Image

ഫ്‌ളോറിഡയിലെ വെടിവെയ്പ്പില്‍ നടുങ്ങിയ കുട്ടികള്‍ വീണ്ടും സ്കൂളിലേക്ക്: ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 02 March, 2018
ഫ്‌ളോറിഡയിലെ വെടിവെയ്പ്പില്‍ നടുങ്ങിയ കുട്ടികള്‍ വീണ്ടും സ്കൂളിലേക്ക്: ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്
ന്യൂയോര്‍ക്ക്: ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച, ഒരു പിടി വിത്യസ്തങ്ങളായ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്.

അമേരിക്കയെ അല്ല, ലോക മന:സാക്ഷിയെ തന്നെ നടുക്കിയ ഫ്‌ലോറിഡ സ്ക്കൂള്‍ വെടിവയ്പ്പില്‍ നിന്നും ഇനിയും മുക്തി നേടാനാകാതെ കുട്ടികള്‍ സ്കൂളിലേക്ക് തിരികെയെത്തി. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബാക്കിയുള്ള കുട്ടികളും അദ്ധ്യാപകരും പരസ്പരം കെട്ടിപ്പിടിച്ചും കരഞ്ഞും കൊണ്ട് തിരികെ ക്ലാസ്സില്‍ കയറുന്നത് ആരേയും ഈറനണയിക്കും.

കാലിഫോര്‍ണിയയില്‍ ഒരു അപൂര്‍വ്വ ടെന്നിസ് മത്സരം. ലോക ടെന്നീസ് രാജാവായ റോജര്‍ ഫെഡററും അമേരിക്കന്‍ ബില്ല്യനര്‍ ബില്‍ ഗേറ്റ്‌സും തമ്മില്‍. ഒപ്പം ഹോളിവുഡിലെ ഏറ്റവും പുതിയ ചിത്രമായ ഗ്രീന്‍ഗോയുടെ വിശേഷങ്ങളും ഈ ആഴ്ച്ചത്തെ യൂ.എസ്.റൗണ്ടപ്പില്‍ കാണാം. കാലിഫോര്‍ണിയയിലെ വിത്യസ്തമായ ഡിസൈനുമായി ആപ്പിള്‍ ഫാമും അതിന്റെ വിശേഷങ്ങളും ഈയാഴ്ച്ച ലോക മലയാളികള്‍ക്ക് കാണാം.

നാട്ടില്‍ വച്ചു നടന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌റ്റെപ്പ് പദ്ധതി, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും, ഇന്ത്യാ പ്രസ് ക്ലബ് ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ഉത്ഘാടനം ചെയ്തു.

ഈ എപ്പിസോഡിന്റെ അവതാരകന്‍, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക