Image

ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ഇടവക സന്ദര്‍ശനങ്ങള്‍ മുന്നേറുന്നു; വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍

രാജന്‍ വാഴപ്പള്ളില്‍ Published on 01 March, 2018
 ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ഇടവക സന്ദര്‍ശനങ്ങള്‍  മുന്നേറുന്നു; വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍  ഗ്രാന്‍ഡ് സ്‌പോണ്‍സര്‍
ന്യുയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ആഴ്ച തോറുമുള്ള സന്ദര്‍ശനങ്ങള്‍ ആവേശകരമായി മുന്നേറുന്നു. ഈ ആഴ്ച നാലു ഗ്രാന്റ് സ്‌പോണ്‍സര്‍മാരെ ലഭിക്കുകയും വെരി റവ. യോഹന്നാന്‍ ശങ്കരത്തില്‍ 25ാ മത്തെ ഗ്രാന്‍ഡ് സ്‌പോണ്‍സറാകുകയും ചെയ്തു.

കഴിഞ്ഞ 25 ന് നാല് ഇടവകകള്‍ സന്ദര്‍ശിച്ചു. സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. ആന്‍ഡ്രു ഡാനിയേല്‍ അധ്യക്ഷനായിരുന്നു. സണ്ണി വര്‍ഗീസ്, ഡോ. ജോളി തോമസ്, ഷൈനി രാജു, സഭാ മാനേജിങ്ങ് കമ്മിറ്റി അംഗവും കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ് തുമ്പയില്‍, ഇടവക ട്രസ്റ്റി, ഭദ്രാസന അസംബ്ലി അംഗം മനു തോമസ്, ഇടവക സെക്രട്ടറി കെസിയ തോമസ്, മലങ്കര അസോസിയേഷന്‍ അംഗം തോമസ് ഇടത്തികുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇടവകാംഗങ്ങളായ ബിജു തോമസ്, നോബിള്‍ വര്‍ഗീസ് എന്നിവര്‍ കോര്‍ഡിനേറ്റ് ചെയ്തു

യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വെരിറവ. ചെറിയാന്‍ നീലാങ്കല്‍ കോറെപ്പിസ്‌കോപ്പാ ഏവരേയും സ്വാഗതം ചെയ്തു. കുര്യാക്കോസ് തര്യന്‍, മാത്യു വര്‍ഗീസ്, ജോണ്‍ താമരവേലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മാത്യു വര്‍ഗീസ് റജിസ്‌ട്രേഷനെക്കുറിച്ചും തോമസ്വര്‍ഗീസ് റാഫിളിനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു.

ഫിലഡല്‍ഫിയ ഡെവറോക്‌സ് അവന്യുവിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി റവ. ഡോ. ശാമുവേല്‍ കെ. മാത്യു അധ്യക്ഷനായിരുന്നു. അച്ചന്‍ ഏവരേയും സ്വാഗതം ചെയ്തു ആമുഖ വിവരണം നല്‍കി. ഫിലിപ്പോസ് ചെറിയാന്‍, യോഹന്നാന്‍ ശങ്കരത്തില്‍, വര്‍ഗീസ് ഐസക്ക്, കൃപയാ വര്‍ഗീസ്, സാറാമ്മ ഐപ്പ് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

ലോംഗ് ഐലന്റ് ലെവിടൗണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌കോപ്പാ ഏവരേയും സ്വാഗതം ചെയ്തു. ഫിനാന്‍സ്, സുവനീര്‍ കമ്മിറ്റി ചെയര്‍ എബി കുര്യാക്കോസ്, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ ഐസക്ക് ചെറിയാന്‍, ആല്‍വിന്‍ ജോര്‍ജ്, റോസ് മേരി, ഫിലിപ്പോസ് സാമുവേല്‍, സന്ധ്യാ എന്നിവര്‍ സന്നിഹിതരായിരുന്നു. എബി കുര്യാക്കോസ്, ഐസക്ക് ചെറിയാന്‍ എന്നിവര്‍ റജിസ്‌ട്രേഷനെക്കുറിച്ചും റാഫിളിനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു.

പി. ഐ. ജോണ്‍, ജോര്‍ജ് കുറ്റിക്കാട്ടില്‍, ഫിലിപ്പോസ് സാമുവേല്‍, വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌കോപ്പാ-എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ എന്നിവര്‍ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് എടുത്തു. ഇടവകയില്‍ നിന്നുള്ള എല്ലാ സഹായങ്ങള്‍ക്കും എബി കുര്യാക്കോസ് നന്ദി അറിയിച്ചു. 
 ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ഇടവക സന്ദര്‍ശനങ്ങള്‍  മുന്നേറുന്നു; വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍  ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ഇടവക സന്ദര്‍ശനങ്ങള്‍  മുന്നേറുന്നു; വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍  ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ഇടവക സന്ദര്‍ശനങ്ങള്‍  മുന്നേറുന്നു; വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍  ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ഇടവക സന്ദര്‍ശനങ്ങള്‍  മുന്നേറുന്നു; വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍  ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ഇടവക സന്ദര്‍ശനങ്ങള്‍  മുന്നേറുന്നു; വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍  ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ഇടവക സന്ദര്‍ശനങ്ങള്‍  മുന്നേറുന്നു; വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍  ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് ഇടവക സന്ദര്‍ശനങ്ങള്‍  മുന്നേറുന്നു; വെരി. റവ. യോഹന്നാന്‍ ശങ്കരത്തില്‍  ഗ്രാന്‍ഡ് സ്‌പോണ്‍സര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക