Image

രണ്ടാമത് സിജി തീമാറ്റിക് സമ്മേളനം സമാപിച്ചു ;പിന്നോക്ക മേഖലയുടെ ഉയര്‍ച്ചക്ക് ശ്രദ്ധയൂന്നി സിജി 2030 വിഷന്‍.

Published on 27 February, 2018
രണ്ടാമത് സിജി തീമാറ്റിക് സമ്മേളനം സമാപിച്ചു ;പിന്നോക്ക മേഖലയുടെ ഉയര്‍ച്ചക്ക് ശ്രദ്ധയൂന്നി സിജി 2030 വിഷന്‍.
കുവൈത് : സിജി ഇന്റര്‍നാഷനലിന്റെ രണ്ടാമത് അന്തര്‍ദേശീയ തീമാറ്റിക് സമ്മേളനം കുവൈത്തില്‍ സമാപിച്ചു. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ 
വിവിധ രാജ്യങ്ങളില്‍നിന്നും  സിജി കേന്ദ്ര കമ്മിറ്റിയില്‍ നിന്നുമായി 40 ലേറെ പ്രതിനിധികള്‍ സംബന്ധിച്ചു.

രണ്ടാം ദിനത്തില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ സിജി വിഷന്‍ 2030 എന്ന ലക്ഷ്യത്തിലൂന്നി വിവിധ വിഷയത്തില്‍ സമഗ്ര ചര്‍ച്ചകള്‍ നടന്നു .
സാമൂഹിക മുന്നേറ്റം, സ്വയം പര്യാപ്തത, ബൗദ്ധിക മുന്നേറ്റം, സാമൂഹിക പങ്കാളിത്തം എന്നീ നാല്  മേഖലകള്‍ കേന്ദ്രീകരിച്ചുള്ള വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചയും വിവിധ പഠന രേഖകളുടെ വിശകലനവും നടത്തി.
സിജി പ്രസിഡന്റ് സിജി വിഷന്‍ 2030 കേന്ദ്രീകരിച്ചുള്ള ലക്ഷ്യവും കാഴ്ചപ്പാടും അവതരിപ്പിച്ചു.

ജന സെക്രെ ഡോ ഇസഡ് എ അഷ്‌റഫ് , ശക്തമായ സമൂഹവും ഭരണ പങ്കാളിത്തവും എന്ന വിഷയവും, നിസാം എ പി സാമൂഹ്യ സ്വയം പര്യാപ്തതയും മനുഷ്യ ശേഷി വിനിയോഗവും എന്ന വിഷയവും, ഡോ അമീര്‍ അഹമ്മദ് ബൗദ്ധിക മേഖലകളിലെ മുന്നേറ്റം, എ എം അഷ്‌റഫ് 'സാമൂഹിക സ്വാധീനവും മാതൃകാ സമൂഹവും ' എന്ന വിഷയവും അവതരിപ്പിച്ചു. തുടര്‍ന്ന് പ്രതിനിധികള്‍ ടീം തിരിഞ്ഞുള്ള വിശദമായ ചര്‍ച്ചയിലൂടെ പ്രവര്‍ത്തന രേഖക്ക് രൂപം നല്‍കി. സിജി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ മുഹമ്മദ് ഫിറോസ്, ചീഫ്  കോഓര്‍ഡിനേറ്റര്‍ എം എം അബ്ദുല്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.

വെള്ളിയാഴ്ച്ച വൈകുന്നേരം നടന്ന പൊതുസമ്മേളനം ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി കെ കെ പഹല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭാസ തൊഴില്‍ മേഖലകളില്‍ രണ്ടു പതിറ്റാണ്ടായി സിജി നടത്തുന്ന പ്രവര്‍ത്തനങ്ങളും അതിലൂടെ സമൂഹത്തിനു ഉണ്ടായ മാറ്റങ്ങള്‍ വിലപെട്ടതാണെന്നു അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളെക്കാള്‍ സന്നദ്ധ സംഘടനകള്‍ക്ക് വിജയിക്കാന്‍ കഴിയുന്നത് അവരുടെ സമര്‍പ്പണത്തിന്റെ ഫലമായാണെന്നു കെ കെ പഹല്‍ സൂചിപ്പിച്ച. സിജി കുവൈത് ചെയര്‍മാന്‍ ഡോ അമീര്‍ അഹമ്മദ് അദ്യക്ഷത വഹിച്ചു. കുവൈത്തിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ ഷെയ്ഖ് നൂരി അല്‍ നൂരി ചടങ്ങില്‍ മുഖത്തിയായിരുന്നു.
വിദ്യാഭാസ തൊഴില്‍ മേഖലകളിലെ മാര്‍ഗ്ഗ നിര്‍ദേശത്തിനായി സിജി കുവൈത് തയ്യാറാക്കിയ ഡയറക്ടറി കോമ്പസ് നൂരി അല്‍ നൂറിക്കു ആദ്യപ്രതി നല്‍കി കെ കെ പഹല്‍ പ്രകാശനം ചെയ്തു. 

നൂരി അല്‍ നൂരി, കെ കെ പഹല്‍, പി എ അബ്ദുല്‍സലാം, സി പി കുഞ്ഞുമുഹമ്മദ്, മുഹമ്മദ് ഫിറോസ്, ഡോ എ ബി മൊയ്ദീന്‍കുട്ടി ,സഹാറ ഗ്രൂപ്പ് മേധാവി നിദാല്‍, മുഹമ്മദ് സാജിദ് എന്നിവര്‍ക്കു യഥാക്രമം കെ കെ പഹല്‍, ഡോ ആമിര്‍ അഹമദ്, നൂരി അല്‍ നൂരി, സഗീര്‍ തൃക്കരിപ്പൂര്‍, ഫസീയുള്ള അബ്ദുള്ള, കെ സി അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ അസീസ് , അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. സിജി പ്രസിഡന്റ് പി എ അബ്ദുല്‍സലാം, കേരള സംസ്ഥാന ന്യൂന പക്ഷ കമ്മീഷന്‍ ഡയറക്ടര്‍ ഡോ എ ബി മൊയ്ദീന്‍കുട്ടി, സിജി അഡ്വൈസറി കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ സി പി കുഞ്ഞുമുഹമ്മദ്, സിജി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ മുഹമ്മദ് ഫിറോസ്, സിജി ജന സെക്രെ ഇസഡ് എ അഷ്‌റഫ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

ഡയറക്ടറി ചീഫ് എഡിറ്റര്‍ സമീര്‍ മുഹമ്മദ് വിദ്യാഭാസ ഡയറക്ടറിയെ കുറിച് വിശദീകരിച്ചു. ജന കണ്‍വീനര്‍ സഗീര്‍ തൃക്കരിപ്പൂര്‍ സ്വാഗതവും ചീഫ് കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ അസിസ് നന്ദിയും പറഞ്ഞു. അഷ്‌റഫ് വാകത് പരിപാടികള്‍ ക്രോഡീകരിച്ചു. ഹാഷില്‍ യൂനുസ് പ്രാര്‍ത്ഥന നടത്തി.

രണ്ടാമത് സിജി തീമാറ്റിക് സമ്മേളനം സമാപിച്ചു ;പിന്നോക്ക മേഖലയുടെ ഉയര്‍ച്ചക്ക് ശ്രദ്ധയൂന്നി സിജി 2030 വിഷന്‍.രണ്ടാമത് സിജി തീമാറ്റിക് സമ്മേളനം സമാപിച്ചു ;പിന്നോക്ക മേഖലയുടെ ഉയര്‍ച്ചക്ക് ശ്രദ്ധയൂന്നി സിജി 2030 വിഷന്‍.രണ്ടാമത് സിജി തീമാറ്റിക് സമ്മേളനം സമാപിച്ചു ;പിന്നോക്ക മേഖലയുടെ ഉയര്‍ച്ചക്ക് ശ്രദ്ധയൂന്നി സിജി 2030 വിഷന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക