Image

മിസ്സിസ്സാഗ കേരള അസോസിയേഷന്റെ 30 കാരുണ്യ സംരംഭങ്ങള്‍

Published on 03 March, 2018
മിസ്സിസ്സാഗ കേരള അസോസിയേഷന്റെ 30 കാരുണ്യ സംരംഭങ്ങള്‍
മിസ്സിസാഗ: മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന കാനഡയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ മിസ്സിസ്സാഗ കേരള അസോസിയേഷന്‍ (എം.കെ.എ) മുപ്പത് കാരുണ്യ സംരംഭങ്ങള്‍ ആവിഷ്‌കരിക്കുന്നു. ഇതിനായി അംഗങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ആശയങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പ്രസാദ് നായര്‍ പൊതുയോഗത്തില്‍ അറിയിച്ചു.

പ്രവര്‍ത്തനപന്ഥാവില്‍ മൂന്നു പതിറ്റാണ്ട് പിന്നിടുന്‌പോള്‍ ഇവിടെയുള്ള മലയാളികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒട്ടേറെ അനര്‍ഘ നിമിഷങ്ങള്‍ സമ്മാനിച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടന എന്ന സല്‍പ്പേര് സന്പാദിക്കാനായെന്നതാണ് എംകെഎയുടെ ഏറ്റവും വലിയ നേട്ടം. ഇത്തരം നിമിഷങ്ങളുടെ ആകെത്തുകയാകും കാരുണ്യ സംരംഭങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും പ്രസാദ് പറഞ്ഞു. പ്രവാസികള്‍ക്കും ജന്മനാടിനും ഉപകരിക്കുന്ന പദ്ധതികളാകും ലാഭേച്ഛയില്ലാതെ നടപ്പാക്കുകയെന്നും വ്യക്തമാക്കി.

എംകെഎ എന്നത് Memorable Kindness Acts എന്ന് പുനര്‍നിര്‍വചിക്കാമെന്നു വൈസ് പ്രസിഡന്റ് നിഷ ഭക്തനും ജോയിന്റ് സെക്രട്ടറി മിഷേല്‍ നോര്‍ബെര്‍ട്ടും പറഞ്ഞു. ഇതിനായി സമയവും സര്‍ഗശേഷയും സാന്പത്തിക സഹായവും ലഭ്യമാക്കാന്‍ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടു വരണമെന്നും വടക്കന്‍ അമേരിക്കന്‍ പ്രവാസി സമൂഹത്തോട് മിസ്സിസാഗ കേരള അസോസിയേഷന്‍ പൊതുയോഗം അഭ്യര്‍ത്ഥിച്ചു.

പവിത്രയുടെ പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ച പൊതുയോഗത്തില്‍ അസോസിയേഷന്‍ സെക്രട്ടറി ചെറിഷ് 2017 -ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജോണ്‍ തച്ചില്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. നിലവിലെ പ്രവര്‍ത്തക സമിതി കാലാവധി രണ്ടുവര്‍ഷമായതിനാല്‍ തിരഞ്ഞെടുപ്പ്പ് ഉണ്ടായിരുന്നില്ല.

കാരുണ്യ സംരംഭങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ വിലയിരുത്തി മുപ്പത് പദ്ധതികള്‍ ശുപാര്‍ശ ചെയ്യുന്നതിനായി പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെ ദിവ്യ , രഞ്ജിത്ത്, അനുഷ ഭക്തന്‍, പ്രിന്‍സ് ഫിലിപ്പ്, രാഹുല്‍ പൊന്മനാടിയില്‍, വിനോദ് ജോണ്‍ എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. നിര്‍ദേശങ്ങള്‍ അയയ്‌ക്കേണ്ട വിലാസം: MississaugaKeralaAssociation@gmail.com

അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ളവര്‍ക്കും വെബ് സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ് : http://www.mkahub.ca/

മിസ്സിസ്സാഗ കേരള അസോസിയേഷന്റെ 30 കാരുണ്യ സംരംഭങ്ങള്‍മിസ്സിസ്സാഗ കേരള അസോസിയേഷന്റെ 30 കാരുണ്യ സംരംഭങ്ങള്‍
Join WhatsApp News
Mukundan Menon 2018-03-04 14:12:03
Good thinking MKA.One of my long wish to serve the main stream community is to open a Blood Bank ,Partenering with Redcross.I am pretty sure that will be one best thing we can do as a community. 
Mukundan Menon 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക