Image

വെല്ലൂര്‍ മെഡിക്കല്‍ കോളേജ് മാര്‍ത്തോമാ സഭാ മാര്‍ച്ച് 5 മുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കും

പി പി ചെറിയാന്‍ Published on 05 March, 2018
വെല്ലൂര്‍ മെഡിക്കല്‍ കോളേജ് മാര്‍ത്തോമാ സഭാ മാര്‍ച്ച് 5 മുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കും
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം ഉള്‍പ്പെടെയുള്ള മാര്‍ത്തോമാ സഭാംഗങ്ങളില്‍ നിന്നും എം ബി ബി എസ്, ബി പി റ്റി, ബി എം ആര്‍ തുടങ്ങിയ കോഴ്‌സുകളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ മാര്‍ച്ച് അഢ്ച് മുതല്‍ സ്വീകരിച്ചു തുടങ്ങുമെന്ന് സഭാ സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു.

മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 22-ാം തിയ്യതി വ്യാഴാഴ്ച വരെ അപേക്ഷ ഫോറം മാര്‍ത്തോമാ സഭാ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഇടവക വികാരിയുടെ സര്‍ട്ടിഫിക്കറ്റോടെ അയച്ചതിന്റെ പകര്‍പ്പ് സഭാ ഓഫീസില്‍ ഏപ്രില്‍ 2 ന് മുമ്പ് ലഭിച്ചിരിക്കണം.

സഭയുടെ സപോണ്‍സര്‍ഷിപ്പ് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഭയായി നടത്തുന്ന എഴുത്തു പരീക്ഷ ഏപ്രില്‍ 10 നായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സഭാ സെക്രട്ടറി റവ കെ ജി ജോസഫ് അച്ചനേയോ, www.marthoma.in എന്ന വെബ്‌സൈറ്റോ സന്ദര്‍ശിക്കാവുന്നതാണ്.
വെല്ലൂര്‍ മെഡിക്കല്‍ കോളേജ് മാര്‍ത്തോമാ സഭാ മാര്‍ച്ച് 5 മുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുംവെല്ലൂര്‍ മെഡിക്കല്‍ കോളേജ് മാര്‍ത്തോമാ സഭാ മാര്‍ച്ച് 5 മുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കും
Join WhatsApp News
Jesus 2018-03-05 20:23:02
My house is the house of prayer by you have made it the den of thieves
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക