Image

തീവ്ര വലതുപക്ഷത്തിനെതിരെ കോണ്‍ഗ്രസിലേക്കു കെവിന്‍ തോമസ് മത്സരിക്കുന്നു

Published on 03 March, 2018
തീവ്ര വലതുപക്ഷത്തിനെതിരെ കോണ്‍ഗ്രസിലേക്കു കെവിന്‍ തോമസ് മത്സരിക്കുന്നു
ന്യൂയോര്‍ക്ക്:  യു.എസ്. കോണ്‍ഗ്രസില്‍ പിന്തിരിപ്പന്‍ ആശയങ്ങളുടേയും തീവ്ര വലതുപക്ഷത്തിന്റേയും പ്രധാന വക്താക്കളില്‍ ഒരാളാണ് കോണ്‍ഗ്രസ്മാന്‍ പീറ്റര്‍ കിംഗ്. ന്യൂയോര്‍ക്കിലെ രണ്ടാം കോണ്‍ഗ്രസ് ഡിസ്ട്രിക്ടില്‍ (ലോംഗ്‌ഐലന്റില്‍) കിംഗിനെതിരേ കോണ്‍ഗ്രസിലേക്ക് കടുത്ത പോരാട്ടത്തിനൊരുങ്ങുകയാണ് മലയാളിയായ കെവിന്‍ തോമസ്.

ഒരു ദശാബ്ദത്തിലേറെയായി ബ്രോങ്ക്‌സില്‍ പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അറ്റോര്‍ണിയായ കെവിന്‍ മത്സര രംഗത്തു വന്നിട്ട് ആഴ്ചകളെ ആയുള്ളൂ. താന്‍ എന്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവോ അതിനെയെല്ലാം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേല്‍ക്കൈയുള്ള കോണ്‍ഗ്രസ് ചെയ്യുന്നത്. അതിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സ്ഥാനാര്‍ത്ഥിത്വമെന്നു കെവിന്‍ പറയുന്നു

ചില ഉദാഹരണങ്ങള്‍ മുപ്പത്തിമൂന്നുകാരനായ കെവിന്‍ ചൂണ്ടിക്കാട്ടുന്നു. പാവങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് സ്റ്റുഡന്റ്‌സ് ലോണ്‍ സമ്പ്രദായം കൊണ്ടുവന്നത്. ഇന്നിപ്പോള്‍ കൂടുതല്‍പേരെ പാവങ്ങളാക്കാന്‍ സ്റ്റുഡന്റ്‌സ് ലോണ്‍ വഴിയൊരുക്കുന്നു. ആ കടക്കെണിയില്‍ നിന്നു ഒരിക്കലൗം മോചനം കിട്ടാത്ത പലിശ നിരക്കും മറ്റുമാണ്. കടക്കാരെ പിഴിയുന്ന സ്റ്റുഡന്റ്‌സ് ലോണ്‍ സ്ഥാപനങ്ങള്‍ക്കെതിരേ നിയമ പോരാട്ടം നടത്തുന്ന കെവിന്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റൊന്ന് ബാങ്കുകളാണ്. ഒബാമ ബാങ്കുകള്‍ക്കു മേല്‍ കടിഞ്ഞാണിട്ടു. എന്നാല്‍ ആ നിയന്ത്രണങ്ങളൊക്കെ പ്രസിഡന്റ് ട്രമ്പ് നീക്കംചെയ്തു. ഇപ്പോള്‍ പണ്ടു ചെയ്തിരുന്ന പോലെ തോന്നിയ പോലുള്ള 'റിസ്‌കി ബിസിനസ്' നടത്താന്‍ ബാങ്കുകള്‍ക്ക് തടസ്സമില്ല. അതു തുടരുമ്പോള്‍ അഞ്ചോ, ആറോ വര്‍ഷത്തിനുള്ളില്‍ വീണ്ടും ബാങ്കിംഗ് രംഗത്തു തകര്‍ച്ച പ്രതീക്ഷിക്കാം. സമ്പദ് രംഗത്തെ തകര്‍ച്ച എല്ലാവരുടേയും ജീവിത നിലവാരത്തെ (ക്വാളിറ്റി ഓഫ് ലൈഫ്) തകര്‍ക്കും.

പ്രസിഡന്റ് ട്രമ്പ് കൊണ്ടുവന്ന ടാക്‌സ് പരിഷ്‌കരണം പാവങ്ങള്‍ക്ക് ദോഷമേ വരുത്തൂ. അതേസമയം പണക്കാര്‍ കൂടുതല്‍ പണക്കാരാക്കും. റഷ്യന്‍ അന്വേഷണത്തെപ്പറ്റിയുള്ള വാര്‍ത്തകളൊക്കെയാണ് നാം കാണുന്നതെങ്കിലും പിന്നണിയില്‍ ഒബാമയുടെ നല്ല നിയമങ്ങളൊക്കെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യം വര്‍ദ്ധിക്കുന്നു. വീടില്ലാത്തവര്‍ കൂടുന്നു. അതേസമയം ഫുഡ് സ്റ്റാമ്പിനും മറ്റും കിട്ടിയിരുന്ന തുക വെട്ടിക്കുറയ്ക്കുന്നു.

രണ്ടു പതിറ്റാണ്ടു മുന്‍പ് താന്‍ വന്നപ്പോഴുള്ള അമേരിക്കയല്ല ഇന്ന്. ഇപ്പോള്‍ ഒരു ജോലി ലഭിക്കുക വിഷമകരമായി. ഉയര്‍ന്ന ബിരുദം നേടിയിട്ടും ജോലി കിട്ടാതെ ചെറുപ്പക്കാര്‍ വലയുന്നു. ഒബാമ കെയര്‍ പരിഷ്‌കരണത്തിനു പകരം അതില്ലാതാക്കന്‍ ശ്രമിക്കുന്നു.

ഉള്ളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് റോമാ സാമ്രാജ്യം തകര്‍ത്തത്. അതേ അവസ്ഥത ന്നെയാണ് ഇവിടെയും. അതിനാല്‍ നാം എന്തെങ്കിലും ചെയ്‌തേ പറ്റൂ.

ഈ തിരിച്ചറിവാണ് തന്നെ ഇലക്ഷന്‍ രംഗത്തെത്തിച്ചത്- പത്താം വയസ്സില്‍ അമേരിക്കയിലെത്തിയ കെവിന്‍ ചൂണ്ടിക്കാട്ടുന്നു. താനൊരു രാഷ്ട്രീയക്കാരനല്ല. പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ്.

സൗത്ത് നാസോ. ബേ ഷോര്‍ തുടങ്ങിയ ഭാഗമാണ് ഡിസ്ട്രിക്ട് രണ്ടില്‍ വരിക. 1993 മുതല്‍ റിപ്പബ്ലിക്കനായ കിംഗ് ജയിക്കുന്നുണ്ടെങ്കിലും ഡിസ്ട്രിക്ടില്‍ ഡമോക്രാറ്റുകളാണ് കൂടുതല്‍. 10 ശതമാനം ഏഷ്യക്കാരും, 20 ശതമാനം ഹിസ്പാനിക്കുകളുമാണ് ഏഴരലക്ഷം വരുന്ന വോട്ടര്‍മാരിലുള്ളത്. കിംഗിനെതിരേ ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഇതേവരെ ഉണ്ടായില്ലെന്നതാണ് വസ്തുത. ഹിസ്പാനിക്കുകള്‍ ഭീതിയിലാണ് കഴിയുന്നത്.

പ്രസിഡന്റ് ക്ലിന്റന്റെ ഇലക്ഷന്‍ പ്രചാരണത്തിനു നേതൃത്വം കൊടുത്തവരിലൊരാളായ റിബേക്ക വാള്‍ഡോഫിന്റെ നേതൃത്വത്തില്‍ കാംപയിന്‍ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. രണ്ടാഴ്ചകൊണ്ട് 15,000 ഡോളര്‍ സമാഹരിച്ചു.

ഡമോക്രാറ്റിക് പ്രൈമറിയിലേക്കു ഇതിനകം രണ്ടുപേര്‍ മത്സര രംഗത്തുണ്ട്. തന്റെ സന്ദേശങ്ങള്‍ ജനങ്ങളില്‍ എങ്ങനെ എത്തുന്നുവെന്നതിനെ ആശ്രയിച്ചാണ് തന്റെ വിജയം. ഇന്ത്യക്കാര്‍ പ്രൈമറിയില്‍ വോട്ട് ചെയ്താല്‍ തന്റെ വിജയത്തിന്റെ സാധ്യത കൂടും. പക്ഷെ മിക്കവരും വോട്ട് ചെയ്യാന്‍ മുതിരാറില്ല.

ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പലതവണ കെവിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് എഴുതിയിട്ടുണ്ട്. യു.എസ്. കമ്മീഷന്‍ ഓണ്‍ സിവില്‍ റൈറ്റ്‌സിന്റെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അഡൈ്വസറി കമ്മിറ്റി അംഗമാണ് കെവിന്‍. ഈ സ്ഥാനം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരാണ്.

കൂടുതല്‍ ജോലി സാധ്യത ഉറപ്പാക്കുക, ഒബാമ കെയര്‍ പരിഷ്‌കരിച്ച് നിലനിര്‍ത്തുക, സോഷ്യല്‍ സെക്യൂരിറ്റി - മെഡികെയര്‍ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുക, മിഡില്‍ ക്ലാസിനു നികുതി ഇളവ് ലഭ്യമാക്കുക, ക്ലീന്‍ എനര്‍ജി പ്രോത്സാഹിപ്പിക്കുക, ലോംഗ് ഐലന്റ് റെയില്‍ റോഡ് നന്നായി സംരക്ഷിക്കുക. എം.എസ്-13 അടക്കമുള്ള ഗാംഗുകളെ അടിച്ചമര്‍ത്തുക തുടങ്ങിയവയാണ് കെവിന്റെ വാഗ്ദാനങ്ങള്‍.

റാന്നി സ്വദേശി തോമസ് കാനമൂട്ടിലിന്റെ പുത്രനായ കെവിന്‍ ദൂബൈയിലാണ് ജനിച്ചത്. തിരുവല്ല കൊച്ചുപുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം റേച്ചല്‍ തോമസ് ആണു അമ്മ. ഒരു സഹോദരിയുണ്ട്.

ഭാര്യ റിന്‍സി തോമസ് ഫാര്‍മസിസ്റ്റാണ്. വെണ്‍മണി തറയില്‍ ജോണ്‍സണ്‍ ഗീവര്‍ഗീസിന്റേയും സൂസമ്മയുടേയും പുത്രി. 
തീവ്ര വലതുപക്ഷത്തിനെതിരെ കോണ്‍ഗ്രസിലേക്കു കെവിന്‍ തോമസ് മത്സരിക്കുന്നു
Join WhatsApp News
good boy trump 2018-03-03 16:46:28

 

GOOD BOY

$130 thousand to Stormy Daniels violates Federal Laws and is a Felony.

Trump is funded by Russian money, his campaign staff had connections with Russia, accepted help from Russian Criminals, he has not imposed the sanctions on Russia, has done nothing to prevent future attacks on Election result.- all those nullify his election.

Trump wants law makers not to be afraid of NRA, but he is, He does what NRA tells him. He was playing the good boy game.

Wayne LaPierre  NRA chief and John Kelly were in the room last night for Trump and Pence’s meeting

Russian arms maker Kalashnikov was making AK47 type weapons in Pompano Beach, Florida-20 miles from Parkland.

A Florida middle school teacher just got caught in a white supremacy scandal

The new owner of the Trump International Hotel in Panama City wants the Trump brand gone. The trump family business refuses. The standoff has not been pretty.

Trump’s son-in -law is investigated for illicit loans and the sanctions on Qatar. Trump  wants him and daughter out of WH to distract.

 

Dire

Patriot 2018-03-03 20:12:45
Mueller has made one thing clear: American history will remember fondly those who stood up to a wannabe-tyrant and foreign enemy, and reflect poorly on those who enabled them and/or stood by & did nothing due to political expediency.
Trump fan 2018-03-03 17:15:12
Trump Responds to Putin's Nuclear Threat Against U.S. with Blistering Attack on Alec Baldwin
Democrat 2018-03-03 17:27:45
One company lent the Kushners' business $184 million. Another put up $325 million. Both had held White House meetings with Jared Kushner.
NARADAN 2018-03-04 07:34:30
Trump's plan to stop Russian interference in the election: 
no more elections.
he wants to be president for life and pardon all his criminal friends and family.
Trump fan 2018-03-04 05:17:36

Trump is still crying about not investigating Hilary to divert the attention from him on Russian help for him. During  a speech to Republican donors in Florida on Saturday.

 Trump also praised China's President Xi Jinping for recently consolidating power and extending his potential tenure, musing he wouldn't mind making such a maneuver himself.

"He's now president for life. President for life. No, he's great," Trump said. "And look, he was able to do that. I think it's great. Maybe we'll have to give that a shot some day."

But we are lucky- his days as president is very short days.

 

cannot believe 2018-03-04 12:26:27
US Troops to protect Kushner's Money?
Chris Murphy: “If the reason that this administration put U.S. troops at risk in Qatar was to protect the Kushner’s financial interests, then that’s all the evidence you need to make some big changes.” (via ABC)
Dan Rather- reports 2018-03-04 14:58:24
Putting together the pieces - and following the money - around Jared Kushner. What might Mueller and his team find out (or already know)? Many other questions remain unanswered. But something very big may be taking shape.
Republican Malayalee 2018-03-04 17:23:55
Mitch McConnell hid Russian interference in 2016
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക