Image

സൈബര്‍ സ്‌പേസിലെ കുഴി ബോംബുകള്‍ (പൊന്നോലി)

Published on 04 March, 2018
സൈബര്‍ സ്‌പേസിലെ കുഴി ബോംബുകള്‍ (പൊന്നോലി)
ഡിജിറ്റല്‍ ടെക്‌നോളജി വളരെ വേഗത്തില്‍ കുതിച്ചു കയറുകയാണ്.

കഴിഞ്ഞ നാല് ദശാബ്ദങ്ങളോളം സാങ്കേതിക വിജ്ഞാനത്തിന്റെ വളര്‍ച്ചയും വ്യാപ്തിയും പ്രഭാവവും ലോകമെമ്പാടും തരംഗങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇന്ന് ആധുനിക സാങ്കേതികവിദ്യ മനുഷ്യ ജീവിതത്തില്‍ വളരെ അധികം സ്വാധീനം ചെലുത്തുന്നു. സ്മാര്‍ട്ട് ഫോണില്‍ മുഴുകിയിരിക്കുന്ന മനുഷ്യരെയാണ് എവിടെയും കാണുക. വാട്‌സപ്പ്, ഫേസ്ബുക്, ഇവ ഇന്ന് നമ്മള്‍ എല്ലാവരുടെയും ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്‌ഫോണ്‍ ഇവ മനുഷ്യ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാതെ മാറിയിരിക്കുകയാണ്. നമ്മുടെ ജീവിതം ഇപ്പോള്‍ മിക്കവാറും സൈബര്‍ സ്‌പേസിലാണ് എന്ന് പറയാം.

ടെക്‌നോളജി ഒരു ഇരുതല വാളാണ്. അത് ഒരു സര്‍ജന്റെ കയ്യില്‍ മനുഷ്യ ജീവിതം രക്ഷപെടുത്താന്‍ സഹായിക്കുന്നു. ഒരു കൊലയാളിയുടെ കയ്യിലാണെങ്കിലോ?

ഈ ടെക്‌നോളജി യുഗത്തില്‍ നമ്മള്‍ പുരോഗതിയിലേക്കോ അതോ അധഃപതനത്തിലേക്കോ എന്ന ചോദ്യം പ്രസക്തമാണ്. ടെക്‌നോളജി മാനവിക സംസ്കാരത്തെ എത്ര മാത്രം സ്വാധീനിച്ചിരിക്കുന്നു എന്നുള്ള ഒരു വിലയിരുത്തല്‍ നടത്താനുള്ള ഒരു ശ്രമമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ഈ ഡിജിറ്റല്‍ യുഗത്തില്‍ മാനവിക സംസ്കാരത്തിന്റെ ഭാവി എന്താണ്?

ഡിജിറ്റല്‍ ടെക്‌നോളജിയുടെ കുതിപ്പ്
ഇന്റര്‍നെറ്റ് അഥവാ അന്താരാഷ്ട്ര കംപ്യൂട്ടര്‍ ശൃംഖല ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യരെ നിമിഷ നേരം കൊണ്ട് പരസ്പരം ബന്ധിപ്പിക്കുന്നു. കേരളത്തിലിരുന്ന് അമേരിക്കയിലേക്കോ, യൂറോപ്പിലേക്കോ, ലോകത്തില്‍ എവിടേക്കോ ഫോണ്‍ വിളിക്കാനും, ചാറ്റ് ചെയ്യാനും, സ്‌കൈപ് ഉപയോഗിച്ച് വീഡിയോ കോള്‍ നടത്താനും ഇന്ന് സാധിക്കുന്നു.

പുതുതായി ആവിര്ഭവിക്കുന്ന നിലവിലുള്ള വ്യവസ്ഥകളെ ഭഞ്ജിപ്പിക്കുന്ന ഡിജിറ്റല്‍ ടെക്‌നോളോജികളെക്കുറിച്ചു 'ഗേറ്റ് വേ ടു ദി ക്വാന്‍റ്റും ഏജ് '(ഏമലേംമ്യ ീേ വേല ഝൗമിൗോ അഴല) ( ക്വാന്‍റ്റും യുഗത്തിന്റെ വാതില്‍പ്പടി ) എന്ന എന്റെ പുസ്തകത്തില്‍ ഞാന്‍ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്.

ക്വാന്റും കംപ്യൂട്ടേഴ്‌സ് ഇന്നുള്ള ഡിജിറ്റല്‍ കംപ്യൂട്ടര്‍കളുടെ പ്രവര്‍ത്തന ശേഷി ആയിരവും പതിനായിരവും മടങ്ങു വര്‍ദ്ധിപ്പിക്കും. ദാരിദ്യം, രോഗങ്ങള്‍ ഇവ ലോകത്തില്‍ നിന്നും ഉന്‍മൂലനം ചെയ്യാന്‍ ഈ കമ്പ്യൂട്ടറുകള്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കാം. ബിഗ് ഡാറ്റ അനാലിസിസ് വഴി എല്ലാ മേഖലകളിലും ഉള്ള നമ്മുടെ അറിവിന്റെ സീമകള്‍ വിസ്തൃതമാക്കാനും ഇവ സഹായിക്കും എന്നതില്‍ സംശയമില്ല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമബുദ്ധി) ഉപയോഗിച്ച് ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എന്‍ജിനീയറിങ്ങും ഇപ്പോള്‍ മനുഷ്യന് പ്രാപ്യമാണ്. ബുദ്ധിയുള്ള യന്ത്രങ്ങള്‍ റോബോട്ടുകള്‍ യന്ത്ര ശാലകളില്‍ നിന്നും, പ്രവര്‍ത്തി മേഖലകളിലേക്കും വ്യാപിക്കുന്നു. റോബോട്ട് നേഴ്‌സ് , ഡിജിറ്റല്‍ അസിസ്റ്റന്റ്, എന്തിന് ഡോക്ടര്‍, വക്കീല്‍, മാനേജ്മന്റ് അഡ്വൈസര്‍ എന്നീ നിലകളിലും റോബോട്ടകള്‍ പ്രവര്‍ത്തിക്കുന്ന കാലം വിദൂരമല്ല.

ഇന്റര്‍നെറ്റിന്റെ ആവിര്ഭാവത്തില്‍ ഓണ്‍ ലൈന്‍ ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ ബാങ്കിങ് രംഗത്തെ വലിയ നേട്ടമാണ്. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, ക്രിപ്‌റ്റോ കറന്‍സി എന്നിവ ബാങ്കിങ്, ഗവണ്മെന്റ് സര്‍വീസ് മേഖലകളില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുകയാണ്.

നിര്‍മ്മാണ രംഗത്ത് 3 ഡി പ്രിന്റിംഗ് വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കെട്ടിട നിര്‍മ്മാണം, മനുഷ്യ അവയവങ്ങളുടെ ഉത്പാദനം ഇവ ചില ഉദാഹരണങ്ങള്‍ മാത്രം.

കഌഡ് കമ്പ്യൂട്ടിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് (ഐ. ഓ. ടി), മൊബൈല്‍ കമ്പ്യൂട്ടിങ്, വെര്‍ച്ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ബ്രെയിന്‍ കമ്പ്യൂട്ടിങ്, സ്വയം ഓടിക്കുന്ന വാഹനങ്ങള്‍, സ്മാര്‍ട്ട് ഹോം, സ്മാര്‍ട്ട് സിറ്റി അങ്ങനെ പുതിയ പുതിയ മേഖലകള്‍ ടെക്‌നോളജി കാരണം ആവിര്ഭവിക്കുകകയാണ്.

നേട്ടങ്ങള്‍

ആധുനിക സാങ്കേതിക വിദ്യ അറിവിന്റെ പുതിയ മേഖലകള്‍ തുറന്നു തരുന്നു. കൂടുതല്‍ ജീവിത സൗകര്യങ്ങള്‍, അഭൂത പൂര്‍വമായ സാമ്പത്തിക വളര്‍ച്ച, ഇവയ്‌ക്കെല്ലാം കമ്പ്യൂട്ടര്‍ ടെക്‌നോളോജിക്കും വിവര സാങ്കേതിക വിദ്യക്കും വളരെ വലിയ സംഭാവന ഉണ്ട് എന്ന് സമ്മതിച്ചേ തീരൂ.

കോട്ടങ്ങള്‍

ടെക്‌നോളജിയുടെ കുതിപ്പില്‍ വളരെ അധികം സാമ്പത്തിക പുരോഗതിയും നേട്ടങ്ങളും ഉണ്ട് എന്ന് സമ്മതിക്കുമ്പോഴും സൈബര്‍ രംഗത്ത് കുറ്റ കൃത്യങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ് എന്ന വസ്തുത നമുക്ക് തള്ളികളയാന്‍ സാധിക്കുകയില്ല.

കമ്പ്യൂട്ടര്‍ ഗെയിമുകളിലുള്ള ആസക്തി ഇന്നീ കമ്പ്യൂട്ടര്‍ യുഗത്തിന്റെ ഒരു ശാപം ആണ്. പല യുവതീ യുവാക്കളും 'ബ്ലൂ വെയില്‍' പോലുള്ള ഗെയിമു കള്‍ക്കു അടിമയായി അവയുടെ സ്വാധീനത്തില്‍ ആത്മഹത്യ ചെയ്ത പല കേസുകളും ഇന്ത്യയിലും ലോകം എമ്പാടും ഉണ്ടായിട്ടുണ്ട്. സൈബര്‍ തട്ടിപ്പ് , വഞ്ചന, കവര്‍ച്ച, പിടിച്ചു പറി, വ്യക്തിവിവര മോഷണം (ഐഡന്റിറ്റി തെഫ്ട്) ഇവ സൈബര്‍ ലോകത്തു സാധാരണമായിരിക്കുകയാണ്.

പലരും ൃമിീൊംമൃല ാമഹംമൃല (റാന്‍സംവെയര്‍ മാല്‍വെയര്‍) എന്നിങ്ങനെ കംമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ വഴി തട്ടിപ്പുകള്‍ക്ക് ഇരയാകുന്നു. എ ടി എം തട്ടിപ്പുകള്‍ ഇപ്പോള്‍ സര്‍വ സാധാരണമാണ്.

ഡാര്‍ക്ക് നെറ്റ് എന്ന സൈബര്‍ അധോലോകത്തിന്റെ സ്പര്‍ശശൃംഗം ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഡാര്‍ക്ക് നെറ്റിന്റെ ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയുടെ പരപ്പ് ഭയാജനകമാണ്. കംപ്യുട്ടറുകളില്‍ മാല്‍വെയര്‍ (വൈറസ്) കടത്തി വിട്ടു, അണു ബാധിതമായ കംപ്യൂട്ടര്‍കള്‍ കോര്‍ത്തിണക്കി ബോട്ട്‌നെറ്റ് ഉണ്ടാക്കി ഏതു സ്ഥാപനത്തിന്റെയും രാജ്യത്തിന്റെയും നേര്‍ക്ക് ഈ ബോട്ട്‌നെറ്റ് തൊടുത്തു വിട്ട്, സൈബര്‍ ആക്രമണം വലിയ തോതില്‍ നടത്താന്‍ ഇന്ന് അനായാസമാണ്. ഫിഷിംഗ് ആക്രമണം സ്ഥിരമായി ഹാക്കര്‍ ലോകം നടത്തി പലരെയും ഇരകളാക്കി തട്ടിപ്പു നടത്തുന്നു.

വ്യാജ ന്യൂസ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു പൊതുജനാഭിപ്രായം വളച്ചൊടിക്കാന്‍ തത്പര കക്ഷികള്‍ക്ക് സാധിക്കുന്നു. സൈബര്‍ ഭീഷണിക്കു ഇരയായി പലരും ആത്!മഹത്യ ചെയ്തിട്ടുണ്ട്.

ഇന്റര്‍നെറ്റില്‍ സൈബര്‍ പോണിന്റെ അതിപ്രസരം പ്രത്യേകിച്ച് കുട്ടികളേയും യുവാക്കളേയും വഴി തെറ്റിക്കുന്നുണ്ട്.

സൈബര്‍ ആക്രമണങ്ങള്‍ ഇന്ന് സൈബര്‍ യുദ്ധ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുന്നു. പല സൈബര്‍ ആക്രമണങ്ങളും ഇന്ന് രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. സൗത്ത് കൊറിയ യില്‍ ഈ അടുത്ത കാലത്തു ഉണ്ടായ വിന്റര്‍ ഒളിംപിക്‌സില്‍ നടന്ന സൈബര്‍ ആക്രമണം നോര്‍ത്ത് കൊറിയയും റഷ്യയും നടത്തിയതാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ടെക്‌നോളജിയുടെ മനുഷ്യത്വവല്‍ക്കരണം

പുതിയ പുതിയ ടെക്‌നോളജികളുടെ ആവിര്ഭാവത്തില്‍ മനുഷ്യനും മെഷീനും തമ്മിലുള്ള അന്തരം കുറഞ്ഞുകൊണ്ടു വരുകയാണ് എന്നതാണ് സത്യം. റോബോട്ടുകളുടെ ലോകത്തിലേക്ക് കാലു വയ്ക്കുന്ന മനുഷ്യന് മനുഷ്യത്വം നഷ്ടപ്പെടുകയാണോ ?

വിജ്ഞാനവും ബുദ്ധി ശേഷിയും ഭൗതീക സൗകര്യങ്ങളും കൂടുമ്പോള്‍, വൈകാരികതയും ആദ്ധ്യാത്മികതയും നഷ്ടപ്പെടുന്ന മനുഷ്യവര്‍ഗ്ഗത്തില്‍ സഹജീവികളോട് സ്‌നേഹവും കരുണയും ഇല്ലാത്ത ഒരു തലമുറയാണോ ഈ ടെക്‌നോളജി യുഗത്തില്‍ ആവിര്‍ഭവിക്കുന്നത് എന്ന ഒരു സന്ദേഹം ഉദിക്കുന്നു. അത് മാനവിക സംസ്കാരത്തിന് തന്നെ ഒരു വെല്ലുവിളിയായി തീരുന്നു. ടെക്‌നോളജിയുടെ ദുരുപയോഗം നമ്മുടെ ലോകം തന്നെ ഇല്ലാതാക്കുമോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

ആലിസ് ഇന്‍ വണ്ടര്‌ലാന്ഡ് എന്ന നോവലില്‍ റെഡ് ക്വീന്‍ ന്റെ ഓട്ടത്തെ ക്കുറിച്ചു പറയുന്നുണ്ട്. ആലിസ് ഓടിയിട്ടും ഓടിയിട്ടും മുന്നോട്ടു പോകുന്നില്ല. രാജ്ഞി ആലീസിനോട് പറയുന്നു:

"ഇവിടെ നില്‍ക്കുന്നിടത്തു നില്‍ക്കാന്‍ തന്നെ എപ്പോഴും ഓടിക്കൊണ്ടിരിക്കണം. വേറെ എവിടെയെങ്കിലും എത്തണമെങ്കില്‍ ഇരട്ടി വേഗത്തില്‍ ഓടേണ്ടിയിരിക്കുന്നു."

ഇതാണ് ടെക്‌നോളജി യുഗത്തിലെ മനുഷ്യന്റെ അവസ്ഥ.

ടി.എസ്. എലിയട്ട് തന്റെ ' ലിറ്റില്‍ ഗിഡിങ് ' എന്ന കവിതയില്‍ പറയുന്നത് ഇപ്രകാരമാണ് :
"നമ്മുടെ പര്യവേക്ഷണം ഒരിക്കലും അവസാനിക്കുകയില്ല.
അവസാനം നമ്മള്‍ തുടങ്ങിയടത്തു തന്നെ എത്തിച്ചേരുന്നു.
നമ്മളെ ആദ്യമായിട്ട് അറിയാന്‍."
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക