Image

കല കുവൈത്ത് ’ഞാറ്റുവേല 2018’ ഏപ്രില്‍ 13 ന്

Published on 28 February, 2018
കല കുവൈത്ത് ’ഞാറ്റുവേല 2018’ ഏപ്രില്‍ 13 ന്

ഫഹാഹീല്‍: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫഹാഹീല്‍ മേഖലയുടെ നേതൃത്വത്തില്‍ ’ഞാറ്റുവേല’ എന്ന പേരില്‍ കുവൈത്തിലെ മലയാളി സമൂഹത്തിനായി നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 13 വെള്ളിയാഴ്ച വൈകിട്ട് 3 മുതല്‍ ഫിന്റാസ് കോഓപറേറ്റീവ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ പ്രണവം ശശി മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുക്കും. വിജയികള്‍ക്കായി ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

ഞാറ്റുവേല 2018ന്റെ വിജയകരമായ നടത്തിപ്പിനായി സി.എസ് സുഗതകുമാര്‍ ചെയര്‍മാനും തോമസ് അബ്രഹാം ജനറല്‍ കണ്‍വീനറുമായുള്ള വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കല കുവൈത്ത് ഫഹാഹീല്‍ മേഖല സെക്രട്ടറി രവീന്ദ്രന്‍ പിള്ള സ്വാഗതം ആശംസിച്ച സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് പ്രസീദ് കരുണാകരന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രജീഷ്, അനില്‍ കുക്കിരി എന്നിവര്‍ പങ്കെടുത്തു.

കല കുവൈറ്റ് ഫഹാഹീല്‍ മേഖല പ്രസിഡന്റ് അനൂപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. സലീല്‍ ഉസ്മാന്‍, ജ്യോതിഷ് പിജി, ദിനേശ് പോത്തന്‍ (സാന്പത്തികം), ആസഫ് അലി (പബ്ലിസിറ്റി), ഗീത സുദര്‍ശന്‍, ജയചന്ദ്രന്‍ (റിസപ്ഷന്‍), അനീഷ് പൂക്കോട്, ദേവി സുഭാഷ് (വാളണ്ടിയര്‍), നോബി ആന്റണി, ജൊജോ ഡൊമിനിക് (ഭക്ഷണം), സന്തോഷ് (സ്‌റ്റേജ്), ഷാജു ഹനീഫ്, മുരളി (പ്രോഗ്രാം), ജയകുമാര്‍ സഹദേവന്‍ (ലൈറ്റ് & സൌണ്ട്) അനീഷ് ഇയാനി (ഗതാഗതം) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ്കമ്മിറ്റികളേയും യോഗം തെരഞ്ഞെടുത്തു. പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 66071003 ,65009848, 65092366, 90039594 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക