Image

സ്റ്റീലിനും അലൂമിനിയത്തിനും വാഹനങ്ങള്‍ക്കും റ്റാരിഫ് വര്‍ധിപ്പിക്കുമെന്ന് ട്രമ്പ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 05 March, 2018
സ്റ്റീലിനും അലൂമിനിയത്തിനും വാഹനങ്ങള്‍ക്കും റ്റാരിഫ് വര്‍ധിപ്പിക്കുമെന്ന് ട്രമ്പ് (ഏബ്രഹാം തോമസ്)
സ്റ്റീലിനും അലൂമിനത്തിനും തീരുവ വര്‍ധിപ്പിക്കുമെന്ന പ്രസിഡന്റ് ഡോണഡ് ട്രമ്പിന്റെ വെളിപ്പെടുത്തല്‍ അമേരിക്കയിലേയ്ക്ക് ഈ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ വലിയ പ്രതിഷേധത്തിന് കാരണമായി. അങ്ങനെ സംഭവിച്ചാല്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് മേല്‍ തങ്ങളും വര്‍ധിച്ച തീരുവകള്‍ ചുമത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

ഇ.യു. തങ്ങളുടെ ഇപ്പോള്‍ തന്നെ വര്‍ധിച്ച തീരുവകള്‍ ആ രാജ്യങ്ങളില്‍ വ്യവസായം നടത്തുന്ന സ്ഥാപനങ്ങളുടെ മേല്‍ വര്‍ധിപ്പിച്ചാല്‍ അമേരിക്കയിലേയ്ക്ക് ഒഴുകുന്ന അവരുടെ കാറുകള്‍ക്ക് മേല്‍ നാം നികുതി ചുമത്തും എന്ന് ട്രമ്പ് ട്വീറ്റ് ചെയ്തു. അവര്‍ അവരുടെ രാജ്യങ്ങളില്‍ നമ്മുടെ കാറുകളും മറ്റ് വാഹനങ്ങളും വില്‍ക്കുന്നത് ദുഷ്‌കരമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വാണിജ്യത്തില്‍ അസന്തുലിതാവസ്ഥ സംജാതമായിരിക്കുകയാണ്, ട്രമ്പ് കൂട്ടിചേര്‍ത്തു.

ട്രമ്പ് താന്‍ ഉദ്ദേശിക്കുന്നത് പോലെ 25% തീരുവ സ്റ്റീലിന് മേലും 10% തീരുവ അലൂമിനത്തിന് മേലും ചുമത്തുവാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് ഇത് വ്യക്തമാക്കിയത്. അമേരിക്കയുടെ സഖ്യകക്ഷികളുടെ എതിര്‍പ്പിനെ മറികടന്ന് വരുംദിനങ്ങളില്‍ പ്രസിഡന്റ് ഈ വിജ്ഞാപനത്തില്‍ ഒപ്പു വയ്ക്കാനാണ് സാധ്യത.
തീരുവകള്‍ വെളിപ്പെടുത്തിയതിന് ശേഷം ഇ.യു.നേതാക്കള്‍ കെന്റക്കി ബോര്‍ബോണ്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍ സൈക്കിളുകള്‍ എന്നീ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതികളെ തങ്ങളും ഇതുപോലെ തീരുവകള്‍ക്ക് വിധേയമാക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാധനങ്ങള്‍ പലതും നിര്‍മ്മിക്കുന്നത് റിപ്പബ്ലിക്കനുകള്‍ക്ക് വലിയ വേരോട്ടമുള്ള അമേരിക്കന്‍ സംസ്ഥാനങ്ങളിലാണ്. ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ അമേരിക്കയുടെ വാണിജ്യ പങ്കാളികളാണ് പ്രധാനമായും പ്രതിഷേധ സ്വരം ഉയര്‍ത്തിയത്.
അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കള്‍ മറ്റ് രാജ്യങ്ങളില്‍ നേരിടുന്ന 'അന്യായമായ' വിലക്കുകള്‍ക്കെതിരെ ദീര്‍ഘനാളായി ട്രമ്പ് പ്രതികരിക്കുന്നു. ന്യൂയോര്‍ക്കിലെ തെരുവുകളില്‍ ധാരാളം മെഴ്‌സിഡസ്‌ബെന്‍സ് വാഹനങ്ങള്‍ കാണാന്‍ കഴിയും. എന്നാല്‍ യൂറോപ്യന്‍ നഗരങ്ങളിലെ തെരവുകളില്‍ വളരെ ചുരുക്കം ഷെവര്‍ലെകളെ കാണാന്‍കഴിയൂ, ട്രമ്പ് പറഞ്ഞു.

വിദേശ കാറുകളുടെ ഇറക്കുമതിക്ക് മേല്‍ 2.5 % തീരുവയും വിദേശട്രക്കുകളുടെയും വാനുകളുടെയും മേല്‍ 25% തീരുവയുമാണ് അമേരിക്ക ചുമത്തുന്നത്. യൂറോപ്യന്‍ യൂണിയന്‍ അവിടെ ഇറക്കുമതി ചെയ്യുന്ന കാറുകളുടെ മേല്‍ 10% തീരുവ ചുമത്തുന്നു.
അന്താരാഷ്ട്ര കൂടിയാലോചനകളിലൂടെ തീരുമാനിച്ച തീരുവകള്‍ അമേരിക്കന്‍ പ്രസിഡന്റിന് മാത്രമായി പുനഃനിര്‍ണ്ണയിക്കുവാനാകുമോ എന്നും സംശയം ഉയരുന്നുണ്ട്. ഇല്ലെങ്കില്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ നിന്ന് പിന്മാറേണ്ടി വരും.
ഓട്ടോ വ്യവസായ സംബന്ധിയായ തീരുമാനം എടുക്കുക ട്രമ്പിനെ സംബന്ധിച്ചിടത്തോളം ഏറെ സങ്കീര്‍ണ്ണമായിരിക്കും. യൂറോപ്യന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് അമേരിക്കയില്‍ നിര്‍മ്മാണശാലകളുണ്ട്. അവിടെ ആയിരക്കണക്കിന് അമേരിക്കന്‍ തൊഴിലാളികളുണ്ട്. അവിടെ ആയിരക്കണക്കിന് അമേരിക്കന്‍ തൊഴിലാളികളുണ്ട്. ഇവിടെയൊക്കെ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ അമേരിക്കക്കാര്‍ക്ക് അജ്ഞാതമായ ബ്രാന്‍ഡ് പേരുകളില്‍ യൂറോപ്യന്‍ മറ്റ് വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ധാരാളമായി വിറ്റുവരുന്നു. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ യൂറോപ്യന്‍, രാജ്യങ്ങളില്‍ യൂറോപ്യന്‍, ജാപ്പനീസ് കാറുകളോടുള്ള അത്രയും പ്രിയം അമേരിക്കന്‍ കാറുകളോട് ഇല്ല.

ട്രമ്പിന്റെ പ്രഖ്യാപനങ്ങള്‍ അമേരിക്കയുടെ സഖ്യകക്ഷി വലിയ സാമ്പത്തിക  വ്യവസ്ഥകളുള്ള രാഷ്ട്രങ്ങളോടും ഉള്ള വെല്ലുവിളിയായി ചില നിരീക്ഷകര്‍ വിലയിരുത്തി, അലൂമിനത്തിനും സ്റ്റീലിനും ചെലുത്തുന്ന തീരുവ കാനഡ, യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ദക്ഷിണ കൊറിയ, ടര്‍ക്കി, ജപ്പാന്‍ തുടങ്ങിയ അമേരിക്കയുമായി വലിയ സുരക്ഷാബന്ധങ്ങള്‍ ഉള്ള രാജ്യങ്ങളില്‍ വലിയ ആഘാതം സൃഷ്ടിക്കും.

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്  പ്രചരണ വേളയില്‍ താന്‍ വൈറ്റ് ഹൗസിലെത്തിയാല്‍ ചൈനയും മെക്‌സിക്കോയുമായുള്ള വാണിജ്യ ഇടപാടുകളിലെ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കും എന്ന് ട്രമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ട്രമ്പ് പ്രഖ്യാപിച്ച നയങ്ങള്‍ ഈ രാജ്യങ്ങളുമായുള്ള വാണിജ്യത്തില്‍ കാര്യമായ മാറ്റം ഉണ്ടാകുകയില്ലെന്നാണ് വ്യവസായ വിദഗ്ദ്ധരുടെ മതം കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ചൈന അമേരിക്കയില്‍ സ്റ്റീലും അലൂമിനിയവും വലിയ തോതില്‍ ഇറക്കുമതി ചെയ്തു. എന്നാല്‍ ഈ ഇറക്കുമതിക്ക് മേല്‍ ഒരു വലിയ പിഴ ചുമത്താനാവില്ല. അതുപോലെ അമേരിക്കയുടെ പ്രമുഖ സഖ്യകക്ഷികളായ കാനഡ, ജര്‍മ്മനി, ദക്ഷിണ കൊറിയ എന്നിവയില്‍ നിന്നുള്ള ഇറക്കുമതിക്ക് മേലും വലിയ തീരുവ ചാര്‍ത്താനാവുമോ എന്ന കാര്യവും സംശയമാണ്.
 ട്രമ്പിന്റെ പുതിയ വെല്ലുവിളി, വാഹനങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന തീരുവ പ്രധാനമായും ജര്‍മ്മനിയെ ലക്ഷ്യം വച്ചാണ്. 2016 ല്‍ 23 ബില്യണ്‍ ഡോളര്‍ വില വരുന്ന കാറുകളാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ അമേരിക്കയില്‍ എത്തിച്ചത്. ജര്‍മ്മനിയിലെ വലിയ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയു സൗത്ത് കാരലിനയിലും വോള്‍ക്ക്‌സ് വാഗന്‍ ടെന്നീസിയിലും പതിനായിരക്കണക്കിന് തൊഴിലാളികളെകൊണ്ട് വര്‍ഷം തോറും ലക്ഷക്കണക്കിന് കാറുകള്‍ നിര്‍മ്മിച്ച് അമേരിക്കന്‍ വിപണിയിലെത്തിക്കുന്നു. ഇവയ്ക്ക് മേല്‍ നികുതി വര്‍ധിപ്പിക്കുക സങ്കീര്‍ണ്ണമാണ്.

സ്റ്റീലിനും അലൂമിനിയത്തിനും വാഹനങ്ങള്‍ക്കും റ്റാരിഫ് വര്‍ധിപ്പിക്കുമെന്ന് ട്രമ്പ് (ഏബ്രഹാം തോമസ്)
Join WhatsApp News
trump make himself rich 2018-03-05 05:47:36
Remember when Martha Stewart was put into federal prison for selling a few hundred thousand of stock when a friend told her something bad was about to happen, this guy, trumps buddy, Carl Icahn, sold $32 million of his steel stocks right before Donald J. Trump tanked the stock market with his tariff announcement. Will he pay any consequences for his insider trading or is that just for people who are not white male Republicans? This is the MOST corrupt administration in history.
Boby Varghese 2018-03-05 14:20:05
If Icahn knew about Trump's decision, he would have bought more steel and aluminium stocks, not the other way. The accusation is baseless.
ന്യൂസ്‌ 2 PM 2018-03-05 14:33:05
A Belarusian escort with close ties to a powerful Russian oligarch said she had more than 16 hours of audio recordings that could help shed light on Russian meddling in U.S. elections.
our trump 2018-03-05 19:31:45
WASHINGTON - In an explosive allegation, Donald Trump claimed today that the DNC and Hillary Clinton hired the Russian prostitutes who peed on him at the Moscow Ritz. “Ask those hookers,” he told Sean Hannity of Fox News. “Someone paid them to pee on me. If I had hired them, they never would have gotten paid.”
Restless 2018-03-05 22:53:25
Can anyone tell when Trump is going to be impeached ? I need an answer right now. 
Democrat Mother 2018-03-06 13:26:27

Dear restless!

You are not alone in being restless almost 70 % of Americans and rest of the World is really angry to see a clown con artist as the President. Now we all know that he was not legally elected, Russia hacked into the Election from 2015 and they made him the president. This way Russia won the long going cold war.

 Many republicans on the top received funding from Russia and NRA. So they won’t  try or cooperate with impeachment because then they too will be exposed and they will be kicked out and might go to prison for treason. Senate and House are controlled by republicans and so we cannot expect an impeachment at this time, but radical republicans are mad.

Mueller will be able to bring out more on Russia, trump’s son-in-law, trump & his family’s treason, money laundering, obstruction of justice and all will go to jail for 20years. But it is a long process, and many courts are filled with republican judges.

Join Democrats, volunteer to register more to vote and work hard, then we will  fill the Senate and House with Democrats and then we can Impeach trump,pence, and the rest of the republicans – Mitch McConnel, Ryan, Sessions…….the list is long.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക