Image

കീമോത്തെറാപ്പി പൂര്‍ത്തിയായി; യുവരാജ്‌ ആശുപത്രി വിട്ടു

Published on 18 March, 2012
കീമോത്തെറാപ്പി പൂര്‍ത്തിയായി; യുവരാജ്‌ ആശുപത്രി വിട്ടു
ബോസ്റ്റണ്‍: ശ്വാസകോശ കാന്‍സര്‍ ബാധിച്ച്‌ അമേരിക്കയില്‍ ചികിത്സയിലായിരുന്ന യുവരാജ്‌ സിംഗ്‌ ആശുപത്രിയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. അദ്ദേഹത്തിന്റെ കീമോ തെറാപ്പി ചികിത്സ അവസാനിച്ചതിനെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ നിന്നും ിസ്‌ചാര്‍ജ്‌ ചെയ്‌തത്‌. എന്നാല്‍ ഇന്ത്യയിലേക്ക്‌ എന്നു മടങ്ങിവരുമെന്ന്‌ സ്ഥിരീകരിച്ചിട്ടില്ലയ

ഇപ്പോള്‍ താന്‍ സ്വതന്ത്രനായെന്നും തിരിച്ചുവരവിനുള്ള ശ്രമം തുടങ്ങിയതായും യുവരാജ്‌ ട്വിറ്ററില്‍ അറിയിച്ചു. ചികിത്സിച്ച ഡോക്‌ടര്‍മാര്‍ക്കും തനിക്ക്‌ വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

കഴിഞ്ഞ ഒക്‌ടോബറില്‍ ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ജനുവരി മാസം മുതല്‍ അമേരിക്കയിലെ ബോസ്‌റ്റണില്‍ ചികില്‍സയിലായിരുന്നു.

മുപ്പത്തേഴു ടെസ്‌റ്റുകളില്‍നിന്ന്‌ 1775 റണ്‍സ്‌ നേടിയിട്ടുള്ള യുവരാജ്‌ 274 കളികളില്‍ 8051 റണ്‍സ്‌ എടുത്ത്‌ ചരിത്രം സൃഷ്‌ടിച്ചു..

അന്താരാഷ്‌ട്രക്രിക്കറ്റില്‍ നൂറ്‌ സെഞ്ചുറികള്‍ നേടിയ സച്ചിനെ യുവരാജ്‌ അഭിനന്ദിച്ചു.
കീമോത്തെറാപ്പി പൂര്‍ത്തിയായി; യുവരാജ്‌ ആശുപത്രി വിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക