മസ്കറ്റ്: ഒമാനിലെ മുളന്ത ഇന്ത്യന്‍ സ്കൂളില്‍ അധ്യാപകരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തു. കിന്ഡര്ഗാര്ട്ടന്, ഹിന്ദി െ്രെപമറി ക്ലാസുകള്‍, മലയാളം, (െ്രെപമറിയും സെക്കന്‍ഡറിയും), സോഷ്യല്‍ സയന്‍സ്, (െ്രെപമറിയും സെക്കന്‍ഡറിയും), ഫിസിക്സ് പി.ജി.റ്റി (പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍), മാത്തമാറ്റിക്സ് പിജിറ്റി (പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍), ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (പുരുഷന്മാരും സ്ത്രീകളും) എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കാണ് മുന്‍ഗണന. 3 വര്‍ഷത്തില്‍ കുറയാതെ സിബിഎസ്സി അധ്യാപനത്തില്‍ പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സ്കൂളിന്റെ www.isml-oman.com എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോറങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ hr.ismloman@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ മാര്‍ച്ച് 15 നു മുന്‍പായി ലഭിക്കേണ്ടതാണ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരെ നേരിട്ടുള്ള ഇന്റര്‍വ്യുവിന് വിളിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് യാതൊരു തരത്തിലുള്ള ഫീസും കൊടുക്കേണ്ടതില്ല.
റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം