Image

ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ഫോമായുടെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 01 March, 2018
ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ഫോമായുടെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം
അന്താരാഷ്ട്രലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി, മാര്‍ച്ച് 3- ആം തീയതി ഡിട്രോയിറ്റില്‍ വച്ചു നടത്തപ്പെടുന്ന ചാരിറ്റി ഇവന്റിന്റെയും, പാനല്‍ ഡിസ്‌ക്കഷന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാതായി ചെയര്‍പെഴ്‌സണ്‍ ഫിലോമിന ആര്‍ബര്‍ട്ട് അറിയിച്ചു. ഫോമാ വനിതാ ഫോറം സെക്രട്ടറി രേഖാ നായരാണ് പരിപാടികളുടെ ഉത്ഘാടന കര്‍മ്മം നടത്തുന്നത്.

 അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച രേഖ, ഓര്‍ഗന്‍ ഡൊണേഷന്റെ വ്യക്താവു കൂടിയാണ്. ഫോമാ വുമണ്‍സ് ഫോറം ചെയര്‍ ഡോ: സാറാ ഈശോയോട് തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന രേഖ, ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ചാരിറ്റി ഇവന്റില്‍, പ്രശസ്ത ഡിസൈനര്‍ സാരി നിര്‍മ്മാതാക്കളായ മിലന്‍ നല്‍കുന്ന സ്‌പെഷ്യല്‍ ഡിസൈനര്‍ സാരി, റാഫിള്‍ ടിക്കറ്റ് എടുത്തിട്ടുള്ളവര്‍ക്ക്, പരിപാടിക്കിടയില്‍ നടക്കുന്ന നറുക്കെടുപ്പിലൂടെ നല്‍കുന്നതാണ്.

 ഇതിലൂടെ ലഭിക്കുന്ന സംഭാവന, കേരളത്തിലും അമേരിക്കയിലുമായി മൂന്ന് ചാരിറ്റി പ്രവര്‍ത്തനങ്ങളിലായി നല്‍കും. ഇന്ത്യയിലെ പാലിയേറ്റീവ് കെയറിന്റെ പിതാവ് എന്നറിയപ്പെടുന്ന പത്മശ്രീ ഡോ: എം. ആര്‍. രാജ ഗോപാല്‍ നേതൃത്വം നല്‍കുന്ന പാലിയം ഇന്ത്യ'ക്കും; നേത്രദാനത്തിനു ആഹ്വാനം നല്‍കുന്നതിനും, 5000 - ത്തോളം പേര്‍ക്കു തിമിര രോഗത്തിന് ശസ്ത്രക്രിയ സഹായം നല്‍കുകയും ചെയ്യുന്ന പ്രോജക്റ്റ് വിഷന്‍'നും; ഡാളസ്സില്‍ ആക്‌സിഡന്റായ ഒരു മലയാളി വീട്ടമ്മയ്ക്കുമാണ് നല്‍കുന്നത്.

ഇതോടൊപ്പം അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച മിഷിഗണില്‍ നിന്നുള്ള അഞ്ചു വനിതാ രത്‌നങ്ങളുടെ പ്രസംഗവും പാനല്‍ ചര്‍ച്ചയും ഫോമാ ഗ്രേറ്റ് ലേക്ക്‌സ് റീജിയന്‍ വുമണ്‍സ് ഫോറം സംഘടിപ്പിക്കുന്നുണ്ട്. സാംസങ്ങ് ഹാര്‍മന്‍ സീനിയര്‍ ഡിറക്ടര്‍ രഷ്മി റാവു, റീഹാബിറ്റേഷന്‍ മാസ്റ്റഴ്‌സ് പ്രസിഡന്റ് മോണിക്ക സരിന്‍, ബോമോണ്ട് ഹോസ്പ്പിറ്റല്‍ ഡിറ്റക്ടര്‍ ഓഫ് നേഴ്‌സിങ്ങ് സുരിത ചൗധരി, ഹാര്‍മന്‍ ലീഗല്‍ ഡിറക്ടര്‍ മിഷേല്‍ എം. ഗല്ലാര്‍ഡോ, ട്രോയ് പ്ലാനിംഗ് കമ്മീഷ്ണറും മിഷിഗണ്‍ സറ്റേറ്റ് റെപ്രസെന്റേറ്റീവ് സ്ഥാനാര്‍ത്ഥിയുമായ പത്മ കുപ്പ എന്നിവരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍. മോഡറേറ്ററായി പ്രവര്‍ത്തിക്കുന്നത് ഹാര്‍മന്‍ പ്രോഗ്രാം മനേജര്‍ ഹരിത ഡൊഡല്ലയാണ്.

നോര്‍ത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും പ്രൊവിന്‍സുകളിലുമായി 72-ല്‍ പരം അംഗ സംഘടനകളുമായി ഏകദേശം എഴു ലക്ഷത്തോളം മലയാളികളെ പ്രതിനിധാനം ചെയ്യുന്ന ദേശീയ സംഘടനയാണ് ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്). നാട്ടിലും നോര്‍ത്ത് അമേരിക്കയിലുമായി ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഫോമാ, ഗ്രേറ്റ് ലേക്ക്‌സ് റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും എക്‌സിക്യൂട്ടീവ് അംഗങ്ങളും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫിലോമിന സക്കറിയ 248 553 7529, ടെസ്സി വി. മാത്യൂ 248 470 6678, മെര്‍ലിന്‍ ഫ്രാന്‍സിസ് 248 701 3301, മേരി ജോസഫ് 734 469 1104, ജിജി ഫ്രാന്‍സിസ് 248 425 7633.
ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ഫോമായുടെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക