Image

വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (ലേഖനം- അഞ്ചാം ഭാഗം: ജയന്‍ വര്‍ഗീസ്)

Published on 05 March, 2018
വലിയ ശാസ്ത്ര നിഗമനങ്ങളും, ചില ചെറിയ സംശയങ്ങളും (ലേഖനം- അഞ്ചാം ഭാഗം: ജയന്‍ വര്‍ഗീസ്)
V. സസ്തനികള്‍.

പൊടി പടലങ്ങളെല്ലാം വീണടിയുകയും, വീണ്ടും ഭൂമിയില്‍ സൂര്യപ്രകാശം ലഭ്യമാവുകയും ചെയ്തപ്പോള്‍ വീണ്ടും ജീവന്‍ തളിരിട്ടുവത്രെ! എന്തായാലും ഇത്തവണ ദിനോസറുകളെപ്പോലുള്ള ഭീമ സരടങ്ങളല്ലാ വീണ്ടും വന്നത് എന്നും, പകരം സസ്തനികള്‍ നേരിട്ട് പരിണമിക്കുകയായിരുന്നുവെന്നും ശാസ്ത്രം പറയുമ്പോള്‍, ഈ പ്രിക്രിയ പൂര്‍വാധികം വേഗത്തില്‍ സംഭവിച്ചു എന്ന് വേണമല്ലോ മനസിലാക്കേണ്ടത്? കാരണം, തണുത്തുറഞ്ഞു ഹിമ ഗോളമായിക്കിടന്ന ഭൂമി എത്രകാലം അങ്ങിനെ കിടന്നു എന്ന് പറയുന്നില്ല. പ്രീ കാബ്രിയന്‍ യുഗത്തിലെ മഹാനാശത്തിനുശേഷം ഓക്‌സിജന്‍ സുലഭമായ ഭൂമിയില്‍ അന്‍പതു കോടി കൊല്ലങ്ങളുടെ സുദീര്‍ഘ കാലഘട്ടങ്ങളിലൂടെ പരിണമിച്ചിട്ടാണ് ദിനോസറുകള്‍ വരെയുള്ള ജീവികള്‍ നിലവിലുണ്ടായത്. മഹാനാശത്തില്‍ ഒറ്റയടിക്ക് അവയെല്ലാം ചത്തൊടുങ്ങിയപ്പോള്‍ പിന്നെയുള്ളത് ഒരു പത്തു ശതമാനം മറ്റു ജീവി വര്‍ഗ്ഗങ്ങള്‍ മാത്രം.ഈ ജീവികളാവട്ടെ സസ്തനികളുടെ പൂര്‍വികര്‍ ആയിരുന്നില്ലാ താനും? സസ്തനികള്‍ക്കാവട്ടെ പാന്പും കോണിയും കളിയിലെ പാന്പിന്‍ വാലില്‍ നിന്ന് മുകളിലെത്തേണ്ട അവസ്ഥയും? സമയമാണെങ്കില്‍ വളരെ കുറവ്. വെറും അഞ്ചാറുകോടി കൊല്ലങ്ങള്‍ മാത്രം. എന്തായാലും, നമ്മളറിയുന്‌പോള്‍ ഭൂമുഖത്ത് സസ്തനികളുണ്ട്. അതുകൊണ്ടാണ്, സസ്തനി പരിണാമം താരതമ്യേന പെട്ടെന്നായിരുന്നൂ എന്ന് അനുമാനിക്കേണ്ടി വരുന്നത്.

സൂര്യനില്‍ നിന്ന് വന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ കടല്‍ജലത്തില്‍ നടത്തിയ രാസ സംയോഗത്തിന്റെ അനന്തര ഫലമായിട്ടാണ്, ജീവന്റെ ആദ്യത്തെ മോളീക്യൂള്‍ കടല്‍ജലത്തില്‍ രൂപം കൊണ്ടതെന്നും, കടല്‍പ്പായാലും, അമീബയും, വാല്‍മാക്രിയും, മരയോന്തുമായി പരിണമിച്ചു പരിണമിച് കോടാനുകോടി വര്‍ഷങ്ങള്‍ കൊണ്ടാണ് ഇന്ന് കാണുന്ന ജീവ വ്യവസ്ഥ രൂപം കൊണ്ടതെന്നും, ഇതില്‍ത്തന്നെ ' മര ' മങ്കിയും, ' നട ' മങ്കിയും കഴിഞ്ഞിട്ടാണ് നമ്മളെപ്പോലുള്ള ' നര ' മങ്കികള്‍ വന്നതെന്നും വീറോടെ പ്രസ്താവിക്കുന്ന ശാസ്ത്രം, ഇവിടെ ദിനോസറുകള്‍ക്ക് ശേഷം നേരിട്ട് സസ്തനികള്‍ പരിണമിച്ചു വന്നതായി പറയുന്‌പോള്‍ ചില സംശയങ്ങള്‍ ഉണ്ടാവുന്നുണ്ട്:

1. ഇത്തവണത്തെ ജീവ പരിണാമവും കടല്‍ ജലത്തില്‍ നിന്ന് തന്നെ ആയിരിക്കണമല്ലോ? കാരണം, അജൈവ വസ്തുക്കളിലൂടെ ഉണ്ടായ രാസ മാറ്റങ്ങളാണ് ജൈവ വസ്തുക്കളുടെ ഉത്ഭവത്തിന് കാരണമായതെന്ന് ശാസ്ത്രം തീര്‍ത്ത് പറയുന്ന സാഹചര്യത്തില്‍?

2, പഴയ ജീവിവര്‍ഗ്ഗങ്ങളില്‍ തൊണ്ണൂറ് ശതമാനമേ ചത്ത് മണ്ണടിഞ്ഞിട്ടുള്ളു.? പത്ത് ശതമാനം ഇനിയും ബാക്കിയുണ്ട്; അവ സസ്തനികള്‍ ആയിരുന്നില്ലാ താനും. ദിനോസറുകള്‍ നിസ്സഹായരായി ചത്തൊടുങ്ങിയപ്പോഴും, പ്രതികൂലങ്ങളെ അതിജീവിച്ചു നില നിന്ന ഇക്കൂട്ടര്‍ക്ക് സൂര്യപ്രകാശധവളിതമായ പുത്തന്‍ ഭൂതലം ഒരടിപൊളിയന്‍ ജീവിത വേദി ആയിരുന്നിരിക്കണമല്ലോ സമ്മാനിച്ചത്? അവിടെ അവര്‍ യാതൊരു ഭൗതിക ഭീഷണികളുമില്ലാതെ അടിച്ചു പൊളിച് അര്‍മാദിച്ചു വളര്‍ന്നു പെരുകി ഭൂമിയില്‍ നിറയുന്‌പോഴേക്കും, സസ്തനികളുടെ ആദ്യ പരന്പരകള്‍ കടല്‍ജലത്തില്‍ ജീവിത ചക്രത്തിന്റെ പ്രാഥമിക കടന്പകള്‍ കടക്കുകയായിരുന്നിരിക്കണം? സസ്തനികളുടെ ആദ്യ തലമുറകള്‍ക്ക്, ഭൂമിയില്‍ പെരുകി നിറഞ്ഞു അടക്കി വാണിരുന്നിരിക്കാന്‍ ഇടയുള്ള ഇക്കൂട്ടരോട് കഠിനമായി യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ടാവണം. ഈ യുദ്ധങ്ങളില്‍ സ്വാഭാവികമായും പരാജയം ഏറ്റുവാങ്ങിക്കൊണ്ട് മറ്റുള്ള ജീവികളുടെ പിന് നിരയില്‍ നില്‍ക്കേണ്ടവരായിരുന്നു സസ്തനികള്‍. പക്ഷെ, മറിച്ചാണ് സംഭവിച്ചത്. മനുഷ്യന്‍ ഉള്‍പ്പടെയുള്ള സസ്തനികളുടെ ആധിപത്യമാണ് ഭൂമിയില്‍ നില നില്‍ക്കുന്നത്. ആറരക്കോടി വര്ഷങ്ങളുടെ ചരിത്രത്തില്‍ അഞ്ചരക്കോടിയും സസ്തനികളും, അല്ലാത്തവരുമായ ജീവിവര്‍ഗ്ഗങ്ങളുടെ മാത്രം സ്വന്തമാണ് കേവലം അരക്കോടിയില്‍ താഴയേ വരൂ മനുഷ്യന്റെ കാലം. എന്നിട്ടും ഈ കൊച്ചു മനുഷ്യന്‍ തന്നെയാണ് എല്ലാ ജീവി വര്‍ഗ്ഗങ്ങള്‍ക്കും അധിപനായി വളര്‍ന്നു വന്നത്. ഇത് സാധ്യമാക്കിയത് അവനില്‍ നിക്ഷിപ്തമായ സ്‌പെഷ്യല്‍ പവറിന്റെ ബലത്തിലാവും എന്നല്ലേ ചിന്തിക്കേണ്ടത്?

വീണ്ടും ചിന്തിക്കുന്‌പോള്‍, മുലപ്പാല്‍ കുടിപ്പിക്കാത്ത മുഴുവന്‍ ജീവിവര്‍ഗ്ഗങ്ങളും അന്നത്തെ നാശത്തിന്റെ ബാക്കി പത്രങ്ങളാണെന്നു ധരിക്കണമോ? അങ്ങിനെയെങ്കില്‍, സസ്തനികളുടെ ശാരീരിക പ്രത്യേകതയായ പ്രസവം എന്ന പ്രജജന പ്രിക്രിയ നടപ്പിലാക്കുന്നവരും, എന്നാല്‍ കുട്ടികളെ മുലയൂട്ടി വളര്‍ത്താത്തവരുമായ ജീവികളും നിലവിലുണ്ടല്ലോ? കടല്‍ജീവികളായ തിമിംഗലം, സ്രാവ് മുതലായവ കുഞ്ഞുങ്ങളെ പ്രസവിച്ചു വളര്‍ത്തുകയാണല്ലോ? ജീവന്റെ ആദ്യ പരന്പരകള്‍ എന്നറിയപ്പെടേണ്ട കടല്‍ ജീവികള്‍ സസ്തനികളുടെ പ്രത്യേക ശാരീരിക പ്രിക്രിയയായ പ്രസവം നടപ്പിലാക്കുന്നുവെങ്കില്‍ ദിനോസറുകള്‍ക്ക് ശേഷം മാത്രമാണ് സസ്തനികള്‍ ഉദയം ചെയ്തത് എന്ന പ്രസ്താവനയുടെ പ്രസക്തിയില്‍ സംശയം ഉളവാക്കുന്നുണ്ട്. ഉരഗവര്‍ഗ്ഗത്തിലെ ഒരേ ശാഖയില്‍ ഉള്‍പ്പെട്ട അണലി, മൂര്‍ഖന്‍ എന്നീ പാന്പുകളില്‍ ഒന്ന് പ്രസവിച്ചും, മറ്റേത് മുട്ടയിട്ടു വിരിയിച്ചും വര്‍ഗ്ഗം നിലനിര്‍ത്തുന്‌പോള്‍, ഇതിലേതാണ് സസ്തനിയും അല്ലാത്തതും?

ആദ്യകാല സസ്തനികള്‍ വനാന്തരങ്ങളില്‍ ഒളിച്ചു പാര്‍ക്കുകയും, രാത്രികാലങ്ങളില്‍ മാത്രം ഇര തേടി പുറത്തിറങ്ങുകയും ചെയ്തുവെന്ന് ശാസ്ത്രം നിരീക്ഷിക്കുന്നു. ദിനോസറുകളുടെ കാലശേഷം ഭൂമുഖത്ത് വന്ന സസ്തനികള്‍ക്ക് അവരെക്കാള്‍ ശക്തരായ എതിരാളികള്‍ വേറെ ഉണ്ടായിരുന്നതായി തോന്നുന്നില്ല. ദിനോസറുകളുടെ സമകാലികരില്‍ അവശേഷിച്ച പത്ത് ശതമാനം പേര്‍ പെരുകി സസ്തനികളോട് യുദ്ധം ചെയ്തതായോ, അവ തോല്‍ക്കുകയോ, തോല്‍പ്പിക്കപ്പെടുകയോ ചെയ്തതായോ ശാസ്ത്രം പറയുന്നില്ല എന്ന് മാത്രമല്ലാ, ദിനോസറുകള്‍ക്ക് ശേഷം വന്ന ശക്തരായ ജീവികള്‍ ശാസ്തനികള്‍ ആയിരുന്നൂ താനും. പിന്നാരെയാണ് ഇവ ഒളിച്ചു പാര്‍ത്തത്? മനുഷ്യന്‍ പോലും വന്നിട്ടില്ലാത്ത കാലത്ത് ആരാണിവര്‍ക്ക് ശത്രു ഭീഷണി ഉയര്‍ത്തിയത്? ഒന്നുമങ്ങോട്ട് മനസിലാവുന്നില്ല?

സസ്തനികളിലെ മാംസ ഭുക്കുകളില്‍ ചിലതിന് മാത്രമേ രാത്രിയില്‍ കാഴ്ച ശക്തിയുള്ളു. സസ്യ ഭുക്കുകളായിട്ടുള്ള മിക്ക സസ്തനികള്‍ക്കും രാത്രിയില്‍ കാഴ്ച ശക്തിയേയില്ല. പകല്‍ ഇര തേടുന്നതിനുള്ള ശാരീരിക സംവിധാനങ്ങളാണ് ഇവകള്‍ക്ക് എല്ലാം തന്നെയുള്ളത്. അത് കൊണ്ടുതന്നെ പകല്‍ ഇര തേടിയായിരിക്കണം ഇവ നില നിന്നതും, ഇന്ന് വരെ നില നില്‍ക്കുന്നതും? ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പകല്‍ സമയം ഇവ കാട്ടില്‍ ഒളിച്ചു പാര്‍ത്തിരുന്നുവെങ്കില്‍ പട്ടിണി മൂലം എന്നുപണ്ടേ ഇവരുടെ വര്‍ഗ്ഗനാശം സംഭവിക്കുമായിരുന്നില്ല?

ഇതിനെല്ലാം പുറമേ മനുഷ്യന്‍ ഉള്‍പ്പടെയുള്ള ഓരോ ജീവികള്‍ക്കും അതിന്റേതായ ശാരീരികവും, മാനസികവും സ്വഭാവ പരവുമായ പ്രത്യേകതകളുണ്ട്. ജീവിവര്‍ഗ്ഗങ്ങളുടെ പൊതുവായ കുടക്കീഴില്‍ ശാഖോപശാഖകളായി പിരിഞ് ആയിരങ്ങളും, പതിനായിരങ്ങളും, ലക്ഷങ്ങളും കോടികളുമായി പടരുന്ന നൈസര്‍ഗ്ഗിക ബ്ലൂപ്രിന്റുകള്‍. ഈ ബ്ലൂപ്രിന്റുകളില്‍ ഓരോ ജീവിയും പേറുന്ന സ്വതന്ത്ര ഐഡിന്റിറ്റികള്‍ ഒളിച്ചു വച്ചിട്ടുണ്ട്. ഈ ഐഡിന്റിറ്റികള്‍ ജീവി സ്വയം ആര്‍ജിച്ചതല്ലെന്നും, അതുപോലുമറിയാതെ അതിന്റെ ഡി.എന്‍.എ. തന്മാത്രകളില്‍ വരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണെന്നും ചിന്തിച്ചാല്‍ മനസിലാക്കാവുന്നതാണ്. പ്രസവിച്ചു വീഴുന്ന ചോരക്കുഞ്ഞുങ്ങള്‍ക്ക് പോലും ഒരു മുലഞെട്ടിനെക്കുറിച്ചുള്ള മനോഹര സ്വപ്നം അതിന്റെ മനസില്‍ ആരോ കോറിയിട്ടിട്ടുള്ളത് കൊണ്ടാണ് അവിടേക്ക് അത് വായ ചേര്‍ക്കുന്നത്. നാലുകാലില്‍ നില്‍ക്കുന്ന ഒരു സസ്തനിക്ക് തന്റെ മുലഞെട്ടുകള്‍ തറയില്‍ വീണുകിടക്കുന്ന കുഞ്ഞിന്റെ വായിലേക്ക് എത്തിക്കാന്‍ കഴിയാത്തതുകൊണ്ടാണ്, സ്വന്തം മനസിന്റെ പ്രചോദനം ഏറ്റുവാങ്ങിക്കൊണ്ട് ആ മൃഗക്കുട്ടി മുടന്തി മുടന്തി എഴുന്നേല്‍ക്കുന്നതും, അമ്മപ്പാല്‍ ആസ്വദിക്കുന്നതും.

വസ്തുനിഷ്ഠമായ ചലന സംവിധാനങ്ങളോടെ കോടാനുകോടി വര്ഷങ്ങളായി നിലനില്‍ക്കുന്ന ഈ സത്യപ്രപഞ്ചം മനുഷ്യനുള്‍പ്പടെയുള്ള യാതൊരു ഒബ്ജക്ടുകള്‍ക്കും ഉള്‍ക്കൊള്ളാനാവാത്തവിധം അമൂല്യങ്ങളും, അതുല്യങ്ങളുമായ രഹസ്യങ്ങളുടെ സര്‍ഗ്ഗ ഭണ്ഡാഗാരമാണ്. അത് തിരിച്ചറിയാനുള്ള ആത്മജ്ഞാനത്തില്‍ അഭിരമിക്കാനായാല്‍ നമുക്ക് നമ്മെത്തന്നെ തിരിച്ചറിയാനുള്ള ആദ്യ പടിയില്‍ എത്തി എന്നാശ്വസിക്കാം.

ക്രാന്തദര്‍ശിയായ നാടക കൃത്തിന്റെ സര്‍ഗ്ഗഭാവന രൂപം നല്‍കിയ കഥാപാത്രങ്ങളാണ് അരങ്ങില്‍ നമുക്ക് മുന്നില്‍ ആടിത്തിമിര്‍ക്കുന്നത്.
നമ്മുടെ ആസ്വാദനവും, അഭിനന്ദനവും ചെന്നെത്തുന്നത് നടന്റെ പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമാകുന്നു. അതിനപ്പുറത്തുള്ള ആരെയും അംഗീകരിക്കുവാന്‍ ഒരു മടി? ഈ മടിയാണ് പ്രപഞ്ച രഹസ്യങ്ങള്‍ക്ക് ന്യായീകരണങ്ങളുമായി രംഗത്തു വരാന്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നത്.

തുടരും.
അടുത്തതില്‍: പ്രപഞ്ചവും, മനുഷ്യനും.
Join WhatsApp News
നിരീശ്വരൻ 2018-03-05 20:21:17
നിങ്ങൾ നിങ്ങളുടെ ദൈവത്തെ ന്യായികരിക്കാൻ ഭഗീരഥ പ്രയന്തം നടത്തുകയാണ്. നിങ്ങൾക്ക് ആകെ സംശയമാണ് .മനുഷ്യൻ ഉണ്ടായപ്പോൾ തുടങ്ങി സംശയം ആയിരുന്നു . അങ്ങനെയാണ് വായു ഭഗവാൻ അഗ്നി ഭഗവാൻ ഇവയെല്ലാം ഉണ്ടായത് . പിൽകാലത്ത് അഗ്നി ഭഗാവാനെ തീപ്പെട്ടികൊള്ളിയുടെ അറ്റത്തും വായുഭഗവാനെ കുപ്പിക്കത്തും ആക്കി മനുഷ്യൻ അന്വേഷണം തുടരുന്നു . ഈ പ്രപഞ്ചത്തെ ജ്വലിപ്പിച്ചു നിറുത്തുന്ന ചൈതന്യവുമായി സഹകരിച്ചാൽ മനുഷ്യർക്ക് പലതും ചെയ്യാൻ കഴിയും . എന്നാൽ മിക്കവർക്കും അതിനൊന്നും സമയമില്ല . ചിലർ സഹകരിച്ചു പ്രവർത്തിച്ചപ്പോൾ അത് മനുഷ്യരാശിക്ക് പ്രയോചനമുള്ളതായി തീർന്നു . എന്നാൽ ചിലർ അതിനെ കൗശലങ്ങൾ ഉപയോഗിച്ച് വളച്ചൊടിച്ച് ജനങ്ങളെ ചതിക്കുന്ന മതങ്ങൾ ഉണ്ടാക്കി .  തന്നെപ്പോലെയുള്ളവർ ദുഃഖകരം എന്ന് പറയട്ടെ അങ്ങനെയുള്ള മതങ്ങളുടെ പിണിയാളുകളായി മാറി.  
സസ്തനി 2018-03-05 14:43:14
ഇത്രയും ഒക്കെ അറിയാവുന്ന നിങ്ങൾ ഇനി സ്വയം ദൈവമായിട്ട് പ്രഖ്യാപിച്ചുകൂടെ ? ഞങ്ങൾക്ക് ഒരാൾ ദൈവം കൂടി ഇരിക്കട്ടെ .  
Proverb 2018-03-05 23:06:01
The smaller the brain, the larger the urge to justify the existence of god
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക