Image

ശ്രീദേവിയുടെ ഭൗതികദേഹം ഏറ്റുവാങ്ങിയത് മലയാളി സാമൂഹിക പ്രവര്‍ത്തകന്‍

Published on 27 February, 2018
ശ്രീദേവിയുടെ ഭൗതികദേഹം ഏറ്റുവാങ്ങിയത് മലയാളി സാമൂഹിക പ്രവര്‍ത്തകന്‍
ദുബൈ: ശ്രീദേവിയുടെ ഭൗതികദേഹം ഏറ്റുവാങ്ങിയത് മലയാളി സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ കൂടിയായ അഷ്‌റഫ് താമരശ്ശേരി. എംബാമിങ്ങ് സര്‍ട്ടിഫിക്കറ്റില്‍ അക്കാര്യം പൊലീസ് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തു.

പ്രതിഫലം വാങ്ങാതെ നിറഞ്ഞ മനസോടെ അഷ്‌റഫ് എന്ന മനുഷ്യസ്‌നേഹി ഇതിനകം നാലായിരത്തോളം മ്രുതദേഹങ്ങളാണു നാട്ടിലേക്കു അയക്കാന്‍ സഹായിച്ചത്.  ഈ പ്രവൃത്തികളില്‍ നിന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ട് കെ.പി.സുധീര രചിച്ച നോവലാണ് സ്വര്‍ഗവാതില്‍. (http://www.mathrubhumi.com/books/book-reviews/swargavathil-book-review-1.2631783)

സെലിബ്രിറ്റിയുടെ മൃതദേഹം ഏറ്റെടുത്ത് നാട്ടിലേക്ക് അയക്കുമ്പാഴും അഷ്‌റഫിന്റെ ആധി മുഴുവന്‍ മരണശേഷവും പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്ന സാധാരണ പ്രവാസിയെക്കുറിച്ചായിരുന്നു. വി.ഐ.പിയും സെലിബ്രിറ്റിയുമായതിനാല്‍ കോണ്‍സുലേറ്റില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ കപൂര്‍ കുടുംബത്തിന് വിട്ടു നല്‍കിയിരുന്നു. ഔദ്യോഗിക സീലുമായി പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും മോര്‍ച്ചറിയിലും മൂന്ന് ദിവസവും ഇദ്ദേഹം ഉണ്ടായിരുന്നു.

ഈ സൗകര്യം സാധാരണക്കാരുടെ കാര്യത്തിലും ഏര്‍പ്പെടുത്തിയാല്‍ മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് അനായാസകരമാകുമായിരുന്നുവെന്ന് അഷ്‌റഫ് താമരശ്ശേരി മാധ്യമത്തോട് പറഞ്ഞു. നാസര്‍ നന്തി, നസീര്‍ വാടാനപ്പള്ളി, റിയാസ് എന്നീ സാമൂഹികപ്രവര്‍ത്തകരും മരണം നടന്ന ആദ്യദിവസം മുതല്‍ സജീവമായി രംഗത്തുണ്ടായിരുന്നു. 
ശ്രീദേവിയുടെ ഭൗതികദേഹം ഏറ്റുവാങ്ങിയത് മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ശ്രീദേവിയുടെ ഭൗതികദേഹം ഏറ്റുവാങ്ങിയത് മലയാളി സാമൂഹിക പ്രവര്‍ത്തകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക