Image

സ്വിസ് മലയാളി അസോസിയേഷന്‍ നവസാരഥികള്‍

Published on 28 February, 2018
സ്വിസ് മലയാളി അസോസിയേഷന്‍ നവസാരഥികള്‍

ബാസല്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ കലാ സാംസ്‌കാരിക സംഘടനയായ സ്വിസ് മലയാളി അസോസിയേഷന്‍ 2018 -2019 കാലയളവിലേക്ക് പുതിയ ഭരണസമതി നിലവില്‍ വന്നു . ഭാരവാഹികളായി സജി കുരീക്കാട്ടില്‍ (പ്രസിഡന്റ്), സോമിച്ചന്‍ കിഴക്കേവീട്ടില്‍ (സെക്രട്ടറി), വിനോദ് ലൂക്കോസ് (ട്രഷറര്‍ ), സൂസന്‍ പൂതുള്ളില്‍ (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), ജെസി പെരേപ്പാടന്‍ (വൈസ് പ്രസിഡന്റ്), മനു മാത്യു (ജോയിന്റ് സെക്രട്ടറി), ആല്‍ഡ്രിന്‍ തെരുവിപറന്പില്‍ (പബ്ലിക് റിലേഷന്‍ ഓഫീസര്‍) എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി സാജന്‍ പെരേപ്പാടന്‍, ജോസി കൊച്ചുപറന്പില്‍, ബേബി തടത്തില്‍ ,ജോബിന്‍ പൂതുള്ളില്‍, ജോര്‍ജ് വടക്കുംചേരില്‍, ജോസ് തലത്തറ, തോമസ് മാത്യു, തോമസ് പുലിക്കോട്ടില്‍ എന്നിവരേയും തെരഞ്ഞെടുത്തു .

സ്വിസ് മലയാളി അസോസിയേഷന്റെ വളര്‍ച്ചക്ക് കര്‍മ ചൈതന്യം പകര്‍ന്നുനല്‍കിയ മുന്‍ ഭാരവഹികളുടെ നിസ്വാര്‍ത്ഥ സേവനവഴികളെയും കാലാതീതമായ ചിന്തകളെയും പുതിയ കമ്മിറ്റി മുക്തകണ്ഠം പ്രശംസിച്ചു. 

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സ്വിസ് മലയാളി അസോസിയേഷന്‍ നവസാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക