുത്തിയോട്ടമെന്ന ആചാരത്തിന്റെ പേരില്‍ ആയിരത്തോളം കുട്ടികളെ അഞ്ച് ദിവസത്തോളം തുടര്‍ച്ചയായി പീഡിപ്പിക്കുകയാണെന്നും ജയില്‍ മേധാവി കൂടിയായ ഡി.ജി.പി ബ്ലോഗില്‍ കുറിച്ചു.

വര്‍ഷങ്ങളായുള്ള ഇത്തരം അനാചാരങ്ങള്‍ നിര്‍ത്തലാക്കണമെന്നും കുട്ടികളുടെ അനുവാദമില്ലാതെയാണ് ക്ഷേത്ര അധികൃതരും മാതാപിതാക്കളും ചേന്ന് ശാരീരികമായി കുട്ടികളെ പീഡിപ്പിക്കുന്നതെന്നും ഡി.ജി.പി പറഞ്ഞു. ഇത്തരം ആചാരങ്ങളെ കുട്ടികളുടെ തടവറയെന്ന് വിളിക്കാമെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു.

കുത്തിയോട്ടമെന്ന ആചാരത്തിന് വിധേയരാകുന്ന കുട്ടികള്‍ നല്ലവരായും മികച്ച വിദ്യാഭ്യാസമുള്ളവരുമായി വളരുമെന്നാണ് വിശ്വസം. 5നും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ചെറിയ തുണിയുടുപ്പിച്ച് മൂന്ന് ദിവസം തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയും, വളരെ കുറച്ച് മാത്രം ഭക്ഷണം നല്‍കി, ക്ഷേത്രത്തിന്റെ നിലത്ത് കിടത്തിയുറക്കുകയും ചെയ്യും. മൂന്ന് ദിവസവും കുട്ടികള്‍ മാതാപിതാക്കളില്‍ നിന്നും വേര്‍പ്പെട്ട് ക്ഷേത്രത്തിനകത്ത് തന്നെയായിരിക്കും.

ഉത്സവത്തിന്റെ അവസാന ദിനമാണ് കൂടുതല്‍ കഠിനമായ ചടങ്ങ്. കുട്ടികളെ നിരത്തി നിറുത്തി ശരീരത്തിലൂടെ ചൂട് കമ്പി കുത്തിക്കയറ്റുകയും ആ മുറിവിലേക്ക് ചാരം പൊത്തുകയും ചെയ്യും. കുട്ടികളെ മുന്‍കൂട്ടി അറിയിക്കാതെയാണ്ആചാരം നടത്തുന്നതെന്നും ശ്രീലേഖ ബ്ലോഗില്‍ പറയുന്നു.

കുത്തിയോട്ടം നിയപ്രകാരം കുറ്റകരമാണെന്നും ഉത്സവത്തില്‍ നിന്നും കുത്തിയോട്ടം അവസാനിപ്പിക്കണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടു. ഇത്തരം അനാചാരങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇത്തവണ പൊങ്കാല അര്‍പിക്കാന്‍ പോകുന്നില്ലെന്നും ശ്രീലേഖ ബ്ലോഗില്‍ കുറിച്ചു. (Madhyamam)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക