Image

മൈന്‍ഡ് ആന്‍ഡ് ബീറ്റ്‌സ് മെഗാഷോ

Published on 04 March, 2018
മൈന്‍ഡ് ആന്‍ഡ് ബീറ്റ്‌സ് മെഗാഷോ

അബുദാബി: മെലഡി മുസിക് ഇന്‍സ്റ്റിറ്റിയൂട്ടും ഒലിവ് മീഡിയായും ചേര്‍ന്നൊരുക്കുന്ന മൈന്‍ഡ് ആന്‍ഡ് ബീറ്റ്‌സ് മെഗാഷോ മാര്‍ച്ച് 23നു (വെള്ളി) വൈകിട്ട് ഏഴിനു അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും.

ലോക പ്രശസ്തനായ മെന്റലിസ്റ്റ് ആദി, പ്രശസ്ത സംഗീതജ്ഞ രൂപ രേവതി,ആലാപ് നയിക്കുന്ന റെയിന്‍ബാന്‍ഡ് , ഡാന്‍സ് വേഴ്‌സിറ്റി ഡാന്‍സ് ട്രൂപ്പ് തുടങ്ങി ഇരുപതിലേറെ കലാകാരന്മാര്‍ ഒരുമിക്കുന്ന,ഈ മെഗാഷോ ,മെന്റലിസവും സംഗീതവും നൃത്തനൃത്യങ്ങളും ഉള്‍പ്പെട്ടിട്ടുള്ള വളരെ വ്യത്യസ്തവും വൈവിധ്യപൂര്‍ണ്ണവുമായുള്ള ഒരു കലാവിരുന്നായിരിക്കും . പ്രശസ്ത സിനിമാനടനും ടെലിവിഷന്‍ റേഡിയോ അവതാരകനും ആയ മിഥുന്‍ ആണ് ഈ ഷോയുടെ അവതാരകന്‍ .

മൈന്‍ഡ് ആന്‍ഡ് ബീറ്റ്‌സ് പരിപാടിയില്‍ പങ്കെടുക്കുന്ന കലാകാരന്‍മാര്‍ ഇന്ത്യക്ക് അകത്തും വിദേശങ്ങളിലും ഒട്ടനവധി പരിപാടികള്‍ അവതരിപ്പിച്ച് പ്രശംസ നേടിയവരാണ്. സമൂഹത്തില്‍ നിലകൊള്ളുന്ന അന്ധവിശ്വാസങ്ങളെ ദുരീകരിക്കുക , ജനങ്ങളെ ബോധവല്‍ക്കരിക്കുക, എന്നതുകൂടി തന്റെ പരിപാടിയില്‍ ആദി വെളിപ്പെടുത്തുന്നുണ്ട് .

മെലഡി മ്യൂസിക് ഇന്‍സ്റ്റിറ്റിയൂട്ട് മാനേജിംഗ് ഡയറക്ടര്‍ അംബിക മേനോന്‍, ലിജി ജോബിസ് (ഒലീവ് മീഡിയ), വിജയന്‍ പി.വി, ആല്‍വിന്‍, ജാഫര്‍ കൊളത്തായി, ബീന റാഷിദ്, അനില്‍ കുമ്പനാട് എന്നിവരാണ് ഈ മെഗാഷോയ്ക്ക് നേതൃത്വം വഹിക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക