ഗൃഹലക്ഷമി ദൈ്വവാരിക ലോക വനിതാ ദിനത്തിന്റെ ഭാഗമായി നടത്തുന്ന 'തുറിച്ച്
നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം' ക്യാംപെയ്നെതിരെ സോഷ്യല്‍ മീഡിയയില്‍
ചര്‍ച്ചകള്‍ സജീവം. ക്യാംപെയ്നിന്റെ ഭാഗമായി അമ്മ കുഞ്ഞിനെ മുലയൂട്ടുന്ന
ഫോട്ടോയാണ് കവര്‍ ഫോട്ടോയായി ഇട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ എതിര്‍ത്തും
അനുകൂലിച്ചും നിരവധി പേര് രംഗത്ത് വരുന്നുണ്ട്. മോഡലിനെ വച്ചുകൊണ്ട് മാതൃഭൂമി
നടത്തുന്ന ക്യാംപെയ്ന് കേവലം കച്ചവടതന്ത്രമാണെന്നും അതൊരിക്കലും മുലയൂട്ടലിനെയും
മാതൃത്വത്തെയും മഹത്വവത്കരിക്കുന്നതല്ലെന്നുമാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.