Image

കാനഡ സ്പിരിച്യുല്‍ ഗ്രൂപ്പ് സമ്മര്‍ ക്യാമ്പ് 'ഇംപാക്ട് 2018'

സാം പടിഞ്ഞാറേക്കര Published on 02 March, 2018
കാനഡ സ്പിരിച്യുല്‍ ഗ്രൂപ്പ് സമ്മര്‍ ക്യാമ്പ് 'ഇംപാക്ട് 2018'
കാനഡ : നയാഗ്രാ നദിയുടെ പ്രകൃതി ഭംഗി കൊണ്ട് മനോഹരമായ, മഞ്ഞ് പെയ്യുന്ന നാട്ടില്‍ ആവേശമുണര്‍ത്തി കാനഡ സ്പിരിച്യുല്‍ ഗ്രൂപ്പ് ഒരുക്കുന്ന സമ്മര്‍ ക്യാമ്പ്.

മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ നവീന ലോകത്ത് ക്രിസ്തുവിനെ മുന്‍ നിര്‍ത്തിക്കൊണ്ട് വിപ്ലവകരമായ ഒരു മാറ്റം സൃഷ്ഠിക്കുവാന്‍ കാനഡയില്‍ ഉള്ള ക്രിസ്ത്യന്‍ സഭകള്‍ ഒത്തു ചേര്‍ന്ന് കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും അതിലുപരി പുതുതായി വന്ന വിദ്യാര്‍ത്ഥികള്‍ക്കും ഒത്തുചേരാന്‍ ഒരു സുവര്‍ണാവസരം ഒരുക്കുന്നു

2018 ജൂലൈ മാസം 13 മുതല്‍ 15 വരെ നയാഗ്രാ വെച്ച് നടക്കുന്ന ക്യാമ്പിലേക്ക് മാര്‍ച്ച് 15 മുതല്‍ റെജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു.

'To know Christ, And to make Him known' എന്നതാണ് ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. കാനഡ സ്പിരിച്യുല്‍ ഗ്രൂപ്പ് ആണ് സംഘാടകര്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് സാം പടിഞ്ഞാറേക്കര 9055162345, ഷാരോണ്‍ മാത്യു 6477649518, ബിമല്‍ റോയ് കാവാലം : 647 7869660, ഷെബു തരകന്‍ 4379900501, ജോബിന്‍ പി മത്തായി 4379954356.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക