Image

ടെക്‌സസ്സില്‍ ഏര്‍ലിവോട്ടിങ്ങ് മാര്‍ച്ച് 2ന് അവസാനിക്കും, പൊതു തിരഞ്ഞെടുപ്പു മാര്‍ച്ച് 6ന്

പി.പി. ചെറിയാന്‍ Published on 01 March, 2018
ടെക്‌സസ്സില്‍ ഏര്‍ലിവോട്ടിങ്ങ് മാര്‍ച്ച് 2ന് അവസാനിക്കും, പൊതു തിരഞ്ഞെടുപ്പു മാര്‍ച്ച് 6ന്
ഡാളസ്: ടെക്‌സസ് ഗവര്‍ണ്ണര്‍, ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍, സ്റ്റേറ്റ് ഹൗസ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ഏര്‍ലി വോട്ടിങ്ങ് രേഖപ്പെടുത്തുന്നതിനുള്ള അവസാന തിയ്യതി മാര്‍ച്ച് 2ന്, പൊതുതിരഞ്ഞെടുപ്പ് മാര്‍ച്ച് 6നുമാണ്. റിപ്പബ്ലിക്കന്‍ കോട്ടയായ ടെക്‌സസ് സംസ്ഥാനത്തു ഡെമോക്രാറ്റുകള്‍ ചരിത്രം തിരുത്തികുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രമ്പിന്റെ നിലപാടുകള്‍ പലതും ഡമോക്രാറ്റുകളെ സജ്ജീവമായി രംഗത്തിറക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയം ഉറപ്പാണെന്ന ധാരണയില്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ല. വോട്ടിങ്ങ് ബൂത്തുളില്‍ റജിസ്‌ട്രേഡ് ഡമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ വോട്ടര്‍മാരേക്കാള്‍ വളരെ കൂടുതലായിട്ടാണ് എത്തുന്നത് ഫെബ്രുവരി 20നായിരുന്നു ഏര്‍ലി വോട്ടിങ്ങ് ആരംഭിച്ചത്.
ടെക്‌സസ്സിലെ പ്രധാന പത്തു കൗണ്ടികളില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ചു 204690 ഡമോക്രാറ്റുകള്‍ വോട്ടു രേഖപ്പെടുത്തിയപ്പോള്‍ 169 740 റിപ്പബ്ലിക്കന്‍സ് മാത്രമാണ് വോട്ടു ചെയ്തതെന്ന് ടെക്‌സസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസ് അറിയിച്ചു.

ആദ്യ ആഴ്ചയിലെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ടെക്‌സസ് ഗവര്‍ണര്‍ ഏബട്ട്, ഫണ്ട് റെയ്‌സിങ്ങ് ഈ മെയിലില്‍ വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെ വിജയം അത്ര ഉറപ്പല്ല എന്നാണ് കത്തില്‍ ചൂണ്ടികാണിച്ചിരിക്കുന്നത്.

ടെക്‌സസ്സില്‍ ഏര്‍ലിവോട്ടിങ്ങ് മാര്‍ച്ച് 2ന് അവസാനിക്കും, പൊതു തിരഞ്ഞെടുപ്പു മാര്‍ച്ച് 6ന്ടെക്‌സസ്സില്‍ ഏര്‍ലിവോട്ടിങ്ങ് മാര്‍ച്ച് 2ന് അവസാനിക്കും, പൊതു തിരഞ്ഞെടുപ്പു മാര്‍ച്ച് 6ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക