Image

പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിയ്ക്കുക: നവയുഗം .

Published on 01 March, 2018
പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിയ്ക്കുക: നവയുഗം .
പ്രവാസി ക്ഷേമനിധിയില്‍ അംഗമായ പ്രവാസികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ തുകയായ രണ്ടായിരം രൂപ വളരെ അപര്യാപ്തം ആണെന്നും, അതിനെ അയ്യായിരം രൂപയാക്കി വര്‍ദ്ധിപ്പിയ്ക്കണമെന്നും നവയുഗം ദമ്മാം മദീനത്തുല്‍ അമ്മാലല്‍ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സൈഫുദ്ധീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നവയുഗം ദമ്മാം മദീനത്തുല്‍ അമ്മാലല്‍ യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍.ജി, കേന്ദ്രനേതാക്കളായ ഉണ്ണി പൂച്ചെടിയല്‍, ഷാജി മതിലകം, സാജന്‍ കണിയാപുരം, മിനി ഷാജി, ഗോപകുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. മുജീബ് സ്വാഗതവും, ഷമീര്‍ നന്ദിയും പറഞ്ഞു.

നവയുഗം മദീനത്ത് അമ്മല്‍ യൂണിറ്റിന്റെ ഭാരവാഹികളായി സൈഫ് കണിയാപുരം (പ്രസിഡന്റ്), സലിം (വൈസ് പ്രസിഡന്റ്), ഷമീര്‍ പാലക്കാട് (സെക്രെട്ടറി), ജല്‍സണ്‍, ഷിഹാബ് (ജോയിന്റ് സെക്രെട്ടറി) , മുജീബ് കൊല്ലം (ഖജാന്‍ജി) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.


പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിയ്ക്കുക: നവയുഗം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക