Image

മാവൂര്‍ നിവാസികള്‍ വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

Published on 04 March, 2018
മാവൂര്‍ നിവാസികള്‍ വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

ദമാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ മാവൂര്‍ നിവാസികളുടെ കൂട്ടായ്മയായ മാവൂര്‍ ഏരിയ പ്രവാസി സംഘം (മാപ്‌സ്) വിവിധ കലാ കായിക പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി വിന്റര്‍ ഫെസ്റ്റ് 2018 സംഘടിപ്പിച്ചു. പരിപാടികള്‍ മുഖ്യരക്ഷാധികാരി മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു, ഫുട്‌ബോള്‍, വോളിബോള്‍ തുടങ്ങി വിവിധ കായിക മത്സരങ്ങള്‍ പരിപാടിയുടെ ഭാഗമായി അരങ്ങേറി. കുടുംബിനികള്‍ തയാറാക്കിയ വിവിധയിനം പലഹാരങ്ങള്‍ വിന്റര്‍ ഫെസ്‌റിനു എത്തിയവര്‍ക്ക് രുചിയുടെ പുതിയ വകഭേദങ്ങള്‍ തീര്‍ത്ത വേറിട്ടൊരു അനുഭവമായി.

ദീപക് തയാറാക്കിയ മാപ്‌സ് വിന്റര്‍ ഫെസ്റ്റ് 2018 കേക്ക്, മാപ്‌സിന്റെ മുഖ്യ രക്ഷാധികാരിയായ വളപ്പില്‍ മുഹമ്മദ് മാസ്റ്റര്‍ മുറിച്ചു കൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദുകുട്ടി മാവൂര്‍ അധ്യക്ഷത വഹിച്ചു. മാപ്‌സിന്റെ നടപ്പ് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപ രേഖ ജനറല്‍സെക്രട്ടറി പി എം നൗഷാദ് അവതരിപ്പിച്ചു. ട്രഷറര്‍ ഷമീര്‍ നെച്ചായില്‍ അവതരിപ്പിച്ച കഴിഞ്ഞ വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ യോഗം അംഗീകരിച്ചു. പ്രവര്‍ത്തന സൗകര്യത്തിനായി പി എം നാസറിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. വേദിയില്‍ അരങ്ങേറിയ കലാ മത്സരങ്ങള്‍, ഉസ്മാന്‍ താത്തൂര്‍, കായിക മത്സരങ്ങള്‍, നൗഷാദ് മൊട്ട, എന്നിവരുടെ നേതൃത്വത്തിലായിരുന്നു. മാപ്‌സ് ചാരിറ്റി കണ്‍വീനര്‍ സുബൈര്‍ ആയംകുളം,വനിതാ കണ്‍വീനര്‍ നൂര്‍ജഹാന്‍ ഹംസ,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദീപക്, ഹംസ എറക്കോടന്‍, അലി പുത്തോടത്തില്‍,എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പി എം നൗഷാദ് സ്വാഗതവും, സഹല്‍ സലീം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക