Image

കേരള അസോസിയേഷന്‍ കുവൈറ്റിനു പുതിയ നേതൃത്വം

Published on 05 March, 2018
കേരള അസോസിയേഷന്‍ കുവൈറ്റിനു പുതിയ നേതൃത്വം

കുവൈത്ത്: കേരള അസോസിയേഷന്‍ കുവൈറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സാബു. സി. (രക്ഷാധികാരി), ശ്രീംലാല്‍ മുരളി, അബാസിയ, ഉണ്ണി താമരാല്‍, ഫഹാഹീല്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍മാര്‍), ഷാഹിന്‍ ചിറയിന്‍കീഴ് ( പ്രസിഡന്റ്), എം.എസ്. ഹരികുമാര്‍, ഷീബ ബോബി (വൈസ് പ്രസിഡന്റുമാര്‍), പ്രവീണ്‍ നന്തിലത്ത് (ജനറല്‍ സെക്രട്ടറി), ഷാജി രാജേന്ദ്രന്‍ കൊല്ലം (ജോയിന്റ് സെക്രട്ടറി), ജിജോ ചാക്കോ (ട്രഷറര്‍), സമദ് സലാം (ജോയിന്റ് ട്രഷറര്‍) എന്നിവരേയും 15 അംഗ കേന്ദ്ര എക്‌സിക്യുട്ടീവ് കമ്മിറ്റിയേയും 29 അംഗ സെന്‍ട്രല്‍ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. 

വാര്‍ഷിക സമ്മേളനം കേരള അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം സാബു എം. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മണിക്കുട്ടന്‍ എടക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീണ്‍ നന്തിലത്ത് സ്വാഗതം ആശംസിച്ചു. ശ്രീംലാല്‍ മുരളി, ഉണ്ണി താമരാല്‍ എന്നിവര്‍ സംസാരിച്ചു. പ്രവീണ്‍ വാര്‍ഷിക റിപ്പോര്‍ട്ടും ശ്രീനിവാസന്‍ സാന്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 

കുവൈത്തിലെ പൊതുമാപ്പ് ആയി ബന്ധപെട്ടു നാട്ടിലേക്കു മടങ്ങുന്നവര്‍ക്കു ഇന്ത്യന്‍ എംബസി കുവൈറ്റ് വിമാന ടിക്കറ്റ് നല്‍കണമെന്നും പൊതുമാപ്പുമായി ബന്ധപെട്ടു നമ്മുടെ നാട്ടില്‍ എത്തുന്നവര്‍ക്ക് കേന്ദ്ര കേരള സര്‍ക്കാരുകള്‍ പുനരധിവാസത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു കൊടുക്കണമെന്നും കേരള അസോസിയേഷന്‍ കുവൈറ്റ് വാര്‍ഷിക സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക