Image

എച്ച് 4 വിസക്കാര്‍ക്ക് ആശ്വാസം; ജൂണ്‍ വരെ തുടരാം

പി.പി. ചെറിയാന്‍ Published on 03 March, 2018
എച്ച് 4 വിസക്കാര്‍ക്ക് ആശ്വാസം; ജൂണ്‍ വരെ തുടരാം
വാഷിംഗ്ടണ്‍ ഡി.സി: എച്ച് 4 വിസക്കാരുടെ വര്‍ക്ക് ഓതറൈസേഷന്‍ തത്കാലം തത്കാലം അവസാനിപ്പിക്കില്ലെന്നും, ജൂണ്‍ വരെ തുടരാമെന്നും ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഫെബ്രുവരി 28-നു പുറപ്പെടുവിച്ച കോര്‍ട്ട് ഫയലിംഗില്‍ വ്യക്തമാക്കി. എച്ച് 4 വിസ അവസാനിപ്പിക്കുന്നത് സാമ്പത്തികമായി എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കുന്നതിനാണ് ജൂണ്‍ വരെ കാലാവധി നീട്ടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒബാമ ഭരണകൂടം ഇന്ത്യയില്‍ നിന്നുള്ള 100,000 സ്ത്രീകള്‍ക്ക് (എച്ച് 4 വിസ) വര്‍ക്ക് ഓതറൈസേഷന്‍ അനുവദിച്ചിരുന്നു.

"സേവ് ജോബ് യു.എസ്.എ' എന്ന സംഘടന ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിനെതിരേ 2016 -ല്‍ സമര്‍പ്പിച്ചിരുന്ന ലോ സ്യൂട്ടില്‍ "എച്ച് 4' വര്‍ക്ക് ഓതറൈസേഷന്‍ അമേരിക്കന്‍ വര്‍ക്കേഴ്‌സിന്റെ ജോലി സാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നു ചൂണ്ടിക്കാണിച്ചിരുന്നു. സംഘടനയുടെ കോ- ഫൗണ്ടര്‍ ജാന്‍സി കുമാര്‍ ജൂണ്‍ വരെ കാലാവധി നീട്ടിയതിനെ സ്വാഗതം ചെയ്തു. ഡി.എച്ച്.എസ് എച്ച് 4 വിസക്കാരുടെ പ്രശ്‌നം വളരെ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- ജാന്‍സി പറഞ്ഞു. സംഘടനയുടെ അടുത്ത കാലത്തെ സര്‍വ്വെയില്‍ 2400 പേര്‍ക്ക് (എച്ച് 4 വിസ) വര്‍ക്ക് ഓതറൈസേഷന്‍ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഡി.എച്ച്.എസ് എടുക്കുന്ന അനുകൂല തീരുമാനം എച്ച് 4 വിസക്കാര്‍ക്കും, അമേരിക്കന്‍ സാമ്പത്തിക രംഗത്തിനും ഗുണകരമാകുമെന്നു മറ്റൊരു നേതാവ് റഷി ഭട്‌നാഗല്‍ അറിയിച്ചു.
എച്ച് 4 വിസക്കാര്‍ക്ക് ആശ്വാസം; ജൂണ്‍ വരെ തുടരാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക