Image

മരണം തട്ടിയെടുക്കും മുമ്പ്‌ ശ്രീദേവിയുമായി ജാന്‍വിയുടെ ബൈക്ക്‌ യാത്ര

Published on 05 March, 2018
മരണം തട്ടിയെടുക്കും മുമ്പ്‌ ശ്രീദേവിയുമായി ജാന്‍വിയുടെ ബൈക്ക്‌ യാത്ര


ജാന്‍വിയുടെ ആദ്യചിത്രം ധടക്കില്‍ ജാന്‍വി ബൈക്ക്‌ ഓടിക്കുന്ന രംഗമുണ്ട്‌. ഇതിനായി ജാന്‍വി ബൈക്ക്‌ റൈഡിങ്ങും പരിശീലിച്ചിരുന്നു. മകള്‍ ജാന്‍വിയുടെ സിനിമാപ്രവേശം ഏറെ ആഹ്‌ളാദത്തോടും ആകാംക്ഷയോടും കാത്തിരുന്ന അമ്മയായിരുന്നു ശ്രീദേവി. അതുകൊണ്ടു തന്നെ അമ്മയുടെ മുന്നില്‍ താന്‍ ബൈക്ക്‌ സവാരി നടത്തുന്നതു കാണിക്കാന്‍ ജാന്‍വിക്കും വലിയ ആവേശമായിരുന്നു.

മകളുടെ മോട്ടോര്‍ ബൈക്കിലുള്ള യാത്രയില്‍ ശ്രീദേവിക്ക്‌ ഒട്ടും പേടിയുണ്ടായിരുന്നില്ല. മുംബൈയിലെ അവരുടെ വസതിക്കു മുന്നിലുള്ള റോഡിലൂടെയാണ്‌ അമ്മയെ പിന്നിലിരുത്തി ജാന്‍വി ബൈക്ക്‌ ഓടിച്ചത്‌. മകള്‍ ആദ്യം തനിച്ച്‌ ഓടിക്കുന്നതു കണ്ടിട്ടു പിന്നില്‍ കയറാം എന്നൊന്നും ശ്രീദേവി വിചാരിച്ചില്ല. പേടി കൂടാതെ തന്നെ ജാന്‍വിയുടെ പിന്നിലിരുന്നു. മകള്‍ക്കൊപ്പമുള്ള ബൈക്ക്‌ യാത്ര ആസ്വദിക്കുന്ന മട്ടിലായിരുന്നു ശ്രീദേവിയുടെ സന്തോഷം.

ധടക്‌ റിലീസാകുന്നതു കാത്തിരിക്കുകയായിരുന്നു ശ്രീദേവി. പക്ഷേ അതു സംഭവിക്കും മുമ്പു തന്നെ ശ്രീദേവി മരണത്തിനു കീഴടങ്ങി. ബോളിവുഡില്‍ മകളുടെ അരങ്ങേറ്റം ഗംഭീരമായൊരു ചിത്രത്തിലൂടെയാകണമെന്ന്‌ ശ്രീദേവി ആഗ്രഹിച്ചിരുന്നു. അതിനായി മകള്‍ക്കു വേണ്ടി പല സിനിമകളുടെയും കഥ കേട്ടിരുന്നത്‌ ശ്രീദേവി തന്നെയായിരുന്നു. ഒടുവിലാണ്‌ ധടക്‌ എന്ന ചിത്രത്തിലേക്ക്‌ ജാന്‍വിയെ നായികയായി തിരഞ്ഞെടുക്കുന്നത്‌.





















Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക