Image

തൊട്ടു തൊട്ടില്ല

സുധീര്‍ പണിക്കവീട്ടില്‍ Published on 18 March, 2012
തൊട്ടു തൊട്ടില്ല
സൂര്യ രശ്‌മിയും,വിടരുന്ന പൂക്കളും
സുഗന്ധം പേറുന്ന മന്ദ മാരുതനും
തേന്‍ നുകരുന്ന വണ്ടിന്റെ സംഗീതത്തില്‍
എനിക്കു പരിചയമുള്ള ഒരു താളം

നാണം പരന്ന ഒരു മുഖത്ത്‌
വിരിഞ്ഞ നുണകുഴി പൂക്കളിലേക്ക്‌
എന്റെ ചുണ്ടില്‍ നിന്നും ഒരു വണ്ട്‌ പറന്നതും
ഇത്തിരി മധുരം ഞാന്‍ നുണഞ്ഞതും ഓര്‍ത്തുപോയി

പാദസരങ്ങള്‍ കുലുക്കികൊണ്ടു
ഒരു കാറ്റ്‌ എന്നെ തൊടാന്‍ വരുന്നു
ആലിംഗനത്തിന്റെ സുഖം തരാതെ
വളകിലുക്കികൊണ്ട്‌ അതു വഴിമാറിപോയി

ഞാന്‍ പുറകോട്ടു നടക്കുകയായിരുന്നു
എന്റെ സ്വപ്‌നങ്ങളെ തേടികൊണ്ട്‌
ഏതോ മര തണലില്‍ ആരോ തളച്ചിട്ട പോലെ
എന്റെ സ്വപ്‌നങ്ങള്‍ക്കു കണ്ണടയും, ഊന്നുവടിയും!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക