Image

മദ്യപാനിയുടെ മാനസാന്തരം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 01 March, 2018
മദ്യപാനിയുടെ മാനസാന്തരം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
സന്ധ്യമയങ്ങാന്‍ തുടങ്ങുന്ന നേരമായ്
സന്ധ്യാദീപം ഭവനത്തില്‍ തെളിയവേ
മുറ്റത്തു "നാലുകാലില്‍' വന്നു നില്ക്കുന്നു
മദ്യത്തില്‍ മുങ്ങിയാ വീട്ടിലെ താതന്‍!

പാഠങ്ങള്‍ ചൊല്ലി പഠിക്കുന്ന കുഞ്ഞുങ്ങള്‍
ആകുലചിത്തരായ് മാറുന്നു, ഹാ കഷ്ടം;
പാചകം ഇട്ടെറിഞ്ഞോടിയെത്തീടുന്നു
പാടേ തകര്‍ന്നൊരു വീട്ടമ്മ സത്വരം!

കേള്‍ക്കുന്ന സഭ്യമല്ലാത്തൊരാവാക്കുകള്‍
മേല്‍ക്കുമേലുച്ചത്തില്‍ അട്ടഹാസങ്ങളും,
പാത്രങ്ങള്‍ തല്ലിതകര്‍ക്കുന്ന ശബ്ദത്തില്‍
പൈതങ്ങളാകെ പരിഭ്രാന്തരാകുന്നു!

ഭേദ്യങ്ങളേല്‍ക്കുന്ന പത്‌നി തന്‍ രോദനം
ഭ്രാന്താലയം പോലെയാക്കുന്നു വീടിനെ;
വീട്ടുകാര്‍, നാട്ടുകാര്‍ ഓടിയെത്തുന്നേരം
വീഴുന്നു വാടിത്തളര്‍ന്നവന്‍ മൂകനായ്!

അല്പനേരം മയങ്ങി ഉണര്‍ന്നീടവെ
കുറ്റബോധത്തോടവന്‍ മൊഴിഞ്ഞീടുന്നു:
്‌നിന്നാണെ, എന്റെയീ കുഞ്ഞുങ്ങളാണേ
ഇന്നു ഞാനീ കുടി നിര്‍ത്തുന്നു സത്യം!

ഇവ്വണ്ണം എത്രയോ "സത്യങ്ങള്‍' കേട്ടിട്ടും
ഇന്നോളം മാറ്റമതൊന്നുമേ കാണാതെ
പാലിക്കുമോ ഇതും കാറ്റില്‍ പറത്തുമോ
എന്നവള്‍ ശങ്കിച്ചു കണ്ണീര്‍ പൊഴിക്കവേ
പ്രാര്‍ത്ഥനയല്ലാതെ മറ്റൊന്നുമില്ലുത്തരം
ആരോ ചൊല്ലീടുന്നു അന്തരാത്മാവില്‍!
Join WhatsApp News
Mathew V. Zacharia, NEW YORK 2018-03-01 10:47:34
Without divine provision, you cannot overcome the addiction. I humbled myself at my Jesus feet .He rescued me from this heinous in 1986. That was the only way and  by His grace..
Mathew V. Zacharia, New Yorker.
Philip 2018-03-01 11:20:48
Agree with you Mathew Sir. Most of our Malyalee Families addicted with alcoholism  regardless men or woman, religion or cast in Kerala and out of abroad . Dear Doctor, now a days some change I am noticing is Woman forcing husbands to Drink. In Kerala Alcohol is unavoidable part in all all occasions including funeral. Family Drinking is a part of life now. Turning to Spiritual way is the the best solution to overcome all of this. 
Jak Danial 2018-03-01 12:33:00
We are One in The Spirit,
We are One in The Liquor
We are One in The Spirit,
We are One in The Liquor
And we pray that all unity may one day be restored.
Chorus
And they'll know we are Christians by our love,
By our Love,
Yes they'll know we are Christians by our love.
-2-
We will work with each other,
We will work side by side.
We will work with each other,
We will work side by side.
And we'll guard each man's dignity
And save each man's pride.
truth and justice 2018-03-01 13:04:11
Few years back, God inspired me to inform the problems of alcoholism among kerala people, I have prepared an Audio cassette containing message based on Bible, then I knew the reactions of our people called on my home phone threatening at midnight and there was no cell phone those days and it was my luck. Finally I found out the severity of drinking alcohol among our Malayalees.Thanks for Dr.E.M Poomottil.
Atheist 2018-03-01 14:14:02
In India, an alcoholic beverage called sura, distilled from rice, was in use between 3000 and 2000 B.C. The Babylonians worshiped a wine goddess as early as 2700 B.C. In Greece, one of the first alcoholic beverages to gain popularity was mead, a fermented drink made from honey and water. To make things worst, Jesus showed alcoholics how to convert water into wine.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക