Image

നോമ്പ്കാല ധ്യാനശുശ്രൂഷ മാര്‍ച്ച് പത്തിന്

ജയ്‌സണ്‍ മാത്യു Published on 02 March, 2018
നോമ്പ്കാല ധ്യാനശുശ്രൂഷ മാര്‍ച്ച് പത്തിന്
ടോറോന്റോ : മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് ദി സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ കീഴില്‍ ഈസ്റ്റ് കാനഡ റീജിയണിലെ ഫെല്ലോഷിപ്പ് ഓഫ് മലങ്കര സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ (FOMSOC) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2018 ലെ നോമ്പുകാല വാര്‍ഷിക ധ്യാനശുശ്രൂഷ ഈ വര്‍ഷം മാര്‍ച്ച്മാസം പത്താം തീയതി രാവിലെ 9.15 മുതല്‍ 3. 30 വരെ എറ്റോബികോക്കിലുള്ള ടൊറോന്റോ സി.എസ് .ഐ ചര്‍ച്ചില്‍ (1315 Kipling Avenue, Etobicoke) വച്ച് നടത്തപ്പെടും.

മുതിര്‍ന്നവര്‍ക്കും യുവതിയുവാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി പ്രത്യേകം ക്‌ളാസ്സുകളും ധ്യാനവും ക്രമീകരിച്ചിട്ടുണ്ട് .

വചന ശുശ്രൂഷകള്‍ക്കും ധ്യാനത്തിനും വന്ദ്യരായ ഫാ. മാര്‍ട്ടിന്‍ ചെറുമഠത്തില്‍, റവ. എബി മാത്യു എളങ്ങനാമാറ്റം , ഫാ. ജോര്‍ജ് വര്‍ഗീസ് വയലിപ്പറമ്പില്‍, ഡീക്കന്‍ ജോസിസ് ജോസ് എന്നിവര്‍ നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: ബേബി തരിയത്ത് 416.871.1548 , ബിനോയ് വര്‍ഗീസ് 647.284.4150.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക