Image

ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ് ജേര്‍ണലിസം വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.

ജീമോന്‍ റാന്നി Published on 28 February, 2018
ഇന്തോ-അമേരിക്കന്‍ പ്രസ് ക്ലബ് ജേര്‍ണലിസം വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.
ഹൂസ്റ്റണ്‍: യുവതീ യുവാക്കള്‍ക്ക് പത്രപ്രവര്‍ത്തരംഗത്തുള്ള അറിവും അഭിരുചിയും വളര്‍ത്തുന്നതിനായി ഹൂസ്റ്റന്‍ പ്രസ് ക്ലബും ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബും സഹകരിച്ച് ജേര്‍ണലിസം വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 24 ശനിയാഴ്ച 9.30 മുതല്‍ 3.30 വരെ നടക്കുന്ന വരെ നടക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 

മീഡിയ രംഗത്തെ തൊഴിലവസരങ്ങള്‍, മാധ്യമദൗത്യം, രാഷ്ട്രീയവും മാധ്യമവും വികസനോന്മുഖ മാധ്യമ പ്രവര്‍ത്തനം ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസം, പോസിറ്റീവ് ആന്‍ഡ് നെഗറ്റീവ് ജേര്‍ണലിസം, മാധ്യമരംഗത്തം അവസരങ്ങളും വെല്ലുവിളികുളം, പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍, സോഷ്യല്‍ മാധ്യമ പ്രവര്‍ത്തനം എന്നീ വിഷയങ്ങള്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ അവതരിപ്പിക്കും. നേതൃത്വ പരിശീലനമാണ് പരിപാടിയുടെ മറ്റൊരു ലക്ഷ്യം. ഹൂസ്റ്റണ്‍ പ്രസ് ക്ലബ് പ്രസിഡന്റ് മൈക്ക് ഒനില്‍ ഉദ്ഘാടനം ചെയ്യുന്ന ഏകദിന പരിപാടിയില്‍ ഇന്തോ അമേരിക്കന്‍ ന്യൂസ് പ്രസാധന്‍ ജവഹര്‍ മല്‍ഹോത്ര, ഇന്തോ ഹെറാള്‍ഡ് ചീഫ് എഡിറ്റര്‍ ശേഷാദ്രി കുമാര്‍, വോയ്‌സ് ഓഫ് ഏഷ്യ എഡിറ്റര്‍ ശോഭനാ മുരാട്ടി, NNN Network host ഡോ.നിക് നികം, ഹൂസ്റ്റണ്‍ ടിവി ഹോസ്റ്റ് സംഗീത ഡുവ, പ്രഫ.ഡോ.ചന്ദ്രമിത്താള്‍, ജോസഫ് പൊന്നോലി, പ്രഫ. ഡോ.ഈപ്പന്‍ ഡാനിയേല്‍, ഐഎപിസി ചെയര്‍മാന്‍ ഡോ.ബാബു സ്റ്റീഫന്‍, ജിന്‍സ് മോന്‍ സക്കറിയ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. 

മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. സാം ഹൂസ്റ്റണ്‍ ടോള്‍ വേയും റിച്ച്മണ്ട് സ്ട്രീറ്റും ചേരുന്നിടത്തുള്ള എബിബി ബില്‍ഡിങ്ങില്‍ നാലാം നിലയിലെ മാസ് മ്യൂച്വല്‍ കോണ്‍ഫറന്‍സ് ഹാളിലാണു വര്‍ക്ക്‌ഷോപ്പ് നടക്കുന്നത്. 

ജേര്‍ണലിസം വര്‍ക്ക്‌ഷോപ്പില്‍ പേരു റജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് ഡാനില്‍ -832 26417 119, സെക്രട്ടറി റോയി തോമസ്-832 768 2860, ട്രഷറര്‍, സംഗീത ഡുവ -8322527272, അഡൈ്വസര്‍ ഈശോ ജേക്കബ് 8327717646 എന്നിവരുമായി ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക