Image

എയര്‍ഫോഴ്‌സ് വണ്‍ വിമാനങ്ങള്‍ക്ക് 3.9 ബില്യന്‍ ഡോളറിന്റെ കരാര്‍

ഏബ്രഹാം തോമസ് Published on 28 February, 2018
എയര്‍ഫോഴ്‌സ് വണ്‍ വിമാനങ്ങള്‍ക്ക് 3.9 ബില്യന്‍ ഡോളറിന്റെ കരാര്‍
വാഷിംഗ്ടണ്‍: പ്രമുഖ വിമാന നിര്‍മ്മാണ കമ്പനി ബോയിംഗുമായി എയര്‍ഫോഴ്‌സ് വണ്ണിനു രണ്ടു പുതിയ വിമാനങ്ങള്‍ നിര്‍മ്മിച്ചു നല്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 3.9 ബില്യന്‍ ഡോളറിന്റെ അനൗദ്യോഗിക കോണ്‍ട്രാക്ട് ഉണ്ടാക്കിയതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. കോണ്‍ട്രാക്ട് ഔദ്യോഗികമായി ബന്ധപ്പെട്ട കക്ഷികള്‍ ഒപ്പിടും.

അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് സഞ്ചരിക്കാനുള്ള ഔദ്യോഗിക വിമാനമാണ് എയര്‍ഫോഴ്‌സ് വണ്‍. എയര്‍ഫോഴ്‌സ് വണ്‍ വിമാനങ്ങള്‍ക്കുവേണ്ടി വര്‍ഷങ്ങളായി ബോയിംഗുമായി ചര്‍ച്ച നടത്തിവരികയായിരുന്നു. 2016 ഡിസംബറില്‍ വിമാനങ്ങളുടെ നാല് ബില്യന്‍ ഡോളര്‍ വില വളരെ കൂടുതലാണ്, ആ കരാര്‍ റദ്ദ് ചെയ്യണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. കരാറിനുവേണ്ടിയുള്ള ചര്‍ച്ചകളില്‍ പ്രസിഡന്റ് സ്വയം ഇടപെട്ട് "നിശ്ചിത' വിലയായി 3.9 ബില്യന്‍ ഉറപ്പിച്ചതായാണ് വിവരം.

വൈറ്റ് ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി ഹോഗന്‍ ഗിഡ്‌ലി പറയുന്നത് വിമാനങ്ങളുടെ വിലയുടെ ആദ്യ എസ്റ്റിമേറ്റ് 5 ബില്യന്‍ ഡോളറില്‍ അധികമായിരുന്നു. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വില നികുതിദായകര്‍ക്ക് 1.4 ബില്യന്‍ ഡോളറിലധികം നേട്ടം ഉണ്ടാക്കും. ബോയിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡെനീസ് മ്യൂലന്‍ ബര്‍ഗ് പലതവണ ട്രംപുമായി കൂടിക്കാഴ്ച നടത്തിയാണ് കരാര്‍ ഉറപ്പിച്ചത്.

"എയര്‍ഫോഴ്‌സ് വണ്ണിന്റെ നെക്സ്റ്റ് ജനറേഷന്‍ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നത് വലിയ അഭിമാനം നല്‍കുന്നു. ഫ്‌ളൈയിംഗ് വൈറ്റ് ഹൗസ് എന്നറിയപ്പെടുന്ന ഈ വിമാനങ്ങള്‍ നികുതിദായകര്‍ക്ക് അത്യുത്തമ വിലയില്‍ നല്‍കാന്‍ കഴിയുന്നതും സന്തോഷകരമാണ്. അമേരിക്കന്‍ ജനങ്ങള്‍ക്കുവേണ്ടി ഈ കരാര്‍ നേടാന്‍ പ്രസിഡന്റ് നടത്തിയ ചര്‍ച്ചകള്‍ ഫലംകണ്ടതിലും സന്തോഷമുണ്ട്'- ബോയിംഗ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. 747- 800 മോഡലിലുള്ള രണ്ടു വിമാനങ്ങള്‍ അവശ്യാനുസരണം മാറ്റംവരുത്തി നല്‍കാനാണ് കരാര്‍. പ്രസിഡന്റിന് ആവശ്യമുള്ള പ്രത്യേക യന്ത്രസാമിഗ്രികള്‍, പുറത്തുനിന്നുള്ള ഗോവണിപ്പടികള്‍, വീതിയുള്ള ഇടനാഴികള്‍, സുരക്ഷിത സംവിധാനത്തോടുകൂടി വാര്‍ത്താവിനിമയ സ്യൂട്ട് എന്നിവയ്ക്കുപുറമെ ഇലക്ട്രിക്കല്‍ അപ്‌ഗ്രേഡ്, മെഡിക്കല്‍ സഹായ സംവിധാനം, ഒരു എക്‌സിക്യൂട്ടീവ് പ്രത്യേക മുറി, സ്വയരക്ഷാ സംവിധാനം എന്നിവയും ഉണ്ടായിരിക്കും. 2017 ഡിസംബറില്‍ ബോയിംഗിനു പ്രസിഡന്റിന്റെ വിമാനങ്ങളിലേക്കുള്ള റഫ്രിജറേറ്ററുകള്‍ രൂപകല്‍പ്പന ചെയ്യുവാനും നിര്‍മ്മിക്കുവാനും സ്ഥാപിക്കാനും 23.7 മില്യന്‍ ഡോളര്‍ നല്‍കിയതായി പെന്റഗണ്‍ അറിയിച്ചിരുന്നു.

പുതിയ കരാര്‍ ഒരു വലിയ നേട്ടമായി വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. 2011-ല്‍ എയര്‍ഫോഴ്‌സ് വണ്ണിനു ഒരു റീ ഫ്യൂയല്‍ ടാങ്കര്‍, കെസി 46-ന് വേണ്ടി ബോയിംഗ് 4.9 ബില്യന്‍ ഡോളര്‍ നിശ്ചിത വില നല്കുന്ന കരാര്‍ ഉണ്ടാക്കി. കഴിഞ്ഞവര്‍ഷം അവസാനംവരെ നികുതി കൂട്ടുന്നതിന് മുമ്പ് 2.9 ബില്യന്‍ ഡോളര്‍ ഈ ഇനത്തില്‍ ചെലവായി.

ട്രംപ് വിലപേശല്‍ നടത്തി ഒരു നല്ല കരാറാണ് ബോയിംഗുമായി ഉണ്ടാക്കിയതെന്ന് ലെക്‌സിംഗ്ടണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡിഫന്‍സ് അനലിസ്റ്റ് ലൊറേല്‍ തോംസണ്‍ പറഞ്ഞു. ബോയിംഗ് ഇങ്ങനെ സമ്മതിക്കുവാന്‍ കാരണം ഗവണ്‍മെന്റ് അവരുടെ പ്രധാന ഉപഭോക്താവാണ്. അതിനാല്‍ ഗവണ്‍മെന്റുമായി നല്ല ബന്ധം തുടരാന്‍ അവര്‍ ആഗ്രഹിക്കുന്നു- തോംസണ്‍ കൂട്ടിച്ചേര്‍ത്തു. ബോയിംഗ് മിലട്ടറി വിമാനങ്ങളും, നാസ റോക്കറ്റുകളും അമേരിക്കന്‍ ഗവണ്‍മെന്റിനു വില്‍ക്കുന്നുണ്ട്.
Join WhatsApp News
NEWS@ 6 AM 2018-03-01 06:32:02

സത്യത്തെ വെറുക്കുന്ന മലയാളി ട്രുംപ് വോട്ടെര്‍ !

Hope Hicks's resignation came a day after she testified for 8 hours before the House Intelligence Committee, telling the panel that in her job, she had occasionally been required to tell white lies

Teacher in custody after 'shots fired' reported at Dalton High School. Do you still think teachers should carry guns now?

The White House just confirmed the report that Israel, Mexico, China and UAE privately discussed ways to manipulate Kushner. WH deputy press secretary Raj Shah condemned the report on CNN as “an intelligence leak.” That’s means it’s real. Thanks, Raj.

Russia has tested an array of new nuclear weapons invulnerable to enemy intercept, Vladimir Putin says

Trump’s first trip to Moscow via a KGB agency was in 1987 after being targeted in 1986 and he came back wanting to run for President.. This was just the right election!

Most Florida voters favor assault-weapons ban, oppose guns in classrooms, polls say

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക