Image

നഴ്‌സിംഗ്‌ സമരം: ലേക്‌ഷോറിലേക്ക്‌ ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ നടത്തി

Published on 18 March, 2012
നഴ്‌സിംഗ്‌ സമരം: ലേക്‌ഷോറിലേക്ക്‌ ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ നടത്തി
കൊച്ചി: ഒത്തുതീര്‍പ്പ്‌ വ്യവസ്ഥകള്‍ നടപ്പിലാക്കാത്തതില്‍ പ്രതിക്ഷേധിച്ച്‌ സമരം നടത്തുന്ന കൊച്ചി ലേക്‌ഷോറിലെ നഴ്‌സുമാര്‍ക്ക്‌ പിന്തുണയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. ആശുപത്രിക്ക്‌ നൂറു മീറ്റര്‍ അകലെ വെച്ച്‌ പോലീസ്‌ മാര്‍ച്ച്‌ തടഞ്ഞു. തുടര്‍ന്ന്‌ പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിയ രീതിയില്‍ ഉന്തും തള്ളുമുണ്ടായി. എറണാകുളം ജില്ലാ ഡിവൈഎഫ്‌ഐ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്‌. ഇന്നലെ നഴ്‌സുമാരെ അറസ്റ്റ്‌ ചെയ്‌ത സാഹചര്യത്തിലായിരുന്നു മാര്‍ച്ച്‌ സംഘടിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക